മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന നടൻ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് രെണ്ടഗം. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. വ്യത്യസ്തമാർന്ന ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
കുഞ്ചാക്കോ ബോബനെ കൂടാതെ നടൻ അരവിന്ദ് സ്വാമിയും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ത്രില്ലർ ചിത്രമായ രെണ്ടഗം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്.
പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. നിരവധി പ്രേക്ഷകരാണ് ചാക്കോച്ചനെ സപ്പോർട്ട് ചെയ്ത് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റെ തമിഴിലേക്കുള്ള വരവ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരാണ് ഉള്ളത് .
ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനേയും അരവിന്ദ് സ്വാമിയേയും കൂടാതെ ജാക്കി ഷെറോഫ്, ഈഷ റെബ , ആടുകളം നരേൻ , ജീൻസ് ഭാസ്കർ, സിയാദ്, അനീഷ് ഗോപാൽ , ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിക്കുന്നു. എസ്. സഞ്ജീവ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആര്യ , ഷാജി നടേശൻ എന്നിവർ ചേർന്നാണ്.
https://youtu.be/xJGWEckUZUQ