അതി സാഹസികമായി കൂറ്റൻ പാറകെട്ടിൽ പിടിച്ച് കയറി പ്രണവ് മോഹൻലാൽ..! വീഡിയോ കാണാം..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് മലയാളികളുടെ പ്രിയ താരം പ്രണവ് മോഹൻലാൽ ആണ് . തന്റെ സാഹസിക പ്രകടനം കൊണ്ട് ഒരിക്കൽ കൂടി താരം പ്രേക്ഷക ശ്രദ്ധ നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. കുത്തനെയുള്ള വലിയൊരു പാറക്കെട്ടിലൂടെ പിടിച്ചു മുകളിലേക്ക് കയറുന്ന പ്രണവിനെയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. അപ്പു എന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം പ്രണവ് ഇപ്പോൾ സാഹസികതയുടെ പര്യായമായി മാറിക്കഴിഞ്ഞിരിക്കുകയാണ് എന്നാണ് ആരാധകർ പറയുന്നത് .

രണ്ടു ബ്ലോക്ക്ബസ്റ്ററുകൾ മലയാള സിനിമ ലോകത്തേക്ക് സമ്മാനിച്ച മിന്നും താരം ഇതിനോടകം മൂന്നു ചിത്രങ്ങളിൽ മാത്രമാണ് നായക വേഷം ചെയ്തിരിക്കുന്നത്. ഈ മൂന്ന് ചിത്രങ്ങളിൽ പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ഹൃദയമെന്ന ചിത്രം അമ്പതു കോടി ക്ലബിലും ഇടം നേടി. ഇത്രയും കുറവ് സമയത്തിനുള്ളിൽ ഒരു ചിത്രം അമ്പതു കോടി ക്ലബിലെത്തിച്ച ആദ്യ മലയാള താരം കൂടിയാണ് പ്രണവ്.

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗങ്ങൾ ചെയ്ത് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന പ്രണവ് പ്രേക്ഷകരുടെ കൈയ്യടി നേടുന്നതിൽ മുൻപന്തിയിലാണ്. അതിഗംഭീര സംഘട്ടന രംഗങ്ങൾ നിറഞ്ഞ ആദി എന്ന തന്റെ ആദ്യ ചിത്രത്തിൽ തന്നെ അത്യുഗ്രൻ പ്രകടനം കാഴ്ചവച്ച് വലിയ ആരാധക വൃന്ദത്തെയാണ് പ്രണവ് സ്വന്തമാക്കിയത്. ആദ്യ ചിത്രത്തിനായി ഏറെ അപകടം പിടിച്ച പാർക്കർ സംഘട്ടനവും പ്രണവ് പഠിച്ചിരുന്നു. പ്രണവ് എന്ന നടൻ ലോകം മുഴുവൻ പല തവണ യാത്ര ചെയ്തിട്ടുള്ള ഒരു സഞ്ചാരി കൂടിയാണ്. യാത്രകളും സാഹസികതയും ഒപ്പം പുസ്തകങ്ങളും ഫിലോസഫിയും ഇഷ്ട്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് പ്രണവ് മോഹൻലാൽ . താരത്തിന്റെ ഇനി വരാനിരിക്കുന്ന പുത്തൻ ചിത്രമേതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാളി പ്രേക്ഷകരും പ്രണവ് ആരാധകരും. പ്രണവ് പർവ്വതാരോഹണം, സർഫിങ്, സ്‌കേറ്റിങ് , ജിംനാസ്റ്റിക് എന്നിവയിൽ മാസ്റ്റർ ആണ്. പ്രണവ് തന്റെ ഇൻസ്റ്റാഗ്രാം പ്രജിലൂടെ പങ്കു വെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വലിയ സ്വീകരണമാണ് പ്രേക്ഷകർ നൽകാറുള്ളത്.

Scroll to Top