
നവാഗതനായ ചാൾസ് ജോസഫ് അണിയിച്ച് ഒരുക്കുന്ന പുത്തൻ ചിത്രമാണ് സമാർ . റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ എല്ലാം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ടി – സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ സമാറിന്റെ മൂന്നേക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പാറ്റേണിലാണ് സമാർ എത്തുന്നത് എന്ന കാര്യം ഈ ട്രെയിലർ വീഡിയോയിൽ നിന്നും വ്യക്തമാണ്. അതിഗംഭീരമായ ഒരു ആക്ഷൻ പാക്കഡ് ട്രെയിലർ…