പ്രഭാസ് രാമനായി എത്തുന്ന ആദി പുരുഷ്..! മനോഹര ഗാനം കാണാം..
ഓം റൗട്ടിന്റെ സംവിധാന മികവിൽ ഹിന്ദു പുരാണ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കിക്കൊണ്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദി പുരുഷ് . ജൂൺ 16 മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിലെ വീഡിയോ ഗാനങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് റാം സീത റാം എന്ന വീഡിയോ ഗാനമാണ്. ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഗാനം പ്രേക്ഷകർക്കും മുൻപാകെ എത്തിയിരിക്കുന്നത്.
ജാനകിയെ രക്ഷിക്കാനായി ഓടിയെത്തുന്ന രാഘവന്റെ രംഗമാണ് ഈ ഗാനരംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൽ രാമനായി എത്തുന്ന പ്രഭാസിനെയും സീതാ വേഷം ചെയ്യുന്ന കൃതി സനോണിനേയുമാണ് ഈ ഗാനരംഗത്തിൽ കാണാൻ സാധിക്കുന്നത്. സചേത് പരമ്പപര ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക് , സചേത് ടണ്ടൻ, പരമ്പര ടണ്ടൻ എന്നിവർ ചേർന്നാണ്. മനു മുണ്ടാഷിർ ശുക്ല ആണ് ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിരിക്കുന്നത് മലയാളം വരികൾ തയ്യാറാക്കിയിട്ടുള്ളത് മാങ്കൊമ്പ് ഗോപാലകൃഷ്ണനും.
ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ പല ആരാധകരുടെയും ആകാംക്ഷയെ ചിത്രം തല്ലിക്കെടുത്തിരുന്നുവെങ്കിലും പിന്നീട് മികവുറ്റ വി എഫ് എക്സോട് കൂടി ചിത്രത്തിൻറെ ട്രെയിലർ വീഡിയോയും മറ്റ് വീഡിയോ ഗാനങ്ങളും പുറത്തിറങ്ങിയിരുന്നു. ഇപ്പോൾ പ്രേക്ഷകർ ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പ്രഭാസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ കൂടിയാകും ഈ ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകർ. പ്രഭാസ് , കൃതി സനോൺ എന്നിവരെ കൂടാതെ സൈഫ് അലി ഖാൻ , സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ഷേത്ത് , സോണാൽ ചൗഹാൻ, തുപ്തി തോരാദ്മൽ എന്നിവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ഈ ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത ഇതുവരെ നിർമ്മിച്ച ഇന്ത്യൻ സിനിമകളിൽ ഏറ്റവും ചെലവേറിയതാണ് ആദി പുരുഷ് എന്നതാണ്. ഏകദേശം 500 കോടി ബഡ്ജറ്റിൽ ആണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. പകുതിയും ചെലവാക്കുന്നത് വി.എഫ് എക്സിനായി തന്നെയാണ്. ആദിപുരുഷ് ചിത്രീകരിച്ചിരിക്കുന്നത് ത്രീഡിയിൽ ആണ് . ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സംവിധായകനും ഒപ്പം ദൂഷൺ കുമാർ , കൃഷൻ കുമാർ ,പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവരും ചേർന്നുകൊണ്ടാണ്.
പ്രഭാസ് രാമനായി എത്തുന്ന ആദി പുരുഷ്..! മനോഹര ഗാനം കാണാം.. Read More »