മാസ് ആക്ഷൻ രംഗങ്ങൾ നിറഞ്ഞ് സൂര്യയുടെ “എതാർക്കും തുനിന്തവൻ”.. ടീസർ കാണാം..

തമിഴകത്തിന്റെ നടിപ്പിൻ നായകൻ എന്ന് ആരാധകർ സ്നേഹത്തോടെ വിശേഷിപ്പിക്കുന്ന സൂപ്പർ താരമാണ് നടൻ സൂര്യ. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയറ്റർ പ്രദർശനത്തിന് എത്തുന്ന അദ്ദേഹം നായകനായി എത്തുന്ന ചിത്രമാണ് എതർക്കും തുനിന്ദവൻ. ഇതിനു മുൻപ് താരം നായകനായ എത്തിയ കാപ്പാൻ എന്ന കെ വി ആനന്ദ് ചിത്രത്തിന് ശേഷം വന്ന ബിഗ് ബജറ്റ് ബയോപിക് ഡ്രാമയായ സൂരറൈ പൊട്ര്, അതു കഴിഞ്ഞ് പുറത്തിറങ്ങിയ സോഷ്യൽ കോർട്ട് റൂം ഡ്രാമ ചിത്രമായ ജയ് ഭീം എന്നിവ എല്ലാം തന്നെ ഒടിടി റിലീസ് ആയി ആമസോൺ പ്രൈമിലൂടെ ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

ഒറ്റിറ്റി റിലീസായി എത്തിയ ഈ രണ്ട് ചിത്രങ്ങളും മെഗാ വിജയങ്ങൾ ആയെങ്കിലും, തിയറ്റർ അനുഭവം ഇല്ലാത്ത സങ്കടത്തിലായിരുന്നു സൂര്യ ആരാധകർ. ഇവർക്ക് മുന്നിലേക്കാണ് എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. മാർച്ച് പത്തിന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ആയി എത്തുന്ന എതർക്കും തുനിന്ദവന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ഇന്ന് വന്ന മാസ്സ് ടീസറിൽ നിന്ന് ഒരു കിടിലൻ മാസ്സ് കഥാപാത്രമായാണ് സൂര്യ ഈ ചിത്രത്തിൽ എത്തുന്നതെന്ന് മനസിലാക്കാം.

ആക്ഷനും നൃത്തവും എല്ലാം ഒരുപോലെ കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ്സ് എന്റർടൈൻമെൻറ് ആണ് ഈ ചിത്രം സമ്മാനിക്കുന്നതെന്ന് ടീസറിൽ നിന്നും മനസിലാക്കാം. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് പാണ്ഡിരാജ് ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ തന്നെ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ പോസ്റ്ററുകളും ഒരു ഗാനവും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. സൂര്യയെ കൂടാതെ പ്രിയങ്ക അരുൾ മോഹൻ, സത്യരാജ്, ജയപ്രകാശ്, വിനയ് റായ്, രാജകിരൺ, ശരണ്യ പൊൻവണ്ണൻ, സൂരി, സിബി ഭുവനേ ചന്ദ്രൻ, ദേവദർശിനി, എം എസ് ഭാസ്കർ, ഇലവരശ്, എന്നിവരും വേഷമിടുന്നു. ഡി ഇമ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിട്ടുള്ളത്. എഡിറ്റർ റൂബൻ ആണ് . ആർ രത്‌നവേലു ആണ് ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയത് .

Scroll to Top