ദേവര മുതൽ പെദ്ദി വരെ, ജാൻവിക്ക് ഒരേ ഒരു ജോലി; ട്രോൾ വൈറൽ

Posted by

നെപ്പോ കിഡ് എന്ന ലേബലിൽ നിന്ന് പുറത്തുകടക്കാൻ ജാൻവി കപൂറിന് ഇനിയും കഴിഞ്ഞിട്ടില്ല. ശ്രീദേവിയുടെ മകളായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ടും, ടോളിവുഡിൽ അവസരം ലഭിച്ചിട്ടും ഒരു നല്ല പ്രകടനം പോലും ബാക്കിവെക്കാൻ കഴിഞ്ഞിട്ടില്ലെന്ന ആരോപണവുമായി സോഷ്യൽ മീഡിയ ട്രോൾ തരംഗം വീണ്ടും ശക്തമായി.


ബുച്ചി ബാബു സന സംവിധാനം ചെയ്ത പെദ്ദിയിൽ ആച്ചിയമ്മ എന്ന കഥാപാത്രമായാണ് ജാൻവി വേഷമിട്ടത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൽ ജാൻവിക്ക് ആകെ അരമണിക്കൂർ മാത്രം. ആ സമയത്തെല്ലാം ഗ്ലാമർ ഷോ മാത്രം. ഗുസ്തിക്കാരനായ റാം ചരൺ നടത്തുന്ന ട്രാൻസ്ഫോർമേഷൻ ആർക്കിന് ജാൻവിയുടെ ഈ ഗ്ലാമർ ദൃശ്യങ്ങൾ വെല്ലുവിളിയായി.


ദേവര, പരം സുന്ദരി, പെദ്ദി — മൂന്ന് ചിത്രങ്ങളിലും പാട്ടിനിടയിൽ ജാൻവിയുടെ കഥാപാത്രം സാരി അഴിച്ച് ശരീരം പ്രദർശിപ്പിക്കുന്ന സീനുകൾ ഉണ്ട്. ഈ മൂന്ന് ചിത്രങ്ങളിലെയും സ്ക്രീൻഷോട്ടുകൾ ഒരുമിച്ചുവെച്ച് ഏത് സിനിമയേതെന്ന് തിരിച്ചറിയാൻ ചാലഞ്ച് ചെയ്യുന്ന പോസ്റ്റുകൾ വൈറലായി. ജാൻവിക്ക് തന്നെ ഏത് ചിത്രത്തിലെ ഷോട്ടാണെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നും ട്രോൾ. സംവിധായകൻ കഥ പറയാൻ വരുമ്പോൾ ഏത് സീനിൽ സാരിയഴിക്കണമെന്ന് ആദ്യമേ ഫിക്സ് ചെയ്യാറുണ്ടെന്ന് ചിലർ കളിയാക്കി.
നെപ്പോ കിഡുകളെ കൈവിടാത്ത പ്രൊഡക്ഷൻ ഹൗസുകൾ ഉള്ളിടത്തോളം ജാൻവി സേഫ് ആയിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ഇങ്ങനെ പോയാൽ അധികം വൈകാതെ ജാൻവി ഫീൽഡൗട്ടാകുമെന്ന് മറ്റുചിലർ.