അമ്മ ജനറൽ ബോഡി മീറ്റിംഗിൽ ആഡംബര കാറുകളിൽ നടി നടന്മാരുടെ മാസ്സ് എൻ്ററി…! വീഡിയോ കാണാം..

Posted by

മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുക്കുന്ന, താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ഇന്ന് കൊച്ചിയിൽ വച്ച് തുടങ്ങി. എല്ലാ പ്രമുഖ താരങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു . താരരാജക്കന്മാരായ മോഹൻലാൽ, മമ്മൂട്ടി, എന്നിവരിൽ തുടങ്ങി പൃഥ്വിരാജ്, ജയസൂര്യ, ആസിഫ് അലി, സൗബിൻ, ബാബു രാജ്, മഞ്ജു വാര്യർ, കീർത്തി സുരേഷ്, അനു സിത്താര, മിയ, എസ്തർ, അന്ന ബെൻ, ഗ്രേസ് ആന്റണി, നമിത പ്രമോദ് ,ഹണി റോസ് തുടങ്ങി ഒരു നീണ്ട താര നിര തന്നെ ഈ ചടങ്ങിനായി എത്തി. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് നടക്കുന്നത് കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ചായിരുന്നു .

താരസംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്നത്തെ ഈ ചടങ്ങിൽ നടക്കും . ഒട്ടുമിക്ക താരങ്ങളും അവരവരുടെ ആഢംബര കാറുകളിലാണ് ചടങ്ങിനായി എത്തിപ്പെട്ടത് . ശേഷം ക്രൗൺ പ്ലാസയിൽ ആഡംബര കാറുകളുടെ ഒരു നീണ്ട നിര തന്നെയാണ് കാണാൻ സാധിച്ചത് . കസവ് മുണ്ടും ഷർട്ടും ധരിച്ച് ഒരു സിംപിൾ നാടൻ ലുക്കിലാണ് നടൻ മോഹൻലാൽ ഇവിടേക്ക് എത്തിയത്. ഒരു സ്റ്റൈലിഷ് കൂളിംഗ് ഗ്ലാസും ധരിച്ച് സേതുരാമയ്യർ സ്റ്റെലിലാണ് മമ്മൂട്ടി വന്നിറങ്ങിയത് . കൂളിംഗ് ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ പോലെ തന്നെ ആയുന്നു പൃഥ്വിരാജിന്റേയും എൻട്രി .

ആഢംബരകാറുളുടെ വൻ നിര അണിനിരന്ന ചടങ്ങിൽ മോഹൻലാൽ തന്റെ ടൊയോട്ട വെല്‍ഫയറിലാണ് എത്തിയത്. മെഴ്സിഡിസ് ജി 55 ലാണ് മമ്മൂട്ടിയും ആസിഫ് അലിയും വന്നു ചേർന്നത്. വിനയ് ഫോർട്ടും സംവിധായകനും നടനുമായ ലാലും വന്നതാവട്ടെ അവരുടെ ബെൻസിൽ. കാറുകളോട് ഏറെ പ്രിയമുള്ള നടൻ പൃഥ്വിരാജ് തന്റെ ആഡംബര ബി.എം.ഡബ്ള്യൂ കാറിലാണ് വന്നത്.

നടിമാരും ഒട്ടും മോശമായിരുന്നില്ല. തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ് തന്റെ പുത്തൻ വോൾവോ കാറിൽ എത്തിയപ്പോൾ മലയാളത്തിന്റെ സ്വന്തം അനു സിത്താര ഓഡി കാറിലും, ടൊയോട്ട ഫോർച്ചുണറിൽ നടി അനുശ്രീയും ഈ ജനറൽ ബോഡി മീറ്റിംഗിന് കൊച്ചിയിൽ എത്തിയത്. ഇത്തവണത്തെ അമ്മ സംഘടനയിൽ വോട്ടിങ്ങിലൂടെയാണ് പ്രവർത്തക സമിതി അംഗങ്ങളെയും, വൈസ് പ്രസിഡന്‍റുമാരെയും തിരഞ്ഞെടുത്തത്.

Categories