പ്രേക്ഷരെ ഞെട്ടിച്ച് സൈക്കോളജിക്കൽ ത്രില്ലർ ചിത്രം റെജീന…! ഗംഭീര പ്രകടനവുമായി നടി സുനൈന…! ട്രൈലർ കാണാം..

സ്റ്റാർ , പൈപ്പിൻ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള ചലച്ചിത്രരംഗത്ത് ഷർട്ട് നേടിയെടുത്ത സംവിധായകൻ ഡോമിൻ ഡിസിൽവ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് റെജീന . തമിഴ് താരം നടി സുനൈന ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമടുന്നത്. ഇതിനോടകം പുറത്തിറങ്ങിയ റെജീനയുടെ ടീസർ വീഡിയോ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് പിന്നാലെ ഇപ്പോഴത്തെ ചിത്രത്തിൻറെ ഒരു ട്രെയിലർ വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജംഗ്ലീ മ്യൂസിക് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപാകെനയുടെ ട്രെയിലർ വീഡിയോ നിരവധി കാഴ്ചക്കാരെയാണ് നേടിക്കൊണ്ടിരിക്കുന്നത് .

ഒരു സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് എന്നത് ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിൻറെ ടീസർ ട്രെയിലർ വീഡിയോകളിൽ നിന്നും വ്യക്തമാണ്. ടീസർ വീഡിയോ പോലെ തന്നെ ട്രെയിലർ വീഡിയോയിലും എടുത്തു പറയേണ്ടത് നടി സുനൈനയുടെ അതിഗംഭീര പ്രകടനം തന്നെയാണ്. റെജീന എന്ന ടൈറ്റിൽ കഥാപാത്രമായി എഴുതുന്ന താരം പ്രശംസ അർഹമായ പ്രകടനം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ചവയ്ക്കുന്നത്. റെജീന എന്ന കഥാപാത്രത്തിന്റെ കഥയിലൂടെ മുന്നേറുന്ന ഈ ചിത്രത്തിൽ ഈ കഥാപാത്രത്തിന്റെ പല രൂപഭാവങ്ങളും കാണാൻ സാധിക്കുന്നുണ്ട്.

സുനൈനയോടൊപ്പം ഈ ചിത്രത്തിൽ മലയാളി താരം ഋതു മന്ത്ര, അപ്പാനി ശരത്ത് കൂടാതെ നിവാസ് അധിതൻ , അനന്ദ്നാഗ്, ദിന , വിവേക് പ്രസന്ന, ഖജരാജ്, പശുപതി രാജ്, ബാവ ചെല്ലദുരൈ, രഞ്ജൻ ,ഗ്നാനവേൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഈ ചിത്രത്തിൻറെ സംഗീതസംവിധാനം നിർവഹിക്കുന്നത് സതീഷ് നായർ ആണ് . സതീഷ് നായർ തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണവും നിർവഹിച്ചിട്ടുള്ളത്. എൽഡിഎഫ് പ്രൊഡക്ഷന്റെ ബാനറിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പവി കെ പവനും എഡിറ്റിംഗ് നിർവഹിച്ചത് ടോബി ജോണും ആണ് .

Scroll to Top