കീർത്തി സുരേഷ് നിറഞ്ഞാടിയ മ മ മഹേഷ.. ഫുൾ വീഡിയോ സോങ്ങ് കാണാം..

സർക്കാർ വാരി പാട എന്ന തെലുങ്ക് ചിത്രത്തിലെ മറ്റൊരു പുത്തൻ വീഡിയോ ഗാനം കൂടി ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. പരശുറാം രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് കീർത്തി സുരേഷ് , മഹേഷ് ബാബു എന്നിവരാണ്. ഈ ചിത്രത്തിലെ മുരാരി വാ…, കലാവതി എന്നീ വീഡിയോ ഗാനങ്ങൾ ഈ അടുത്താണ് പുറത്തുവിട്ടത്. ഇപ്പോഴിതാ മൂന്നാമത് ഗാനത്തിന്റെ കൂടി വീഡിയോ എത്തിയിരിക്കുകയാണ്.

ലെറിക്കൽ വീഡിയോ ഇറങ്ങിയപ്പോൾ തന്നെ റീൽസിനായി പ്രേക്ഷകർ ഏറ്റെടുത്ത മാ മാ മഹേശാ എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ഒരു ഫാസ്റ്റ് ഡാൻസ് നമ്പർ പാറ്റേണിൽ ഉള്ള ഈ ഗാനത്തിന്റെ വീഡിയോയിൽ കീർത്തി സുരേഷും മഹേഷ് ബാബുവും തകർത്താടുകയാണ്. ഗ്ലാമറസായി എത്തിയ കീർത്തി സുരേഷിന്റെ നൃത്ത ചുവടുകൾ ആരാധകരെ ത്രസിപ്പിക്കുകയാണ്. ഈ വീഡിയോ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് സരിഗമ തെലുങ്കു എന്ന യൂട്യൂബ ചാനലാണ്.

അനന്ത ശ്രീറാം രചന നിർവഹിച്ച ഈ ഗാനത്തിന് തമൻ എസ് ആണ് സംഗീതം പകർത്തിരിക്കുന്നത്. ശ്രീകൃഷ്ണ, ജോണിതാ ഗാന്ധി എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ഏറെ തരംഗം സൃഷ്ടിച്ചവയാണ് ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും . ഇപ്പോഴിതാ ഈ ഗാനവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് നിരവധി കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

Scroll to Top