മലയാളി പ്രേക്ഷക മനസ്സുകൾ കീഴടക്കാൻ വീണ്ടും ഒരു കോർട്ട് റൂം ഡ്രാമ ചിത്രം… ജലധാര പമ്പ്സെറ്റ് സിൻസ് 1962 ട്രൈലർ കാണാം..

ഇക്കഴിഞ്ഞ വർഷങ്ങളിലായി നിരവധി കോർട്ട് റൂം ഡ്രാമ ചിത്രങ്ങളാണ് മലയാള സിനിമയിൽ വന്നുപോയത്. അവയിൽ ഒട്ടുമിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകളായി മാറുകയും ചെയ്തു. ചെറിയ ഒരു ഇടവേളക്കു ശേഷം ഇപ്പോൾ ഇത് മറ്റൊരു കോർട്ട് റൂം ഡ്രാമ ചിത്രം കൂടി വന്നിരിക്കുകയാണ്. ജലധാര പമ്പ് സെറ്റ് സിൻസ് 1962. ആശിഷ് ചിന്നപ്പ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയിരിക്കുകയാണ്. രണ്ടേകാൽ മിനിറ്റ് ആയിരിക്കുമുള്ള ജലധാരയുടെ ട്രെയിലർ വീഡിയോ മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

മികച്ച ഒരു ഫാമിലി കോമഡി എന്റർടൈനർ ആയിരിക്കും ഈ ചിത്രം എന്നത് ജയധാരയുടെ ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. മുതിരങ്ങാടിയിലെ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ കാണിച്ചുകൊണ്ടാണ് ട്രെയിലർ വീഡിയോ ആരംഭിക്കുന്നത് തന്നെ. അവിടെ വന്നിട്ട് ഒരു പമ്പ്സെറ്റ് കേസിലൂടെയാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത്. ഇന്ദ്രൻസ് , ഉർവശി, സാഗർ, സനുഷ, ജോണി ആൻറണി, ടി ജി രവി , നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ വിജയരാഘവൻ , സജിൻ ചെറുകയിൽ , വിഷ്ണു, അൽത്താഫ്, കലാഭവൻ ഹനീഫ് വിവരം ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്.

വണ്ടർ ഫ്രെയിംസ് ഫിലിംലാൻഡിന്റെ പാനലിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രജിൻ എം പി, സംവിധായകൻ ആശിഷ് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളത് . സനു കെ ചന്ദ്രന്റേതാണ് കഥ. സജിത് പുരുഷൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റർ രാധാകൃഷ്ണനാണ്. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുള്ളത് കൈലാസാണ്. മലയാളത്തിലെ രണ്ട് മികച്ച താരങ്ങളായ ഉർവശിയും ഇന്ദ്രൻസും നേർക്കുനേർ എത്തിയപ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഏറെ വർധിച്ചിരിക്കുകയാണ്. ഇവരുടെയും പെർഫോമൻസിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചിട്ടുള്ളത്.

Scroll to Top