ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് , അവിസ്മരണീയ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് സനുഷ സന്തോഷ്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് താരത്തെ തേടി എത്തിയത് . ബാലതാരമായി അഭിനയിച്ച താരത്തെ തേടി 2004-ൽ ആയിരുന്നു ആദ്യത്തെ അവാർഡ് എത്തിയത്. ഈ അവാർഡ് കരസ്ഥമാക്കിയതിന് ശേഷം പിന്നീട് വർഷങ്ങൾക്ക് ഇപ്പുറം അഭിനയിച്ച സിനിമയിൽ ജൂറിയുടെ പ്രത്യേക പരാമർശത്തിന് സനുഷ അർഹയായി തീർന്നു.
ബാലതാരമായി എത്തിയപ്പോൾ താരത്തെ തേടിയെത്തിയത് ഒട്ടേറെ മികച്ച കഥാപാത്രങ്ങൾ ആയിരുന്നു . എന്നാൽ സനുഷ നായികയായി അഭിനയ ജീവിതം ആരംഭിച്ചപ്പോൾ അവസരങ്ങൾ വളരെ വിരളമായിരുന്നു. സനുഷ ബാലതാരമായി അഭിനയിച്ചിട്ടുള്ളത് സിനിമയിൽ മാത്രമല്ല സീരിയലിലും താരം ശ്രദ്ധ നേടിയെടുത്തിരുന്നു. 2019-ൽ പുറത്തിറങ്ങിയ ജേർസി എന്ന തെലുങ്ക് ചിത്രത്തിലാണ് സനുഷ എന്ന താരം അവസാനമായി അഭിനയിച്ചത്. ഇപ്പോൾ സനുഷ അഭിനയിച്ചു കൊണ്ടിരിക്കുന്നത് ബിബിൻ ജോർജ് നായകനാകുന്ന ഒരു മലയാള ചിത്രത്തിൽ ആണ്.
സിനിമകളിൽ തിളങ്ങാൻ താരത്തിന് അവസരം കുറവാണെങ്കിലും ടെലിവിഷൻ രംഗത്ത് സനുഷ ഇപ്പോൾ നിറസാന്നിധ്യമാണ് .
ചാനൽ പ്രോഗ്രാമുകളിൽ അതിഥിയായി എത്തി പ്രേക്ഷക പ്രീതി നേടിയെടുക്കുകയാണ് താരം ഇപ്പോൾ. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ പ്രോഗ്രാമിൽ അതിഥിയായി ഒട്ടേറെ തവണ സനുഷ എത്തിയിരുന്നു. സനുഷയുടെ പുത്തൻ പുതിയ ചലച്ചിത്ര വിശേഷങ്ങളും ആരാധകരും പ്രേക്ഷകരും അറിഞ്ഞ് തുടങ്ങിയത് ആ ഷോയിൽ പങ്കെടുത്ത ശേഷമാണ്. ഈ ഷോയിലെ ക്രിസ്തുമസ് സ്പെഷ്യൽ എപ്പിസോഡിൽ താരം നടൻ ഉണ്ണി മുകുന്ദനൊപ്പം പങ്കെടുത്തിരുന്നു.
സനുഷയും ഉണ്ണിയും തന്നെയായിരുന്നു ന്യൂ ഇയർ എപ്പിസോഡിലും പ്രധാന അതിഥികൾ ആയി എത്തിയത്. ഈ എപ്പിസോഡിൽ വച്ച് ഇപ്പോഴത്തെ ട്രെൻഡിങ് സോങ്ങായ പുഷ്പയിലെ സാമി സാമി പാട്ടിന് വേദിയിൽ സനുഷ ചുവടുവച്ചിരുന്നു. വേദി ഇളക്കി മറിച്ച ഒരു പ്രകടനം തന്നെയായിരുന്നു സനുഷ കാഴ്ചവച്ചത്. വീഡിയോ കണ്ട ആരാധകർ ഡാൻസിൽ ഉടനീളം എന്തൊരു എനർജിയാണ് സനുഷയ്ക്ക് എന്ന് അഭിപ്രായപ്പെട്ടു.