സുദിപ്തോ സെന്നിന്റെ സംവിധാനം മികവിൽ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രമായ ‘ദി കേരള സ്റ്റോറി’യുടെ ട്രെയിലർ വീഡിയോ അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ടീച്ചർ വീഡിയോ റിലീസ് ചെയ്തപ്പോൾ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു ചിത്രമായിരുന്നു ഇത്. ടി കേരള സ്റ്റോറി പറയുന്നത് ഐഎസിൽ ചേരേണ്ടി വന്ന ഒരു ഹിന്ദു പെൺകുട്ടിയുടെ കഥയാണ്. ആദഹ് ശർമ്മ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എത്തുന്നത്. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ വീഡിയോയും ഏറെ വിവാദങ്ങൾ സൃഷ്ടിക്കും എന്ന കാര്യം ഉറപ്പായി കഴിഞ്ഞു.
തെറ്റായ കണക്കാണ് ഇതിൽ കാണിച്ചിരിക്കുന്നത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ടീസർ വീഡിയോ പുറത്തിറങ്ങിയപ്പോൾ വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്. അന്ന് ആ ടീസറിൽ പറഞ്ഞത് സിറിയയിലേക്കും യെമനിലേക്കും 32000 പെൺകുട്ടികൾ മതപരിവർത്തനം നടത്തി പോയിട്ടുണ്ടെന്നായിരുന്നു. എന്നാൽ ട്രെയിലറിൽ ശാലിനി എന്ന ഒരു മലയാളി പെൺകുട്ടിയുടെ കഥ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഈ വീഡിയോ രംഗത്തിൽ ഈ പെൺകുട്ടി തന്റെ മുസ്ലിം കൂട്ടുകാരിയുടെ നിർബന്ധപ്രകാരം പ്രണയബന്ധത്തിൽ ആകുന്നതും തുടർന്ന് മതം മാറുന്നതും ഒക്കെയാണ് കാണിച്ചിരിക്കുന്നത്.
ശാലിനി എന്നാ പെൺകുട്ടി പിന്നീട് മതം മാറി വിവാഹിതയായ ശേഷം ഫാത്തിമ എന്ന പേര് സ്വീകരിച്ച് അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നതാണ് ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. അവിടെവച്ച് ഈ പെൺകുട്ടി നേരിടേണ്ടിവരുന്ന ക്രൂര പീഡനങ്ങളും ഇതിൽ കാണാൻ സാധിക്കും. ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത് മെയ് 5നാണ്. ഹിന്ദി ഭാഷയിൽ മാത്രമല്ല മലയാളം തമിഴ് തെലുങ്ക് ഭാഷകളിലും ഈ സിനിമ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ട്.
ടീസർ വീഡിയോ എത്തിയപ്പോൾ തന്നെ സിനിമ റിലീസിനെ എതിർത്തുകൊണ്ട് കോൺഗ്രസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ എത്തിയിരുന്നു. ഈ ചിത്രം വർഗീയ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചിത്രത്തിൻറെ റിലീസിനെ എതിർത്തത്. സൺ ഷൈൻ പിച്ചേഴ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വിപുൽ അമൃതലാൽ ഷായാണ് . ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിട്ടുള്ളത് സുര്യപാൽ സിംഗ്, സുദിപ്തോ സെൻ, വിപുൽ അമൃതലാൽ ഷാ എന്നിവർ ചേർന്നാണ്.