ഇത് അർച്ചന , വയസ്സ് 28 നോക്കട്ടേ ??? പ്രേക്ഷകരെ രസിപ്പിച്ച് “അർച്ചന 31 നോട്ട് ഔട്ട് ” ട്രൈലർ..

മലയാളത്തിലെ യുവ താരസുന്ദരി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് “അർച്ചന 31 നോട്ട് ഔട്ട് ” . കേരളത്തിലെ തീയേറ്ററുകളിൽ ഫെബ്രുവരി പതിനൊന്നിന് പ്രദർശനത്തിനെത്തുകയാണ് ഈ ചിത്രം. നവാഗതനായ അഖില്‍ അനില്‍കുമാറിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ അഖില്‍ അനില്‍കുമാറും അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവരും ഒന്നിച്ചാണ്. ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടത് ഈ കഴിഞ്ഞ ആഴ്ച ആണ്.

മാത്തൻ, ജെയിംസ് പോൽ എന്നിവർ രചന നിർവഹിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് മാത്തൻ തന്നെയാണ്. മനസുനോ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആലപിച്ചത് നടൻ രമേശ് പിഷാരടിയാണ്. ഈ ഗാനത്തിന് ശേഷം ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ ട്രൈലെർ എത്തിയിരിക്കുകയാണ്. ഈ ട്രൈലറിൽ നിന്നും ചിത്രം ഒരു കോമഡി എന്റർടൈനർ ആണെന്ന് മനസിലാക്കാം. ആദ്യാവസാനം പ്രേക്ഷകർക്ക് രസിച്ചു കാണാവുന്ന ഒരു ചിത്രമാണിതെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ചിത്രം ഇവിടെ പ്രദർശനത്തിന് എത്തിക്കുന്നത് ഐക്കോൺ സിനിമ റിലീസ് ആണ് .

അഖിൽ അനിൽകുമാർ ഇതിനു മുൻപ് ഷോര്‍ട്ട് ഫിലിമുകളായ ദേവിക പ്‌ളസ് ടു ബയോളജി, അവിട്ടം എന്നിവ സംവിധാനം ചെയ്തു ശ്രദ്ധ നേടിയ വ്യക്തിയാണ് . ജോയൽ ജോജി ആണ് ചിത്രത്തിന്റെ ക്യാമറമാൻ. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ ഐശ്വര്യ ലക്ഷ്മിയെ കൂടാതെ ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുഖ്മാൻ അവറാൻ, രാജേഷ് മാധവൻ, സുനിൽ സുഗത, അഞ്ചു ജോസെഫ്, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, ബാബുരാജ്, ആലീസ്,അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, രമേശ് ബാബു, നയന , വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, പൊന്നു കുളപ്പുള്ളി തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ ആണ് ഒരുങ്ങുന്നത്. മുഹ്‌സിൻ പി എം ആണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.

Scroll to Top