pushpa deleted scene

രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം..

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി രശ്മിക മന്ദന. താരത്തെ ദേശീയ ക്രഷ് എന്നാണ് തെലുങ്കിലും തമിഴിലും ഉള്ള താരത്തിന്റെ ആരാധകർ വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത് .
അല്ലു അർജുൻ എന്ന സൂപ്പർ സ്റ്റാറും തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങി.താരത്തിന്റെ ചിത്രങ്ങൾ റിമേക്ക് ചെയ്ത് ഇറക്കിയപ്പോൾ മലയാളി പ്രേക്ഷകർക്കും ഈ മുഖം സുപരിചിതമായി.


മലയാളി ആരാധകർ എന്നും സ്നേഹത്തോടെ താരത്തിന് മല്ലു അർജുൻ എന്ന പേര് ചാർത്തി. പല പ്രേഷകരും താരത്തെ ഒരു മലയാളി നടനായാണ് കരുതിയിട്ടുള്ളത്’ . താരത്തിന്റെ ആര്യ 2 മലയാളികൾക്കിടയിൽ വളരെയധികം തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. താരസുന്ദരി കാജൽ അഗർവാൾ നായികയായ ഈ ചിത്രം പല റെക്കോർഡുകളും തകർത്തിരുന്നു . ചിത്രത്തിൽ കാജൽ അഗർവാളിനെ കൂടാതെ ശ്രദ്ധ ദാസും മികച്ചൊരു കഥാപാത്രം കൈ കാര്യം ചെയ്തിരുന്നു.
അല്ലു അർജുൻ – രശ്മിക മന്ദാന താരജോഡികൾ ഒന്നിച്ച് അഭിനയിച്ച പുത്തൻ ചിത്രമാണ് പുഷ്പ.

ഈ ചിത്രത്തിലെ ലിറിക്കൽ സോങ് ഇപ്പോൾ ആരാധകർക്കിടയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും 8 ലക്ഷത്തിൽ പരം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. സ്വാമി സ്വാമി എന്നാരംഭിക്കുന്ന ഈ ലെറിക്കൽ സോങ് ആലപിച്ചിരിക്കുന്നത് രാജ ലക്ഷ്മി സെന്തി ഗണേഷ് ആണ് . വരികൾ രചിച്ചിരിക്കുന്നത് വിവേക് ആണ് . ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശ്രീ പ്രസാദാണ്.

സുകുമാർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഈ ഗാനം ആദിത്യ മ്യൂസിക്ക്കിന്റെ യൂ ട്യൂബ് ചാനൽ വഴി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിക്കുന്നത്. കാഴ്ചക്കാർക്കൊപ്പം നാലപ്പത്തി ഏഴാംയിരത്തിൽ പരം ലൈക്കും ഈ വീഡിയോ സ്വന്തമാക്കി. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ യൂ ട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തി കഴിഞ്ഞു. ആരാധകർ ഈ ഗാനത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം.. Read More »

പലിശകാരന് എട്ടിൻ്റെ പണി കൊടുത്ത പുഷ്പ്പരാജ്..! തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പ്പയിലെ രംഗം കാണാം..

ഇന്ത്യയിൽ നിന്നും ഓവർസീസ് നിന്നുമായി 300 കോടി കളക്ഷൻ സ്വന്തമാക്കി കൊണ്ട് കുതിക്കുകയാണ് അല്ലു അർജുൻ നായകനായ പുഷ്പ എന്ന ചിത്രം. മലയാളം, തമിഴ്, കന്നഡ, തെലുഗു , ഹിന്ദി എന്നീ ഭാഷകളിൽ എല്ലാം തന്നെ പ്രദർശനം ചെയ്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പുഷ്പ. ഈ ചിത്രത്തിന്റെ ഹിന്ദി വേർഷൻ നിൽ നിന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി വൻ കളക്ഷന് ആണ് പുഷ്പ കരസ്ഥമാക്കിയത്.

അക്ഷയ്കുമാർ നായകനായ ബോളിവുഡ് ചിത്രം സൂര്യവംശിയുടെ ഇന്ത്യൻ കളക്ഷനെ ഇതിനോടകം തന്നെ മറികടന്ന് മുന്നേറിയിരിക്കുകയാണ് പുഷ്പ.

ഈ ചിത്രത്തിൽ നിന്നും എഡിറ്റ് ചെയ്തു നീക്കിയ ഒരു സീൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് പുഷ്പ ടീം. തീയറ്റർ പ്രദർശനത്തിൽ കാണാൻ കഴിയാതിരുന്ന ഈ മാസ് സീൻ , ഡീലീറ്റസ് സീൻ യൂട്യൂബ് വഴിയാണ് ഇവർ പുറത്തുവിട്ടിട്ടുള്ളത്.

പ്രദർശിപ്പിക്കാത്ത ഈ രംഗത്തിന്റെ എല്ലാ ഭാഷയിലുള്ള വീഡിയോ ദൃശ്യങ്ങളും പുഷ്പ ടീം റിലീസ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ദൃശ്യം കണ്ടതിന് ശേഷം ഈ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കേണ്ടിയിരുന്നില്ല എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. വീഡിയോ കാണാം.

പലിശകാരന് എട്ടിൻ്റെ പണി കൊടുത്ത പുഷ്പ്പരാജ്..! തിയറ്ററിൽ നിന്ന് ഒഴിവാക്കിയ പുഷ്പ്പയിലെ രംഗം കാണാം.. Read More »

Scroll to Top