അധ്യാപിക വിദ്യാർത്ഥി പ്രണയ കഥയുമായി സംയുക്ത മേനോൻ ധനുഷ് ചിത്രം വാത്തി..! ശ്രദ്ധ നേടിയ വീഡിയോ സോങ്ങ് കാണാം..

തമിഴ് തെലുങ്ക് ഭാഷകളിലായി കഴിഞ്ഞമാസം പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു വാത്തി . ധനുഷിനെ നായകനാക്കിക്കൊണ്ട് ഒരുക്കിയ ഈ ചിത്രം തമിഴിൽ വാത്തി എന്ന പേരിലും തെലുങ്കിൽ സാർ എന്ന പേരിലും ആയിരുന്നു പുറത്തിറങ്ങിയത് . ഇപ്പോഴിതാ എന്ന ചിത്രത്തിലെ ഏറെ ട്രെൻഡിങ് ആയി മാറിയ വീഡിയോ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മാസ്റ്റാറു മാസ്റ്റാറു എന്ന ഗാനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദിത്യ മ്യൂസിക് ഇന്ത്യ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിട്ടുള്ള ഈ ഗാനം ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത് .

മൂന്ന് മിനിറ്റിൽ അധികം ദൈർഘ്യമുള്ള ഈ വീഡിയോ ഗാനത്തിൽ മലയാളി താരം സംയുക്തയേയും നടൻ ധനുഷിനെയുമാണ് കാണാൻ സാധിക്കുന്നത്. സരസ്വതി പട്ടൂര , രാമജോഗ്യ ശാസ്ത്രി ചേർന്ന് വരികൾ തയ്യാറാക്കിയ ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് ജീ വി പ്രകാശ് കുമാറാണ് . ശ്വേതാ മോഹൻ ആണ് ഈ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിങ് ആയി മാറിയ ഒരു ഗാനം കൂടിയായിരുന്നു ഇത്. അതിനാൽ തന്നെ വീഡിയോ റിലീസ് ചെയ്തപ്പോൾ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

പ്രേക്ഷകരിൽ നിന്നും മികച്ച സ്വീകാര്യതയും പ്രശംസയും നേടിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വെങ്കി അറ്റ്ലൂറി ആണ് . അദ്ദേഹം തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിച്ചിട്ടുള്ളത്. സംയുക്ത മേനോൻ , ധനുഷ് എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ ഈ ചിത്രത്തിൽ സായികുമാർ , തനിക്കെല്ല ഭരണി, സമുദ്രക്കനി, തൊട്ടാപള്ളി മധു , നര ശ്രീനിവാസ് , പമ്മി സായ്, ഹൈപ്പർ ആദി, ആടുകളം നരൻ , ഇളവരശ് ,മൊട്ട രാജേന്ദ്രൻ , ഷരാ , ഹരീഷ് പാരഡി , പ്രവീണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

സിത്താര എന്റർടൈമെന്റ്സ് ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ ആണ് ഈ ചിത്രം പുറത്തിറങ്ങിയത്. ശ്രീകര സ്റ്റുഡിയോസ് ആണ് ഈ ചിത്രം അവതരിപ്പിച്ചത്. നാഗവംശി എസ് , സായ് സൗജന്യ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വെങ്കട് ആണ് ഒരുക്കിയിട്ടുള്ളത് . ജെ യുവരാജ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിൻറെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് നവീൻ നൂലി ആണ് . അവിനാഷ് കൊല്ല പ്രൊഡക്ഷൻ ഡിസൈനറായും ലക്ഷ്മി വേണുഗോപാൽ പി ആർ ഓ ആയും പ്രവർത്തിച്ചു.

Scroll to Top