പാലക്കാട് ജില്ലയിലെ പട്ടാമ്പി എന്ന പ്രസിദ്ധ സ്ഥലത്തു ജനിച്ചു ചെറിയ ചെറിയ സിനിമകളിലൂടെ അഭിനയിച്ചു പ്രേഷകരുടെ പ്രിയങ്കരിയായ താരമാണ് അനുമോൾ.മലയാളിയാണെങ്കിലും കണ്ണുക്കുള്ളെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് കാലെടുത്തു വെച്ചത്.
മലയാളത്തിന്റെ പ്രിയ നടൻ ജയറാം മനോഹരമായി അഭിനയിച്ച പട്ടാഭിരാമൻ എന്ന ചിത്രത്തിൽ അനുമോൾ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്.ജയറാം ഫുഡ് ഇൻസ്‌പെക്ടർ ആയി വേഷമിട്ട ചിത്രത്തിലെ അനുമോളുടെ അഭിനയം ഏവരും പ്രശംസിച്ചതായിരുന്നു.
മലയാളത്തിന്റെ യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബനും ഗായത്രി സുരേഷും ഒന്നിച്ചഭിനയിച്ച ജമ്നാപ്യാരി എന്ന സിനിമയിൽ മികച്ചൊരു വേഷവും അനുമോൾ കൈകാര്യം ചെയ്തിരുന്നു.മിക്ക ഭാഗങ്ങളും തൃശൂർ ഷൂട്ട് ചെയ്ത സിനിമയിൽ കളക്ടറുടെ വേഷത്തിലാണ് താരം തിളങ്ങി നിന്നതു.വമ്പൻ താര നിര അണി നിരന്ന ചിത്രത്തിൽ നീരജ് മാധവ്,ജോയ് മാത്യു,രഞ്ജി പണിക്കർ തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്.
അഭിനയ രംഗത്തെന്ന പോലെ മോഡലിംഗ് രംഗത്തും താരം തിളങ്ങുകയാണ്.താരത്തിന്റെ മോഡലിംഗ് ഫോട്ടോസും സോഷ്യൽ മീഡിയയിൽ സജീവമാണ്.അതീവ സുന്ദരിയായാണ് താരത്തെ ഓരോ ചിത്രങ്ങളിലും കാണാനാവുന്നത്.
ഓപ്പൺ എയറിൽ യോഗ അഭ്യാസങ്ങളുടെ പരിശീലന വീഡിയോ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു.സുഹൃത്തായ പവിത്രനുമായിട്ടുള്ള വീഡിയോസ് ആണ് ഇപ്പോൾ ആളുകൾ കണ്ടു കൊണ്ടിരിക്കുന്നത്.മുന്പു തന്നെ ഇൻസ്റ്റാഗ്രാമിൽ നിരവധി ആരാധകരുള്ള താരത്തിന്റെ ഫോട്ടോസിനെല്ലാം മികച്ച വരവേൽപ്പാണ് ആരാധകരിൽ നിന്ന് ലഭിക്കാറുള്ളത്
https://youtu.be/RBtUgw0J7z8