
വരാനിരിക്കുന്ന തെലുങ്ക് ഭാഷ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു . ഒക്ടോബർ 20നാണ് ഈ ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധ നേടുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെ ചിത്രത്തിൻറെ മലയാളം ലിറിക്കൽ വീഡിയോയും പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്. എന്നെ നിനക്കായി ഞാൻ എന്ന വരികളോടെ തുടങ്ങുന്ന ലെറിക്കൽ ഗാന വീഡിയോ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയും ഗായത്രി ഭരദ്വജുമാണ് ഈ ഗാനരംഗത്തിൽ വേഷമിട്ടിരിക്കുന്നത്.…