Author name: CINEMA PRANTHAN

അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ്

നടൻ നിവിൻ പോളിക്കെതിരെ പീഡനക്കേസ്. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറും

അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു. നിവിൻ പോളിക്കെതിരെ കേസ് Read More »

വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍

പ്രായമുള്ള നടിമാരോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമയില്‍ പതിവാണെന്ന് നടി ലക്ഷ്മി രാകൃഷ്ണന്‍. കുടുംബചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതോടെ സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു എന്നാണ് നടി പറഞ്ഞത്. ഞാന്‍ അഭിനയിക്കാനിരുന്ന സിനിമയുടെ പൂജ ചെന്നൈയില്‍ നടന്നപ്പോള്‍ ഞാന്‍ പങ്കെടുത്തിരുന്നു. വാര്‍ത്തകളില്‍ ഒക്കെ എന്റെ പേരും വന്നു.

അന്ന് അതിന്റെ സംവിധായകന്‍ എനിക്ക് മെസേജ് അയച്ചു, ലക്ഷ്മി ഞാന്‍ എറണാകുളത്ത് ഉണ്ട്, എന്നെ വന്ന് കാണണമെന്ന് മെസേജ് അയച്ചു. ഞാന്‍ പറഞ്ഞു, ശരി സാര്‍, ഞാന്‍ എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ വന്ന് കണ്ടിട്ട് പോകാമെന്ന് പറഞ്ഞു. എനിക്ക് ഡീറ്റെയ്ല്‍ ആയി ലക്ഷ്മിയുടെ അടുത്ത് കഥാപാത്രം ഡിസ്‌കസ് ചെയ്യണം. പിന്നെ ഇവിടെ സ്റ്റേ ചെയ്യണമെന്ന് പറഞ് പിന്നീട് ഒരു മെസേജ് വന്നു. അങ്ങനെ പറ്റില്ല, ഞാന്‍ കുട്ടികളെയൊക്കെ വിട്ടിട്ട് വന്നതാണ് എന്നാണ് ഞാൻ മറുടി പറഞ്ഞത്. അപ്പോള്‍ പുള്ളി മെസേജ് അയച്ച് പറഞ്ഞത്
എന്റെ കൂടെ സ്റ്റേ ചെയ്യണം, എന്നാലേ ലക്ഷ്മിക്ക് ആ റോള്‍ ഉള്ളു എന്നാണ് പറഞ്ഞത്. എന്നാൽ എനിക്ക് അതിന് കഴിയില്ലന്ന് പറഞ്ഞു .അതോടെ എന്റെ റോളും പോയി എന്നാണ് ലക്ഷ്മി പറയുന്നത്. അതേസമയം, തമിഴ് സിനിമയിലും ദുരനുഭവം ഉണ്ടായെന്നും ലക്ഷ്മി പറയുന്നുണ്ട്.

വഴങ്ങിയില്ലെങ്കില്‍ അവസരമില്ല. പ്രതികരിച്ചതിനാല്‍ 19 തവണ റീടേക്ക്; ദുരനുഭവം വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്‍ Read More »

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നടി ദീപാ തോമസ്. മലയാളത്തിന്റെ മഹാനടന്റെ പ്രതികരണം വായിച്ചുവെന്നും ഇതിലും സഹാനുഭൂതിയുള്ള ഒരു പ്രസ്താവന ചാറ്റ് ജി.പി.ടി തയാറാക്കുമെന്നുമാണ് ദീപ പറഞ്ഞത്. സ്വന്തം പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതുപോലെയാണ് മമ്മൂട്ടിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതെന്നും ദീപ കൂട്ടിച്ചേര്‍ത്തു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ദീപ പ്രതികരിച്ചത്. മലയാളത്തിലെ മഹാനടന്‍ എന്ന് പറയപ്പെടുന്ന നടന്റെ നിലപാട് വായിക്കേണ്ടി വന്നു. ഇതിലും സഹാനുഭൂതിയോടെ എഴുതാന്‍ ചാറ്റ് ജി.പി.ടിക്ക് കഴിയും. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ പേരക്കുട്ടിയെക്കൊണ്ട് എഴുതിച്ചതാണ് ഈ നിലപാടെന്നാണ്’ ദീപ പറഞ്ഞു. വൈറസ്, മോഹന്‍കുമാര്‍ ഫാന്‍സ്, ഹോം, പെരുമാനി, സുലൈഖ മന്‍സില്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ദീപ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ തന്റെ നിലപട് വ്യക്തമാക്കിക്കൊണ്ട് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസമാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഔദ്യോഗിക പ്രസ്താവനകള്‍ക്ക് ശേഷമാകാം തന്റെ പ്രതികരണമെന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി കുറിപ്പ് ആരംഭിച്ചത്. സിനിമയില്‍ ‘ശക്തികേന്ദ്ര’ങ്ങളില്ലെന്നും അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്നയിടമല്ല സിനിമയെന്നും മമ്മൂട്ടി പറഞ്ഞു.പരാതികളില്‍ പൊലീസ് അന്വേഷണം നടത്തട്ടെയെന്നും ശിക്ഷാവിധികള്‍ കോടതി തീരുമാനിക്കട്ടെയെന്നും മമ്മൂട്ടി പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പ്രസ്താവനകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ പല നടന്മാര്‍ക്കെതിരെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിടുകയും ചെയ്തിരുന്നു

