തിയേറ്ററിൽ വൻ വിജയമായി മുന്നേറുന്ന വോയിസ് ഓഫ് സത്യനാഥൻ.. രസകരമായ സ്നീക്ക് പീക്ക് സീൻ കാണാം..

ജനപ്രിയ നായകൻ ദിലീപിൻറെ അതിഗംഭീരമായ തിരിച്ചുവരവ് പ്രേക്ഷകർക്ക് കാണാൻ സാധിച്ച വോയിസ് ഓഫ് സത്യനാഥൻ. റാഫിയുടെ സംവിധാനം മികവിൽ ഒരുങ്ങിയ ജൂലൈ 28നാണ് റിലീസ് ചെയ്തത്. ഇതിനോടകം ഏകദേശം 10 കോടിയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയിട്ടുണ്ട് ഈ ചിത്രം . കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സ് നീക്ക് പീക്ക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

മ്യൂസിക് 247 യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള സത്യനാഥന്റെ ഈ വീഡിയോ ലക്ഷകണക്കിന് കാഴ്ചക്കാരെയാണ് നേടിയത്. നടൻ സിദ്ദിഖും ദിലീപും തമ്മിലുള്ള രസകരമായ ഒരു കോമ്പോയാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒട്ടേറെ പ്രേക്ഷകരാണ് ഈ ചിത്രത്തെയും ഇതിലെ താരങ്ങളുടെ പ്രകടനത്തേയും പ്രശംസിച്ച് കമൻറുകൾ നൽകിയിട്ടുള്ളത്. മാത്രമല്ല ദിലീപിനെ ഏറെ വർഷമായി സ്ക്രീനിൽ മിസ്സ് ചെയ്തു എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

വളരെ സീരിയസ് ആയിട്ടുള്ള ഒരു കഥാ രംഗം നർമ്മത്തിൽ ചാലിച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ റാഫി വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെ . പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ്, ബാദുഷ സിനിമാസ് , ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ പുറത്തിറങ്ങിയ വോയിസ് ഓഫ് സത്യനാഥൻ നിർമ്മിച്ചിരിക്കുന്നത് രാജൻ ചിറയിൽ, ഷിനോയ് മാത്യു, ബാദുഷ, ദിലീപ് എന്നിവർ ചേർന്നാണ്.

ദിലീപ്, സിദ്ദിഖ്, എന്നീ താരങ്ങൾക്ക് പുറമേ ജോജു ജോർജ് , വീണാനന്ദകുമാർ , ജഗപതി ബാബു, അനുപം ഖേർ, വിജയരാഘവൻ, അഭിറാം രാധാകൃഷ്ണൻ , അനുശ്രീ, മകരന്ദ് ദേശ്പാണ്ഡെ, ജോണി ആന്റണി, രമേഷ് പിഷാരടി , അലെൻസിയർ എന്നീ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റാഫി തന്നെ രചന നിർവഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സ്വരൂപ് ഫിലിപ്പ് , ജിതിൻ സ്റ്റാനിസ്ലസ് എന്നിവർ ചേർന്നാണ്. അങ്കിത് മേനോൻ ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റർ ഷമീർ മുഹമ്മദ് ആണ് .

Scroll to Top