ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുത്തൻ മലയാള ചിത്രമാണ് മഹാറാണി. മലയാളത്തിൻറെ യുവതാര നിരയിലെ ശ്രദ്ധേയരായ ഷൈൻ ടോം ചാക്കോയും റോഷൻ മാത്യുവുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രോഡുകളായ ഇവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻറെ കഥ മുന്നേറുന്നത് എന്ന കാര്യം ടീസർ വീഡിയോയിൽ നിന്നും വ്യക്തമാണ്. നർമ്മരംഗങ്ങൾ നിറഞ്ഞ ഒരു മികച്ച ഫാമിലി എന്റർടൈനറാണ് മഹാറാണി എന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ഷൈൻ ടോം ചാക്കോ , റോഷൻ മാത്യു എന്നിവരെ കൂടാതെ നിഷ…