ഹോട്ട് ലുക്കിൽ തെലുങ്കിൽ പിന്നെയും തിളങ്ങി അനുപമ പരമേശ്വരൻ..! തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിലെ സോങ്ങ് കാണാം..

Posted by

മല്ലിക് റാമിന്റെ സംവിധാന മികവിൽ സിദ്ധു ജൊന്നലഗദ്ദ, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ട് അണിയിച്ച് ഒരുക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് ടില്ലു സ്ക്വയർ . പലതവണ റിലീസ് തീയതി മാറ്റിവെച്ച ഈ ചിത്രം ലോകമെമ്പാടുമായി പ്രദർശനത്തിന് എത്തുന്നത് 2024 ഫെബ്രുവരി 9 ന് ആണ്. 2022ൽ സിദ്ധു ജൊന്നലഗദ്ദയെ നായകനാക്കി വിമൽ കൃഷ്ണ ഒരുക്കിയ ഡി ജെ ടില്ലു എന്ന റൊമാൻറിക് ക്രൈം കോമഡി ചിത്രത്തിൻറെ തുടർ പതിപ്പാണ് വരാനിരിക്കുന്ന ടില്ലു സ്ക്വയർ . സിദ്ധു ആദ്യഭാഗത്തിലെ അതേ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ രണ്ടാം ഭാഗത്തിൽ നായികയായി വേഷമിടുന്നത് അനുപമയാണ്.

2022 മുതൽ ഈ ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പ്രേക്ഷകരിൽ ആവേശം ഉളവാക്കിയിരുന്നു. ഈ വർഷം ജൂലൈ മാസത്തിൽ ചിത്രത്തിലെ ആദ്യ ഗാനരംഗവും പുറത്തുവിട്ടിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. രാധിക എന്ന വരികളുടെ തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത് . പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം കരസ്ഥമാക്കുന്ന ഈ വീഡിയോ ഗാനം ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിട്ടുള്ളത്. നായകൻറെ തകർപ്പൻ പ്രകടനത്തോടൊപ്പം ഏറെ ശ്രദ്ധ നേടുന്നത് ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുന്ന നായിക അനുപമ തന്നെയാണ്. ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് റാം മിരിയാല ആണ്. കസർല ശ്യാം രചന നിർവഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ റാം മിരിയാല തന്നെയാണ്.

മുരളീധർ ഗൗഡ, പ്രണീത് റെഡ്ഡി കല്ലേം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആദ്യ ഭാഗത്തിന്റെ രചനയിൽ പങ്കുള്ള നടൻ സിദ്ധു തന്നെയാണ് ഈ തുടർ ഭാഗത്തിന്റെയും രചയിതാവ്. സിത്താര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാതാക്കൾ സായി സൗജന്യ , സൂര്യദേവര നാഗവംശി എന്നിവരാണ് . ചിത്രത്തിൻറെ വിതരണം നിർവഹിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്. സായ് പ്രകാശ് ഉമ്മഡിസിംഗു ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൻറെ എഡിറ്റർ നവീൻ നൂലി ആണ്.

Categories