നാഗചൈതന്യയും സായി പല്ലവിയും ഒന്നിക്കുന്ന തണ്ടേൽ സിനിമയുടെ ടീസർ പുറത്തിറങ്ങ

തെലുങ്ക് യുവതാരം നാഗചൈതന്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് തണ്ടേൽ. ചന്ദു മൊണ്ടേറ്റി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നാഗചൈതന്യയുടെ നായികയായി എത്തുന്നത് സായ് പല്ലവിയാണ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിക്കുന്ന ഈ ചലച്ചിത്രത്തിൽ മനോഹരമായ പ്രണയക്കഥ ഉണ്ടായിരിക്കുന്നതാണ്. വലിയ ഒരു ബഡ്ജെറ്റിലാണ് ചലച്ചിത്രം ബിഗ്സ്‌ക്രീനിൽ എത്താൻ പോകുന്നത്. ചന്ദു മൊണ്ടേറ്റിയും നാഗചൈതന്യയും ഒന്നിക്കുന്നത് മൂന്നാം. തവണയായത് കൊണ്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയെ നോക്കി കാണുന്നത്.

അല്ലു അരവിന്ദിന്റെ ഗീത ആർട്സിന്റെ ബാനറിൽ എത്തുന്ന ഈ സിനിമയുടെ നിർമാണം നിർവഹിക്കുന്നത് ബണ്ണി വാസാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഏറെ തരംഗം സൃഷ്ടിക്കുന്നത് ഈ സിനിമയുടെ ട്രൈലെറാണ്. നല്ലൊരു സിനിമയായിട്ടാണ് സിനിമ പ്രേമികളുടെയിടയിലേക്ക് എത്താൻ പോകുന്നത്. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബിൽ സിനിമയുടെ ട്രൈലെർ ഒരുപാട് കാണികളെ സ്വന്തമാക്കി കഴിഞ്ഞു.

നാഗചൈതന്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും ചിലവറിയ സിനിമയാണ് തണ്ടേൽ. സിനിമയുടെ പൂജ ചടങ്ങളിൽ നടന്മാരായ നാഗാർജുനയും, വിക്ടറി വെങ്കിടെഷും പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളും ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് നാഗചൈതന്യ സിനിമയിലെത്തുന്നത്.

ഇന്ത്യയിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്നവരെ പാക്കിസ്ഥാൻ സൈന്യം പിടികൂടുകയും തടവിലാക്കുകയും ചെയ്യുന്ന ഒന്നാണ് സിനിമയുടെ പ്രമേയം. കൂടാതെ നാഗചൈതന്യയുടെ ഇരുപത്തിമൂന്നാം സിനിമ കൂടിയാണ് തണ്ടേൽ. ദേവി ശ്രീ പ്രസാദാണ് സിനിമയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയത്. ഏതൊരു സിനിമ പ്രേഷകനും മികച്ച സംതൃപ്തി നൽകുന്ന സിനിമയായിരിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

https://youtu.be/htCVXc7hvx0

Scroll to Top