പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം..
സനൽ വി ദേവൻ അണിയിച്ചൊരുക്കുന്ന പുത്തൻ മലയാള ചിത്രമാണ് കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ . ഇതിനോടകം പുറത്തിറങ്ങിയ ഈ ചിത്രത്തിലെ വീഡിയോകളും ഗാനങ്ങളും എല്ലാം വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഇപ്പോഴിതാ കുഞ്ഞമ്മണീസ് ഹോസ്പിറ്റലിലെ മറ്റൊരു വീഡിയോ ഗാനം കൂടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഓർമ്മകളേ എന്ന വീഡിയോ ഗാനമാണ് ടി സീരീസ് മലയാളം യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പ്രേക്ഷകർക്ക് മുൻപാകെ എത്തിയിട്ടുള്ളത്.
നേരത്തെ പുറത്തിറങ്ങിയ വീഡിയോ ഗാനം പോലെ തന്നെ ചിത്രത്തിലെ ഒട്ടുമിക്ക ശ്രദ്ധേയ താരങ്ങളെയും അണിയിച്ചൊരുക്കി കൊണ്ടാണ് ഈ വീഡിയോ ഗാനവും എത്തിയിട്ടുള്ളത്. വിനായക് ശശികുമാർ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻ രാജാണ്. ആദിത്യ ആർകെ ആണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്.
ഒരു ഫാൻറസി കോമഡി ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഒരു ഹോസ്പിറ്റൽ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ , ലൈല ഉഷ, ബാബുരാജ്, സരയൂ മോഹൻ , പ്രകാശ് രാജ്, ഹരിശ്രീ അശോകൻ , ബിനു പപ്പു , ജെയിംസ് ഏലിയ ,ബിജു സോപാനം, സുധീർ പറവൂർ, ശരത്, പ്രശാന്ത് അലക്സാണ്ടർ , ഉണ്ണി രാജ, മല്ലിക സുകുമാരൻ , ഗംഗ മീര എന്നിവരും വേഷമിടുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ ഗാനരംഗത്തിലും കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ തന്നെയാണ് പ്രമേയം.
പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിൻറെ നിർമ്മാണം നിർവഹിച്ച വ്ഔ സിനിമാസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. സന്തോഷ് ത്രിവിക്രമൻ ആണ് ചിത്രത്തിൻറെ നിർമ്മാതാവ് . ഈ ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളത് ഡേവിഡ് കാച്ചാപള്ളിയാണ്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിട്ടുള്ളത് അഭയകുമാർ കെ , അനിൽ കുര്യൻ എന്നിവർ ഒന്നിച്ചാണ് .
പ്രേക്ഷക ശ്രദ്ധ നേടിയ കുഞ്ഞമ്മണീസ് ഹോസ്പിറ്റൽ..! വീഡിയോ സോങ്ങ് കാണാം.. Read More »