സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു ദയയും ഇല്ലാത്ത കൊട്ടേഷൻ സംഘം… പ്രേക്ഷകരെ പിടിച്ചുലക്കുന്ന ടീസറുമായി ക്വാട്ടേഷൻ ഗ്യാങ്..

വിവേക് കുമാർ കണ്ണൻ സംവിധാനം ചെയ്യുന്ന പുത്തൻ ക്രൈം ത്രില്ലർ ചിത്രമാണ് കൊട്ടേഷൻ ഗ്യാങ് . നിരവധി ഭാഷകളിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ക്യുജി എന്ന പേരിൽ അറിയപ്പെടുന്നു. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ക്യൂജിയുടെ ഒഫീഷ്യൽ ടീസർ വീഡിയോ ആണ്. പ്രേക്ഷക ആകാംക്ഷ വാനോളം ഉയർത്തുന്ന അതിഗംഭീര ടീസർ തന്നെയാണ് ക്യൂജിയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. ഡിവോ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് നേടിയത്.

സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അതിക്രൂരമായ ഒരു കൊട്ടേഷൻ സംഘം . കാശ്മീർ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായി അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ . പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ തന്നെയാണ് ക്യൂജിയിൽ കാണാൻ സാധിക്കുന്നത്. ജാക്കി ഷെറോഫ് , സണ്ണി ലിയോൺ, പ്രിയാമണി, സാറാ അർജുൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങളുടെ അതിഗംഭീര പെർഫോമൻസ് തന്നെയാണ് രണ്ടുമിനിറ്റ് ദൈർഘ്യമുള്ള ഈ ടീസർ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വിഷ്ണു വാരിയർ , അക്ഷയ, ജയപ്രകാശ്, അഷറഫ് മല്ലിശ്ശേരി, പ്രദീപ് കുമാർ , സോണൽ കില്വാനി, കിയാര സാറ്റിന്റർ, ഷെറിൻ , ഗാൽവിൻ മൈക്കിൾ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. സംവിധായകൻ വിവേക് കുമാർ കണ്ണൻ തന്നെയാണ് ഈ ചിത്രത്തിൻറെ രചനയും നിർവഹിച്ചിരിക്കുന്നത്. ഓം പ്രകാശ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ഗായത്രി സുരേഷ് , വിവേക് കുമാർ കണ്ണൻ എന്നിവരാണ് ഈ ചിത്രത്തിൻറെ നിർമാതാക്കൾ . അരുൺ ഭത്മനാഭൻ ക്യാമറ ജയിപ്പിച്ച ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വെങ്കട്രമനൻ ആണ്.

Scroll to Top