Categories: Movie Updates

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം..

വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് .

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിൽ സുന്ദർ പ്രസാദ് എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് . ലീല എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്.

ഹിന്ദുവായ നായകന്റെയും ക്രിസ്ത്യാനിയായ നായികയുടേയും പ്രണയവും അതേ തുടർന്ന് ഇരുവരുടേയും കുടുംബങ്ങളിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമെല്ലാമാണ് ഈ ടീസറിൽ കാണിക്കുന്നത്. നാനിയും നസ്രിയയും അതിഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.


നാനി, നസ്രിയ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ നരേഷ് , രോഹിണി, നദിയ, എൻ. അളഗൻ പെരുമാൾ , വർഷവർദൻ, രാഹുൽ രാമകൃഷ്ണ , അരുണ ഭിക്ഷു , തൻവി റാം, ശ്രീകാന്ത് അയ്യങ്കാർ , വിന്നി, ഹരിക, നോമിന എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, രവിശങ്കർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിവേക് സാഗർ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രവിതേജ ഗിരിജാല ആണ്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂൺ പത്തിനാണ് പ്രദർശനത്തിന് എത്തുന്നത്.

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 day ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

5 days ago