സണ്ണി വെയിൻ – ഷൈൻ ടോം ചാക്കോ ചിത്രം അടിത്തട്ട്.. കിടിലൻ ട്രൈലർ കാണാം..

Posted by

ജിജോ ആന്റണിയുടെ സംവിധാന മികവിൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അടിത്തട്ട്. ഈ ചിത്രത്തിന്റെ ട്രൈലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . ഒരു ആക്ഷൻ ത്രില്ലർ പാറ്റേണിൽ ഒരുങ്ങുന്ന ഈ ചിത്രം പൂർണ്ണമായും ആഴക്കടലിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതവും അവരുടെ പ്രശ്നങ്ങളും ഉൾക്കൊള്ളിച്ച് ഒരുക്കിയ ചിത്രമാണ് അടിത്തട്ട്. ഒരു മിനുട്ടിലധികം ദൈർഘ്യമുള്ള ഈ ട്രൈലർ രംഗവും കടലിലുള്ള ബോട്ടിലെ ദൃശ്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് . അടിപിടി രംഗങ്ങളുമായി എത്തിയ ഈ ട്രൈലർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിൽ ജയപാലൻ, അലക്സാണ്ടർ പ്രശാന്ത്, മുരുഗൻ മാർട്ടിൻ , ജോസഫ് യേശുദാസ്, സാബുമോൻ അബ്ദുസമദ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സൂസൻ ജോസഫ് , സിൻ ട്രീസ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഖൈസ് മില്ലൻ ആണ് ഈ ചിത്രത്തിന്റെ രചയിതാവ്. നെസർ അഹമ്മദ് ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് നൗഫൽ അഹമ്മദ് ആണ്. ഫിയോനിക്സ് പ്രഭു ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിട്ടുള്ളത്.

മിഡിൽ മാർച്ച് സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഈ ട്രൈലർ വീഡിയോ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഒട്ടേറെ ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്. സണ്ണി വെയ്ന്റെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ എന്നാണ് ആരാധകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

Categories