പ്രേക്ഷക ശ്രദ്ധ നേടിയ ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ ഒന്നിക്കുന്ന അടി.. വീഡിയോ സോങ്ങ് കാണാം..
ഷൈൻ ടോം ചാക്കോ , അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കിക്കൊണ്ട് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടി. ഏപ്രിൽ 14ന് വിഷുവിനോട് അനുബന്ധിച്ച് പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ടീസർ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ഈ വീഡിയോ ഗാനം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയത്.
ഈയടുത്ത് വിവാഹിതരായ ദമ്പതികളായാണ് ചിത്രത്തിൽ ഷൈൻ ടോമും അഹാനയും വേഷമിടുന്നത്. ഇവർക്കിടയിലെ പ്രണയരംഗങ്ങളാണ് ഇപ്പോൾ പുറത്തിറങ്ങിയ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. തോനെ മോഹങ്ങൾ എന്ന വരികൾ തുടങ്ങുന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഷറഫു വരികൾ രചിച്ച ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ് . ഹനിയാ നഫീസ, കോവിഡ് വസന്ത എന്നിവർ ചേർന്നാണ് ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്.
ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയൻ ആണ് . ലില്ലി , അന്വേഷണം എന്നീ മലയാള ചിത്രങ്ങൾ ഒരുക്കിക്കൊണ്ട് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ സംവിധായകനാണ് പ്രശോഭ്. ദുൽഖർ സൽമാന്റെ വേഫാറർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ , ജോം വർഗീസ് എന്നിവരാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ . രതീഷ് രവി ആണ് ചിത്രത്തിൻറെ കഥ തയ്യാറാക്കിയത്. ഫെയ്സ് സിദ്ദിഖ് ക്യാമറ ചരിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചത് നൗഫൽ അബ്ദുള്ളയാണ്. ഷറഫുവിനെ കൂടാതെ അൻവർ അലിയും ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ തയ്യാറാക്കിയിട്ടുണ്ട്. മൂന്നര മിനിറ്റ് ധൈര്യമുള്ള ഈ വീഡിയോ ഗാനം പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായമാണ് ഇപ്പോൾ നടന്നത്. അഹാന , ഷൈൻ എന്നിവരുടെ അഭിനയ മികവും പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.