മനോഹര നൃത്തവുമായി ദീപ്തി സതി..! വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലെ വീഡിയോ സോങ്ങ് കാണാം..

Posted by

വിനയൻ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ട് ഓണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ഈ വേഷം അവതരിപ്പിക്കുന്നത് യുവ നടൻ സിജു വിൽസൺ ആണ് . നേരത്തെ തന്നെ പുറത്തിറങ്ങിയ ഇതിന്റെ ടീസറും ട്രൈലെറും മേക്കിങ് വീഡിയോയും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഈ അടുത്ത് ഇതിലെ ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു ഗാനം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ്. നടി ദീപ്തി സതി അഭിനയിച്ച മയിൽ പീലി ഇളകുന്നു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിക്കുന്നത്. ഒരു പറ്റം നർത്തകരെ അണിനിരത്തിയ ഒരു വമ്പൻ രാജസദസും അവിടെ കാഴ്ച വയ്ക്കുന്ന ഗംഭീര നൃത്തവുമെല്ലാമാണ് ഈ വീഡിയോ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഗാനത്തിന്റെ ഹൈലൈറ്റ് നടി ദീപ്തി സതിയുടെ മനോഹര നൃത്ത ചുവടുകളാണ് എങ്കിലും മറ്റ് ചില പ്രധാന താരങ്ങളേയും ഈ വീഡിയോയിൽ നമുക്ക് കാണാം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ് . ഈ ഗാനം മനോഹരമായി പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കറും മൃദുല വാര്യരും ചേർന്നാണ്.

ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുരേഷ് കൃഷ്ണ, സുദേവ് നായർ, ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, സുധീർ കരമന, ടിനി ടോം, വിഷ്ണു വിനയ്, പൂനം ബജ്വ, ഗോകുലം ഗോപാലൻ എന്നിവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഭാഷകളിലുമായി പുറത്തിറങ്ങും. കിടിലൻ ആക്ഷൻ രംഗങ്ങളുമായി എത്തുന്ന ഈ ചിത്രത്തിൽ സിജുവിന്റെ ഒരു ഗംഭീര പ്രകടനം തന്നെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Categories