മെഗാസ്റ്റാർ ചിരഞ്ജീവിയും റജീന കസാൻഡ്രയും തകർത്ത് കളിച്ച ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ചിരഞ്ജീവി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ഒരുക്കുന്ന ഈ ചിത്രം ഈ വർഷം തുടക്കത്തിലേ തന്നെ പ്രദർശനത്തിന് എത്തും. ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.

ലെറിക്ക്സിനൊപ്പം ചിത്രത്തിലെ ദൃശ്യങ്ങളും ഈ വീഡിയോ ഗാനത്തിൽ കാണിക്കുന്നുണ്ട് . ചിരഞ്ജീവിയുടെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം റജീന കസാൻഡ്രയുടെ ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്തവും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. റജീന ഈ ഗാനരംഗത്തിൽ വലിയ രീതിയിലുള്ള മേനി പ്രദർശനമാണ് നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.

ഈ ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം മകൻ രാം ചരണും പ്രധാന വേഷത്തിൽ എത്തുന്നു. ഇരുവരുടേയും നായികമാരായി വേഷമിടുന്നത് കാജൽ അഗർവാളും പൂജ ഹെഗ്‌ഡെയുമാണ്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കൊരടാല ശിവ തന്നെയാണ് . നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ക്യാമറമാൻ .

മണി ശർമ്മയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് . നവീൻ നൂലി ആണ് എഡിറ്റിംഗ്. ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷകർ അത് സൂപ്പർ ഹിറ്റാക്കി മാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത്, ഗീത മാധുരി എന്നിവർ ചേർന്നാണ് . ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഭാസ്കര ബട്ല ആണ് .

Scroll to Top