ബാഹുബലിയെ വെല്ലാൻ “ബിംമ്പിസാര” എത്തുന്നു.. റിലീസ് ട്രൈലർ കാണാം..

ആഗസ്റ്റ് 5 ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഒരു ടൈം ട്രാവലർ ഫാന്റസി ആക്ഷൻ ചിത്രമാണ് ബിംബിസാര . വസിഷ്ഠ് സംവിധാനം ചെയ്ത് നന്ദമുറി കല്യാൺ റാം നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ റിലീസ് ട്രൈലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത മണിക്കൂറുകൾ തികയും മുൻപേ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ബിംബിസാരയുടെ ട്രൈലർ വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ബിംബിസാര എന്നത് ബിസി അഞ്ചാം നൂറ്റാണ്ടിൽ മഗധ ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു .

ചിത്രത്തിൽ നന്ദമുറി കല്യാൺ റാം ആണ് ബിംബിസാര എന്ന രാജാവിന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് . ഈ ടൈം ട്രാവലർ ചിത്രം രണ്ട് കാലഘട്ടത്തെ കഥകൾ പറയുന്നുണ്ട്. ഒരു ഭാഗം ദുഷ്ടനും ക്രൂരനുമായ ഒരു രാജാവിനെയും മറു കഥയിൽ ശക്തനായ ഒരു യുവാവിനെ കാണിക്കുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രൈലറിലും നന്ദമുറി കല്യാൺ റാമിന്റെ ഈ രണ്ട് വേഷങ്ങളും കാണാൻ സാധിക്കും.

മലയാളി താരം സംയുക്ത മേനോൻ , കാതറിൻ തെരേസ , വാരിന ഹുസൈൻ, വെന്നല്ല കിഷോർ, ശ്രീനിവാസ റെഡ്ഢി , ബ്രഹ്മാജി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നുണ്ട്. ഹരി കൃഷ്ണ കെ നിർമ്മിക്കുന്ന ഈ ചിത്രം എൻ ടി ആർ പ്രെഡക്ഷൻസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. വാസുദേവ് സംഭാഷണങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ രചന നിർവഹിച്ചത് സംവിധായകൻ വസിഷ്ഠ് തന്നെയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.എം കീരവാണി ആണ്. വെങ്കട്, റാം കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ ഛായഗ്രാഹകൻ ഛോട്ട കെ നായിഡു ആണ് . തമ്മി രാജു ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .

Scroll to Top