വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന “ലിഗർ”..! അക്കിടി പക്കിടി വീഡിയോ സോങ്ങ് കാണാം..

വിജയ് ദേവരകൊണ്ട നായകനായി എത്തുന്ന പുത്തൻ സ്പോർട്സ് ആക്ഷൻ ചിത്രമാണ് ലിഗർ . ഈ ചിത്രത്തിലെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് മിനിട്ടോളം ദൈർഘ്യമുള്ള ഈ വീഡിയോ സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത് . അക്കഡി പക്കഡി എന്ന ഈ ഫാസ്റ്റ് നമ്പർ ഗാനത്തിൽ ചിത്രത്തിലെ നായിക അനന്യ പാണ്ഡെയും നടൻ വിജയ് ദേവരകൊണ്ടയും കിടിലൻ നൃത്ത ചുവടുകളുമായി എത്തുന്നുണ്ട്.

വിജയുടെ സ്‌റ്റൈലിഷ് ലുക്കിനെ പ്രശംസിച്ച് നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുണ്ട്. ഭാസ്കർ ഭട്ട്ല രവികുമാർ , മോഹ്സിൻ ഷെയ്ഖ് , അസീം ദയാനി എന്നിവർ ചേർന്നാണ് ഈ ഗാനം രചിച്ചിരിക്കുന്നത് . അനുരാഗ് കുൽക്കർണി , രമ്യ ബെഹറ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ലിജോ ജോർജ് ആണ്.

പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു ബോക്സറായാണ് വിജയ് എത്തുന്നത്. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും ഒരുക്കുന്ന ഈ ചിത്രം നടൻ വിജയ് ദേവരകൊണ്ടയുടെ ആദ്യ ഹിന്ദി ചിത്രവും നടി അനന്യ പാണ്ഡെയുടെ ആദ്യ തെലുങ്ക് ചിത്രവുമാണ്. ധർമ്മ പ്രൊഡക്ഷൻസ് , പുരി കണക്ട്സ് എന്നിവ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത് . ആഗസ്റ്റ് 25 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ബോളിവുഡിലും വിജയ് തകർക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top