കുറച്ചെങ്കിലും സഹാനുഭൂതിയാകാം, മമ്മൂട്ടിയുടേത് ഒന്നിനും കൊള്ളാത്ത പ്രതികരണം! നടി ദീപ തോമസ് Read More »

പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള

സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി നടി ചാർമിള. അഡ്ജസ്റ്റ്മെന്‍റിന് തയാറാണോയെന്ന് ഹരിഹരൻ നടനായ വിഷ്ണു വഴി ചോദിച്ചെന്നും തയാറല്ലെന്ന് പറഞ്ഞതോടെ പരിണയം സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ചാർമിള പറഞ്ഞു.

മലയാളം സിനിമയിൽ നിന്ന് വളരെ മോശം അനുഭവമാണുണ്ടായത്. 28 പേർ മോശമായി പെരുമാറിയിട്ടുണ്ട്. നിർമാതാവും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും ചാർമിള പറഞ്ഞു. ‘അര്‍ജുനന്‍ പിള്ളയും അഞ്ച് മക്കളും’ സിനിമാ സെറ്റില്‍ വച്ചും പീഡനശ്രമം ഉണ്ടായി. നിർമാതാവും പ്രൊഡക്ഷന്‍ മാനേജറും ചേര്‍ന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തന്‍റെയും അസിസ്റ്റന്‍റിന്‍റേയും സാരി വലിച്ചൂരാന്‍ ശ്രമിച്ചു. ഹോട്ടൽ മുറിയിൽ നിന്ന് അന്ന് ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ഓട്ടോകാരായിരുന്നു രക്ഷിച്ചത്. അഡ്ജസ്റ്റ്മെന്‍റിന് വഴങ്ങാത്തതിനാൽ മലയാളത്തിൽ പിന്നീട് അവസരം കുറഞ്ഞെന്നും ചാർമിള പറഞ്ഞു.

ചാർമിളയുടെ ആരോപണം നടൻ വിഷ്ണു ശരിവെച്ചു. ‘അവർ വഴങ്ങുമോ’ എന്നാണ് സംവിധായകൻ ഹരിഹരൻ ചോദിച്ചത്. ചാർമിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ പറഞ്ഞു. ചാർമിള പറ്റില്ല എന്ന് പറഞ്ഞു. ഇക്കാര്യം ഹരിഹരനെ അറിയിച്ചു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്ന് ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം നഷ്ടമായെന്നും വിഷ്ണു പറഞ്ഞു

പീഡനശ്രമത്തിനിടെ ഇറങ്ങിയോടി, മറ്റ് നടിമാര്‍ ബലാത്സംഗത്തിന് ഇരയായി. സഹകരിക്കാത്തതിനാല്‍ സിനിമകള്‍ നഷ്ടമായി! ചാർമിള Read More »

മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള

സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച സൂപ്പർ ചിത്രമായിരുന്നു ധനം. ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ നായികയായി എത്തിയത് പുതുമുഖമായിരുന്ന ചാർമിളയായിരുന്നു. മലയാളികൾക്ക് ചീരപ്പൂവുകളുമായി എത്തിയ സുന്ദരി പിന്നീട് നിരവധി സിനിമകളിലും അഭിനയിച്ചു. ചാർമിള ഒരു അന്യഭാഷാ നായികയാണെന്ന് ആർക്കും ആ സമയത്ത് അറിയില്ലായിരുന്നു. മാത്രമല്ല സിനിമകളിൽ ചാർമിള സജീവമാവാൻ കാരണം സാക്ഷാൻ മോഹൻലാൽ തന്നെയായിരുന്നു. കൈരളി ടിവിയിലെ പഴയൊരു അഭിമുഖത്തിനിടെ ചാർമിള സിനിമയിൽ എത്തിയതിനെ കുറിച്ച് പറയുന്നു.

