പത്തു വർഷമായി അയാളുമായി പ്രണയത്തിലാണ്! തന്റെ മനസ്സിലെ ഇഷ്ട്ടം തുറന്ന് പറഞ് സായി പല്ലവി
മലയാള സിനിമയിലൂടെ കടന്നു വന്ന് തെലുഗു, തമിഴ് ചിത്രങ്ങളിലായി തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സായ് പല്ലവി.
നായികയെന്നാൽ ബാഹ്യ സൗന്ദര്യവും മേക്കപ്പും ഉണ്ടാവണമെന്ന നിർബന്ധത്തിൽ നിന്നും മേക്കപ്പില്ലാതെ ഒരു നായികയെ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കൊണ്ടു വരികയും അത് ചരിത്രമാവുകയും ചെയ്യുകയാണ് ചെയ്തത് . പ്രേമം സിനിമ റിലീസ് ചെയ്തതോടെ മുഖക്കുരു വരെ എല്ലാം ട്രെൻഡായി മാറിയതാണ് നമ്മൾ കണ്ടത്. 2015ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമയിലെത്തുന്നത്.
മലർ എന്ന കഥാപാത്രം പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിനു ശേഷം ദുൽഖറിനൊപ്പം കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുഗു ചിത്രമായ ഫിദയിൽ അഭിനയിച്ചു. ഫിദയിലൂടെ സായ് പല്ലവിയുടെ റെയ്ഞ്ച് മാറി. പിന്നീട് തെലുഗു, തമിഴ് ചിത്രങ്ങളിലായി മികച്ച സിനിമകളിലൂടെ താരം തിളങ്ങി. ഇപ്പോൾ ബോളിവുഡിലും പല്ലവി സാന്നിധ്യമറിയിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി സായ് പല്ലവി വാർത്തകളിൽ നിറഞ്ഞ് നിൽക്കുണ്ടായിരുന്നു. പത്തു വർഷമായി താരം ഒരാളുമായി പ്രണയത്തിലാണ് എന്നായിരുന്നു ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. ആരാണ് സായ് പല്ലവിയുടെ ഹൃദയം കവർന്ന വ്യക്തിയെന്ന് ആരാധകരെല്ലാം തിരയുകയായിരുന്നു. എന്നാൽ അതൊരു രസകരമായ വീഡിയോ ആയിരുന്നു.
പല്ലവിയുടെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് പത്തു വർഷത്തെ പ്രണയത്തെ കുറിച്ച് സായ് പല്ലവി പറഞ്ഞത്. മഹാഭാരതം വായിച്ചപ്പോൾ ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നിയിട്ടുണ്ട്. അതിൽ അർജുനന്റെ മകൻ അഭിമന്യൂവിനെ എനിക്ക് വലിയ ഇഷ്ടമാണ്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അഭിമന്യൂവിനെ കുറിച്ച് ഒരുപാട് ഞാൻ വായിച്ചിട്ടുണ്ട്. അന്ന് മുതൽ എനിക്ക് അഭിമന്യുവിനോട് പ്രത്യേകം ഇഷ്ടമുണ്ടെന്ന് സായ് പല്ലവി പറഞ്ഞു. പല്ലവിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിങ്ങായിരുന്നു. സായ് പല്ലവി സിനിമകളിൽ സജീവമായി നിൽക്കുന്ന സമയമാണിത്. അതിനിടയിലാണ് കാമുകനെ കുറിച്ചുള്ള വാർത്തകൾ എല്ലായിടത്തും നിറഞ്ഞത്.
പല്ലവിയുടെ ഗാർഗി എന്ന തമിഴ് ചിത്രമായിരുന്നു അവസാനമായി റിലീസ് ചെയ്തത്. ശിവ കാർത്തികേയനൊപ്പം അമരൻ ആണ് അടുത്ത റിലീസ്. എന്നാൽ പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത് ബോളിവുഡ് ചിത്രം രാമയണക്കു വേണ്ടിയാണ്. സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയുണ്ടെങ്കിലും ലുക്ക് ടെസ്റ്റിൽ പ്രചരിച്ച ചിത്രങ്ങളെല്ലാം അതി മനോഹരമാണ്. സീതദേവി നേരിട്ടിറങ്ങി വന്ന പ്രതീതിയായിരുന്നു. ഒപ്പം രൺബീർ കപൂറും എത്തുമ്പോൾ ആരാധകരുടെ എണ്ണവും വർദ്ധിക്കും. ആനിമൽ എന്ന ചിത്രത്തിനു ശേഷം മറ്റൊരു സ്റ്റൈലിൽ വരുന്ന രൺബീറിന്റെ ലുക്കും ഗംഭീരമാണ്. ബോളിവുഡ് സിനിമയിലേക്ക് ഒരുപാട് തെന്നിന്ത്യൻ നായികമാർ എത്തുന്നുണ്ട്. കീർത്തി സുരേഷും ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.
പത്തു വർഷമായി അയാളുമായി പ്രണയത്തിലാണ്! തന്റെ മനസ്സിലെ ഇഷ്ട്ടം തുറന്ന് പറഞ് സായി പല്ലവി Read More »