കെ ജി എഫിനെ വെല്ലുന്ന അക്ഷൻ രംഗങ്ങളുമായി രജനികാന്ത് ചിത്രം ജയിലർ..! പ്രേക്ഷക ശ്രദ്ധ നേടിയ ട്രൈലർ കാണാം..

Posted by

സിനിമ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജയിലർ ചിത്രത്തിൻറെ  വീഡിയോയ്ക്ക് ആയി. സൂപ്പർസ്റ്റാർ രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ നെൽസൺ ദിലീപ് കുമാർ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ജയിലർ. നെൽസൺ ഒരുക്കിയ എന്ന ചിത്രം വമ്പൻ പരാജയമായി മാറിയിരുന്നു എങ്കിലും ഇപ്പോഴിതാ മറ്റൊരു വിജയത്തിനായി അദ്ദേഹം തുടക്കം കുറിച്ചിരിക്കുകയാണ്. നെൽസണിൽ നിന്ന് സിനിമാ പ്രേമികൾ പ്രതീക്ഷിക്കുന്നത് ഡോക്ടർ പോലൊരു ബ്ലോക്ക് ബസ്റ്റർ ചിത്രമാണ്. തങ്ങളുടെ പ്രതീക്ഷകൾ തെറ്റില്ല എന്നാണ് ഏവരും വിശ്വസിക്കുന്നത്.

പ്രേക്ഷക പ്രതീക്ഷകൾ വെറുതെ ആവില്ല എന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ഇപ്പോഴിതാ ട്രൈലറിന് സമാനമായ ജയിലറിന്റെ ഒരു ഷോക്കേസ് വീഡിയോ എത്തിയിരിക്കുകയാണ്. ജയിലറിൽ രജനികാന്ത് എന്ന താരത്തിന്റെ കിടിലൻ പെർഫോമൻസ് തന്നെ ആയിരിക്കും എന്ന കാര്യം ഉറപ്പായി. രജനികാന്തിന്റെ സീനുകളാണ് കൂടുതലായും ഇപ്പോൾ പുറത്തിറങ്ങിയ ഷോക്കേസ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ താരത്തിന്റെ ഭാര്യയായി വേഷമിടുന്നത് നടി രമ്യ കൃഷ്ണനാണ്.

രജനീകാന്തിനെ കൂടാതെ ഈ വീഡിയോയിൽ ജാക്കി ഷറോഫ്, വസന്ത് രവി , വിനായകൻ, മിർണ മേനോൻ തുടങ്ങി താരങ്ങളേയും കാണാം. വിനായകൻ എന്ന താരത്തിന് ലഭിച്ചിരിക്കുന്നത് മികച്ച ഒരു വേഷം തന്നെയാണ് എന്ന കാര്യം ഈ വീഡിയോയിൽ നിന്നും വ്യക്തമാണ്. എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ശിവരാജ് കുമാർ , തമന്ന , മോഹൻലാൽ എന്നീ താരങ്ങളെ കാണിച്ചിട്ടില്ല. ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ആരാധകർക്ക് ഇതൊരു നിരാശയായി മാറിയെങ്കിലും ചിത്രം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് അവരും .

മോഹൻലാൽ ഈ ചിത്രത്തിൽ ഒരു അതിഥി താരമായാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട രംഗത്തിലായിരിക്കും താരം എത്തുന്നതെന്നും ആയതിനാലായിരിക്കാം ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയിൽ ഉൾപ്പെടാത്തതെന്നും പ്രേക്ഷകർ കരുതുന്നു. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ബീസ്റ്റ് ചിത്രത്തിലൂടെ തനിക്ക് ലഭിച്ച നാണക്കേട് നെൽസൺ ജയിലറിലൂടെ മാറ്റുമോ എന്ന് അറിയാം. ജയിലറിന്‍റെ ഷോക്കേസ് വീഡിയോ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും മില്യൺ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

Categories