Categories: Trailer

നടൻ റഹ്മാൻ്റെ ഗംഭീര തിരിച്ചു വരവ്..! ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം സമാർ..!

നവാഗതനായ ചാൾസ് ജോസഫ് അണിയിച്ച് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സമാർ . റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ സമാറിന്റെ മൂന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് സമാർ എത്തുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അതിഗംഭീരമായ ഒരു ആക്ഷൻ പാക്കഡ് ട്രെയിലർ എന്നാണ് പ്രേക്ഷകർ ഈ വീഡിയോയെ വിശേഷിപ്പിച്ചിട്ടുള്ളത്. റഹ്മാൻ എന്ന താരത്തിന്റെ ഒരു മാസ് തിരിച്ചു വരവ് തന്നെയാണ് ആരാധകർ ഈ ചിത്രത്തിലൂടെ പ്രതീക്ഷിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകളെ വനോളം ഉയർത്തുന്ന അതിഗംഭീര ട്രെയിലർ തന്നെയാണ് സമാറിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുള്ളത്.

റഹ്മാനെ കൂടാതെ ചിത്രത്തിൽ ഭരത് , സഞ്ജന ദീപു, ബിനോജ് വില്ല്യ , രാഹുൽ മാധവ് , വിവിയ ശാന്ത്, ഗോവിന്ദ് കൃഷ്ണ , മിർ സർവർ , ദിനേഷ് ലമ്പ, ആര്യൻ, നീതു ചൗധരി, സോണാലി സുഡൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകൻ ചാൾസ് ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സിനു സിദ്ധാർത്ഥൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ ആർ ജെ പാപ്പൻ ആണ്. ഗോപി സുന്ദർ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്. ദീപക് വാര്യർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പീകോക്ക് ആർ ഹൗസ് ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ എം കെ സുബ്ബകരൻ , അനുജ് വർഗീസ് എന്നിവരാണ് .

Share
Published by
CINEMA PRANTHAN

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

2 days ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

4 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

5 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

6 days ago