സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും ബോളിവുഡിലെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ താരമാണ് ജാൻവി കപൂർ. ഹിന്ദി സിനിമലോകത്തെ അറിയപ്പെടുന്ന കപൂർ കുടുംബത്തിലെ ഒരംഗമാണ് ജാൻവി. ബോളിവുഡിന്റെ ഇതിഹാസ നായികയായിരുന്ന ശ്രീദേവിയുടെയും നിർമിതവായ ബോണി കപൂറിന്റെയും മക്കളിൽ ഒരാളാണ് താരം. എന്നാൽ താരം ചുരുങ്ങിയ നാളുകൾ കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു.താരം സിനിമ മേഖലയിലേക്ക് കടന്ന് വരുന്നത് 2018ലാണ്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ കൊണ്ട് ഹിന്ദി സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.
ചുരുങ്ങിയ കാലയളവിനുള്ളിൽ താരത്തിന്റെ സിനിമയിലെ വളർച്ച ആരിലും അസൂയ ജനിപ്പിക്കുന്നതാണ്.മൂന്ന് വർഷത്തിനുള്ളിൽ ഏഴ് ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. താരത്തിന്റെ റിലീസ് ചെയ്ത ചിത്രങ്ങൾ ഗോസ്റ് സ്റ്റോറീസ്, ഗുഞ്ജൻ സക്‌സേന ദി കാർഗിൽ ഗേൾ,ആൻഗ്രെസി മീഡിയം, റൂഹി എന്നിവയാണ്. ഇനി ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഉള്ളത്. ഇതിൽ ഗുഡ് ലക് ജെറി, ദോസ്താന ടു എന്നിവയുടെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ് താരം.താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം 10മില്യണിൽ കൂടുതൽ ആരാധകരാണ് പിന്തുടരുന്നത്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.താരം എന്ത് പങ്ക് വച്ചാലും നിമിഷനേരംകൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരത്തിന്റെ ബെല്ലി ഡാൻസ് ചെയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്.താരത്തിന്റെ ആരാധകർ ബെല്ലി ഡാൻസ് വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.