ദിലീഷ് പോത്തൻ നായകനായി എത്തുന്ന ത്രില്ലർ ചിത്രം ഒ. ബേബി…! ട്രൈലർ കാണാം..

രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിനു ശേഷം രഞ്ജൻ പ്രമോദ് രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ ചിത്രമാണ് ഒ. ബേബി . ദിലീഷ് പോത്തൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഒട്ടേറെ പുതുമുഖ താരങ്ങളാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജൂൺ 9ന് പ്രദർശനത്തിന് ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

ഭാവന സ്റ്റുഡിയോ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻറെ രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ടൈലർ വീഡിയോ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്. പ്രകൃതി ഭംഗിയിലൂടെ തുടങ്ങുന്ന ചിത്രത്തിൻറെ ട്രെയിലർ വീഡിയോ പിന്നീട് വയലൻസിലേക്ക് ഗതിമാറി സഞ്ചരിക്കുന്നതായി കാണാം. ത്രില്ലർ ഗണത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത് എന്ന കാര്യം ഇതിന്റെ ഈ ട്രെയിലർ വീഡിയോയിൽ നിന്നും മനസ്സിലാക്കാം.

ദിലീഷ് പോത്തിനെ കൂടാതെ അതുല്യ ചന്ദ്ര, ഹനിയ നഫീസ, സജി സോമൻ , വിഷ്ണു അഗസ്ത്യ, ഷിനു ശ്യാമളൻ , രഘുനാഥ് പാലേരി എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ദിലീഷ് പോത്തൻ, അഭിഷേക് ശശിധരൻ , പ്രമോദ് തേവര പള്ളി എന്നിവ ചേർന്നാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ചിട്ടുള്ളത്. രാഹുൽ മേനോൻ ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ് . അരുൺ ചാലിൽ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സംജിത് മുഹമ്മദ് ആണ് .

സൗണ്ട് ഡിസൈൻ – ഷമീർ അഹമ്മദ്, ബാഗ്രൗണ്ട് സ്കോർ – ലിജിൻ ബാംബിനോ, സോങ് കമ്പോസർ – വരുൺ കൃഷ്ണ, പ്രണവ് ദാസ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രേംജി നെന്മിനി, മേക്കപ്പ് – നരസിംഹ സ്വാമി, കോസ്റ്റ്യൂം ഡിസൈനർ – ഫെമിന ജബ്ബാർ , ആർട്ട് ഡയറക്ടർ – ശങ്കു, കളറിസ്റ്റ് –  അർജുൻ മേനോൻ എന്നിവരാണ് ഈ ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ.

Scroll to Top