
നവംബർ 10ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന അരുൺ ഗോപി ചിത്രമാണ് ബാന്ദ്ര. ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായിക നടി തമന്ന ഭാട്ടിയ ആണ്. തെന്നിന്ത്യൻ താരറാണി തമന്ന ആദ്യമായി മലയാളത്തിൽ വേഷമിടുകയാണ്. ഇപ്പോഴിതാ ബാന്ദ്രയിലെ പുത്തൻ വീഡിയോ ഗാനം പ്രേക്ഷകർക്കിടയിൽ തരംഗമായി മാറുകയാണ്. രക്ക രക്ക എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തമന്നയും ദിലീപും ഒന്നിച്ച് തകർത്താടിയ ഈ വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ് തമന്നയുടെ ഗ്ലാമറസ് നൃത്ത ചുവടുകളാണ്.…