കൊത്തയിലെ രാജാവ് പാൻ ഇന്ത്യയിലും ട്രെൻഡിങ്..കിംഗ് ഓഫ് കൊത്ത ഹിന്ദി ട്രൈലർ കാണാം..

ഓണം റിലീസ് ആയി തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന പുത്തൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . വമ്പൻ ഹൈപ്പോട് കൂടിയെത്തുന്ന ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ ദുൽഖർ സൽമാനാണ്. അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന് പുറമേ തമിഴ് തെലുങ്ക് ഹിന്ദി കന്നട ഭാഷകളിലും ഇറക്കുന്നുണ്ട്. ഇപ്പോഴിതാ കിംഗ് ഓഫ് കൊത്തയുടെ ഒഫിഷ്യൽ ട്രെയിലർ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ടീസർ ട്രെയിലർ വീഡിയോകളും ചിത്രത്തിലെ ഗാനവും എല്ലാം വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ സോണി മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ചിത്രത്തിൻറെ ഹിന്ദി ഒഫീഷ്യൽ ട്രെയിലർ വീഡിയോ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ദുൽഖറിന്റെ രാജു എന്ന കഥാപാത്രത്തിന്റെ കിടിലൻ പ്രകടനം തന്നെയാണ് വീഡിയോയുടെ ഹൈലൈറ്റ് ആയി മാറുന്നത്. താരത്തെ കൂടാതെ ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ഗോകുൽ സുരേഷ്, ഐശ്വര്യ ലക്ഷ്മി, ശരൺ ശക്തി , ചെമ്പൻ വിനോദ് ജോസ് , ഷമ്മി തിലകൻ , അനിഖ സുരേന്ദ്രൻ , നൈല ഉഷ, ശാന്തി കൃഷ്ണ, സുധി കോപ്പ , സെന്തിൽ കൃഷ്ണ, ടി ജി രവി , രാജേഷ് ശർമ്മ എന്നീ താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്സ് ബിജോയ് ആണ്. അഭിലാഷ് തന്നെയാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിട്ടുള്ളതും . ദുൽഖർ സൽമാനും സി സ്റ്റുഡിയോസും ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . നിമിഷ് രവി ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ശ്യാം ശശിധരൻ ആണ്. ഓഗസ്റ്റ് 24നാണ് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.

Scroll to Top