നാഗ ചൈതന്യയും കൃതി ഷെട്ടിയും ഒന്നികുന്ന ബംഗാർരാജു..! ട്രൈലർ കാണാം..

Posted by

കല്യാൺ കൃഷ്ണ കുരസ്‌ല സംവിധാനം ചെയ്ത് നാഗ ചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർരാജു. കുരസ്‌ല തന്നെ സംവിധാനം നിർവഹിച്ച് നാഗാർജുന നായകനായി അഭിനയിച്ച ” സോഗ്ഗടെ ചിന്നി നയന” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ബംഗാർരാജു ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിലെ ബംഗാര എന്നാരാംഭിക്കുന്ന സോങ്ങ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഒട്ടേറെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ബംഗാര ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നാഗ ചൈതന്യ – കൃതി ഷെട്ടി താര ജോഡികൾ ആണ്. ലെറിക്കൽ വീഡിയോ ആയാണ് ഈ ഗാനരംഗം പുറത്തിറങ്ങിയിട്ടുള്ളത്. ഈ സോങ് ടീസർ റീലീസ് ചെയ്തിരിക്കുന്നത് സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് . ഇതിനോടകം തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ സോങ് ടീസർ സ്വന്തമാക്കിയത്. ഒട്ടേരെ ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നതും സംവിധായകൻ കല്യാൺ കൃഷ്ണ കുരസ്‌ല തന്നെയാണ്. ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട നാഗചൈതന്യ, കൃതി ഷെട്ടി എന്നിവരെ കൂടാതെ നാഗാർജുന, രമ്യ കൃഷ്ണ, റാവൂ രമേഷ് , ബ്രഹ്മാജി, വെണ്ണില കിഷോർ, ഝാൻസി, അനിത ചൗദ്രി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസ് , അന്നപൂർണ്ണ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നടൻ നാഗാർജുനയാണ്. ഒരു ഡ്രാമ ചിത്രമായ ബംഗാർരാജുവിന്റെ തിരക്കഥ ഒരുക്കിയത് സത്യാനന്ദ് ആണ് . ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യുന്നത് അനൂപ് റുബെൻസ് ആണ്. വിജയ് വരദൻ ആണ് ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

Categories