
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കിക്കൊണ്ട് റാഫി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ജൂലൈ 14 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൊണ്ടിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയ വോയിസ് ഓഫ് സത്യനാഥന്റെ ട്രെയിലർ വീഡിയോ മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുന്നത്. നർമ്മരംഗങ്ങളുമായി തുടങ്ങുന്ന ട്രെയിലർ വീഡിയോ പിന്നീട് ആക്ഷൻ , ത്രില്ലിംഗ് സീനുകളിലേക്ക്…