ആരാധകരുടെ മനസ്സ് നിറച്ച ആറാട്ടിലെ മനോഹര ഗാനം കാണാം..

മലയാളത്തിന്റെ മഹാനടനായ നെടുമുടി വേണു അന്തരിച്ചത് കുറച്ചു നാൾ മുൻപാണ്. ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്ന ആറാട്ട് അദ്ദേഹം ചെയ്ത അവസാന ചിത്രങ്ങളിൽ ഒന്നാണ് . മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നയാനായ ഈ ചിത്രത്തിൽ ഒരതിഥി വേഷത്തിലാണ് നടൻ നെടുമുടി വേണു എത്തിയിരിക്കുന്നത്. മോഹൻലാലും നെടുമുടിവേണുവും ചേർന്ന് അഭിനയിക്കുന്ന ഒരു മനോഹരമായ ഗാന രംഗവും ഈ ചിത്രത്തിൽ ഉണ്ട്. അദ്ദേഹവും മോഹൻലാലും ഒന്നിച്ച ഒട്ടേറെ ഗംഭീര മലയാള ഗാനങ്ങൾ ഉണ്ട് .

ഇരുവരു അവസാനമായി ഒന്നിച്ചു സ്‌ക്രീനിൽ വന്ന ഈ ഗാനം, ബി ഉണ്ണികൃഷ്ണൻ അതിമനോഹരമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. താരുഴിയും എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനരംഗത്തിൽ കഥകളിയും ക്ലാസിക്കൽ നൃത്തവും കളരി പയറ്റും തെയ്യവുമെല്ലാം ഉൾപ്പെടുത്തി ഒരു ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഈ ഗാനം, കണ്ണിനും കാതിനും ഒരുപോലെ കുളിർമയ്ക്കുന്നു.

മോഹൻലാൽ, നെടുമുടി വേണു എന്നിവരെ കൂടാതെ ഈ ഗാനത്തിൽ രചന നാരായണൻ കുട്ടി, സ്വാസിക, മാളവിക, ധ്രുവൻ, കലാമണ്ഡലം ഗോപി ആശാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്. രാഹുൽ രാജ് ഈണം പകർന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ കെ എസ്‌, പൂർണശ്രീ ഹരിദാസ് എന്നിവർ ചേർന്നാണ്. ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് നികേഷ് കുമാർ ചെമ്പിലോട് ആണ്.

ഈ സിനിമയ്ക്കു വേണ്ടി മനോഹരമായ ദൃശ്യങ്ങൾ ഒരുക്കിയത് വിജയ് ഉലഗനാഥ് ആണ്. എഡിറ്റർ ഷമീർ മുഹമ്മദാണ് ‘ . ഈ ചിത്രത്തിലെ ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയ ഗാനങ്ങളാണ് ഒന്നാം കണ്ടം എന്നതും അതുപോലെ തന്നെ തലയുടെ വിളയാട്ട് എന്ന തീം സോങ്ങും .

Scroll to Top