പ്രേക്ഷക ശ്രദ്ധ നേടി കല്യാണി പ്രിയദർശൻ നായികയായി എത്തുന്ന “ശേഷം മൈക്കിൽ ഫാത്തിമ” വീഡിയോ സോങ്ങ് കാണാം..

തല്ലുമാല എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നടി കല്യാണി പ്രിയദർശൻ വേഷമിടുന്ന പുത്തൻ മലയാള ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. ഫാത്തിമ എന്ന  കഥാപാത്രമായാണ് ഈ സിനിമയിൽ കല്യാണി എത്തുന്നത്. ഒരു ഫുട്ബോൾ കമന്ററായാണ് താരം ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇതിൻറെ ഫസ്റ്റ് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിനുശേഷം ഇപ്പോഴിതാ ശേഷം മൈക്കിൽ ഫാത്തിമയിലെ ഒരു ലിറിക്കൽ വീഡിയോ ഗാനം പ്രേക്ഷകർക്ക് മുൻപാകെ എത്തിയിരിക്കുകയാണ്.

ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്തെന്നാൽ  ഹൃദയം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ നെഞ്ചിലേറ്റിയ സംഗീത സംവിധായകൻ ഹെഷാം അബ്ദുൾ വഹാബ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ ശ്രദ്ധേയ ഗായകനും സംഗീതസംവിധായകനുമായ അനിരുദ്ധ് രവിചന്ദർ ആണ് . തമിഴ് ഗാനങ്ങൾ ആലപിച്ചുകൊണ്ട് തന്നെ മലയാളി പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുള്ള ഗായകനാണ് അനിരുദ്ധ് . അതിനാൽ തന്നെ താരത്തിന്റെ ഈ മലയാള ഗാനം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. സുഹൈൽ കോയ ആണ് ഈ ഗാനത്തിന് വരികൾ തയ്യാറാക്കിയിട്ടുള്ളത്.

ഇപ്പോൾ പുറത്തിറങ്ങിയ ലിറിക്കൽ വീഡിയോയിൽ നായിക കല്യാണി പ്രിയദർശന്റെയും ഗാനം ആലപിച്ച അനിരുദ്ധിന്റേയും രംഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ടട്ട ടട്ടറ നയിഗാനം നിരവധി ആരാധകരെയാണ് മണിക്കൂറുകൾ കൊണ്ട് സ്വന്തമാക്കിയിട്ടുള്ളത്. തല്ലുമാലയിൽ എത്തിയ വ്ലോഗർ ബീപാത്തു പോലെ തന്നെ മൈക്കിലെ ഫാത്തിമയും പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കും എന്നത് ഈ ഗാനരംഗത്തിൽ നിന്നും വ്യക്തമാണ്.

ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത് മനു സി കുമാറാണ് . കല്യാണി പ്രിയദർശനെ കൂടാതെ ഫെമിന ജോർജ് , അനീഷ് ജി മേനോൻ , ഷഹീൻ സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ് , ദി റൂട്ട് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത് സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ്. സാന്ത്വന കൃഷ്ണൻ , രവിചന്ദ്രൻ എന്നിവർ ചേർന്ന ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ് .

Scroll to Top