
നവാഗതനായ നഹാസ് ഹിദായത്ത് അണിയിച്ചൊരുക്കുന്ന സൂപ്പർ ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ഓണത്തോടനുബന്ധിച്ച് പ്രദർശനത്തിനെത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ കീഴടക്കുകയാണ്. ഇതിനോടകം പുറത്തിറങ്ങിയ ആർ ഡി എക്സിന്റെ ടീസർ വീഡിയോയും വീഡിയോ ഗാനവും എല്ലാം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോൾ പങ്കുവെച്ചിട്ടുള്ള ഒഫീഷ്യൽ ട്രെയിലർ വീഡിയോയും ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മുന്നേറുകയാണ്. സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് രണ്ടേമുക്കാൽ മിനുട്ട് ദൈർഘ്യമുള്ള ആർ ഡി എക്സിന്റെ…