Categories: Movie Updates

F3 സിനിമയിലെ സൂപ്പർ ഹിറ്റ് വീഡിയോ സോങ്ങ്.. കിടിലൻ ഡാൻസുമായി തമന്ന..

അനിൽരവിപുഡി രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് എഫ് ത്രീ . വെങ്കിടേഷ്, വരുൺ തേജ് , തമന്ന, മെഹറിൻ പിർസാദ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ ലെറിക്കൽ ഗാന വീഡിയോ ഇന്ന് റിലീസ് ചെയ്തിരിക്കുയാണ്. ഊ.. ആ.. അഹാ അഹാ എന്ന ഗാനത്തിന്റെ ലെറിക്കൽ വീഡിയോയാണ് ആദിത്യ മൂസിക് യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഈ ഗാനരംഗത്തിൽ തമന്ന , മെഹറിൻ , സോണാൽ ചൗഹാൻ എന്നിവരുടെ ഗ്ലാമറസ് രംഗങ്ങളും വെങ്കിടേഷിന്റെയും വരുണിന്റെയും കിടിലൻ നൃത്തചുവടുകളുടെ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഗാനരംഗത്തിൽ നടൻ അല്ലു അർജുനേയും കാണിക്കുന്നുണ്ട്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സുനിധി ചൗഹാൻ, ലവിത ലോബോ , സാഗർ, എസ്.പി അഭിഷേക് എന്നിവർ ചേർന്നാണ് .

കസർല ശ്യാം ആണ് ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ലെറിക്കൽ വീഡിയോ ഗാനം ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.2019 ൽ പുറത്തിറങ്ങിയ എഫ് ടു : ഫൺ ആൻഡ് ഫസ്ട്രേഷൻ എന്ന ചിത്രത്തിന്റെ അടുത്ത പതിപ്പാണ് എഫ് ത്രീ. ശ്രീ വെങ്കടശ്വേര ക്രിയേഷൻസിന്റെ ബാനറിൽ ശിരിഷ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തമ്മിരാജു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ഈ ചിത്രം മെയ് 27 ന് പ്രദർശനത്തിന് എത്തും.

Recent Posts

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി…

1 day ago

Padmapriya’s Bold Photoshoot in Black Transparent Outfit Goes Viral

Malayalam actress Padmapriya recently made headlines with her stunning and bold photoshoot. She wore a…

3 days ago

Deepti Sati’s Bold Look in a White Coat

Actress Deepti Sati recently caught everyone’s attention with her stylish and bold look. She wore…

4 days ago

Krissann Barretto Reveals Losing Work for Speaking on Sushant Singh Rajput’s Death

Television actress Krissann Barretto recently shared that she lost work after talking about the death…

5 days ago

‘L2: Empuraan’ Going Strong! Crosses ₹50 Crore Mark

The new movie 'L2: Empuraan', starring Mohanlal and directed by Prithviraj Sukumaran, is doing very…

5 days ago

Who is Shruthi Narayanan and What’s This Video All About?

Recently, there's been a lot of talk about a Tamil actress named Shruthi Narayanan. Some…

5 days ago