മോഹൻലാൽ സാർ മികച്ച അഭിനേതാവാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ മറ്റുള്ളവർക്കു വേണ്ടി എന്ത് സഹായത്തിനും ഒപ്പം ഉണ്ടാവുന്ന നല്ലൊരു മനുഷ്യസ്നേഹി കൂടിയാണ് അദ്ദേഹം. എന്റെ അച്ഛന് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. പക്ഷേ എനിക്ക് എങ്ങനെയെങ്കിലും സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സ്കൂളിൽ പോകാതെ ഭക്ഷണം കഴിക്കാതെ ഞാൻ പ്രതിഷേധം അറിയിച്ചു. പ്രതിഷേധത്തിനൊടുവിൽ ഒരുവിധം അച്ഛൻ സമ്മതിച്ചു.

അങ്ങനെ പ്രൊഡ്യൂസർ ബാലാജി അങ്കിൾ പറഞ്ഞിട്ടാണ് സിനിമയിലേക്ക് അവസരം വരുന്നത്. മോഹൻലാൽ സാറിന്റെ ഭാര്യാ പിതാവാണ് ബാലാജി അങ്കിൾ. എന്നാൽ ഒന്നു രണ്ടു സിനിമകൾക്കു ശേഷം സിനിമാ അഭിനയം ഉപേക്ഷിക്കണമെന്ന് അച്ഛൻ നേരത്തെ പറഞ്ഞു. സാധാരണ​ഗതിയിൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാനായി പോർട്ടഫോളിയോ എടുക്കും. പക്ഷേ അച്ഛൻ അതൊന്നും ചെയ്യാൻ അനുവദിച്ചില്ല. ഇത് മോഹൻലാൽ സാർ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അച്ഛനോട് സംസാരിച്ചു.

മോഹൻലാൽ നേരിട്ട് വന്ന് എന്റെ ഫോട്ടോസ് എടുത്തു: അങ്ങനെയാണ് സിനിമയിൽ എത്തുന്നത്! ചാർമിള Read More »

കാരവാനിലും ഒളിക്യാമറ! ഓരോ നടിയുടെയും നഗ്നദൃശ്യങ്ങൾ ഫോൾഡറിൽ ആക്കി സൂക്ഷിച്ചിട്ടുണ്ട് –  നടി രാധിക

സിനിമാ സെറ്റിലെ ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത്കുമാർ. കാരവാനിൽ ഒളിക്യാമറ ഉണ്ടെന്നും നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും,സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്നും രാധികയുടെ വെളിപ്പെടുത്തൽ.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറ‍ഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും, ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്.കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവ്വശി അടക്കുമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.

കാരവാനിലും ഒളിക്യാമറ! ഓരോ നടിയുടെയും നഗ്നദൃശ്യങ്ങൾ ഫോൾഡറിൽ ആക്കി സൂക്ഷിച്ചിട്ടുണ്ട് –  നടി രാധിക Read More »

ജയസൂര്യ എന്നെ കടന്നുപിടിച്ചു… ബലമായി ചുംബിച്ചു ഗുരുതര ആരോപണവുമായി നടി മിനു മുനീർ

കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു.

മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ആര്‍്ക്കും അറിയില്ലെന്നാണ് പറഞ്ഞത്. ജയസൂര്യ,മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവരായിരുന്നു അറിയില്ലെന്ന് പറഞ്ഞ കമ്മിറ്റി അംഗങ്ങള്‍’- മിനു പറഞ്ഞു. കലണ്ടര്‍ സിനിമയുടെ സെറ്റില്‍വച്ച് മുറിയിലെത്തിയ മുകേഷ് കടന്നുപിടിച്ചതായും നടി പറയുന്നു.


മുകേഷിനെയും ജയസൂര്യയെയും കൂടാതെ മണിയന്‍പിള്ള രാജു, ഇടവേള ബാബു, അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ നോബിള്‍, ബിച്ചു എന്നിവര്‍ക്കെതിരെയാണ് നടിയുടെ ആരോപണം. എതിര്‍ത്തോടെ നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും നടി പറഞ്ഞു. 2012ല്‍ തന്നെ താന്‍ ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല. നല്ല ടാലന്റുള്ള കുട്ടികള്‍ക്ക് മലയാളത്തിലുണ്ട്. അവര്‍ക്കൊന്നും ഇവര്‍ അവസരം കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു. അഡ്ജസ്റ്റുമെന്റുകള്‍ സഹിക്കാന്‍ കഴിയാതെ വന്നതോടെ മലയാള സിനിമയില്‍ നിന്നകന്നുവെന്നും താമസം ചെന്നൈയിലേക്ക് മാറ്റിയതായും ആരോപിതര്‍ക്കെതിരെ നടപടി വേണമെന്നും താരം പറയുന്നു.

ജയസൂര്യ എന്നെ കടന്നുപിടിച്ചു… ബലമായി ചുംബിച്ചു ഗുരുതര ആരോപണവുമായി നടി മിനു മുനീർ Read More »

Scroll to Top