
വിനയൻ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചരിത്ര ചിത്രമായ പത്തൊൻപതാം നൂറ്റാണ്ട് സെപ്റ്റംബർ എട്ട് ഓണത്തോടനുബന്ധിച്ച് തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയായി. ആറാട്ടുപുഴ വേലായുധപണിക്കരുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ഈ വേഷം അവതരിപ്പിക്കുന്നത് യുവ നടൻ സിജു വിൽസൺ ആണ് . നേരത്തെ തന്നെ പുറത്തിറങ്ങിയ ഇതിന്റെ ടീസറും ട്രൈലെറും മേക്കിങ് വീഡിയോയും എല്ലാം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . ഈ അടുത്ത് ഇതിലെ ഒരു ഗാനവും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മറ്റൊരു…