നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം..

വിവേക് ആത്രേയ രചനയും സംവിധാനവും നിർവഹിക്കുന്ന പുത്തൻ തെലുങ്ക് ചിത്രമാണ് അന്റെ സുന്ദരനികി . ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ നാനിയും മലയാളികളുടെ പ്രിയ നടി നസ്രിയ നസീമും ആണ് . നസ്രിയ ആദ്യമായാണ് ഒരു തെലുങ്കു ചിത്രത്തിൽ വേഷമിടുന്നത്. ഒരു റൊമാന്റിക് കോമഡി ആയി ഒരുക്കിയിട്ടുള്ള അന്റെ സുന്ദരനികിയുടെ ടീസർ ഇന്ന് റീലീസ് ചെയ്തു. മണിക്കൂറുകൾ മുൻപ് പുറത്തുവിട്ട ഈ ടീസർ നിരവധി കാഴ്ചക്കാരെയാണ് ഇതിനോടകം സ്വന്തമാക്കിയത് .

നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. ചിത്രത്തിൽ സുന്ദർ പ്രസാദ് എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത് . ലീല എന്ന കഥാപാത്രമായാണ് നസ്രിയ എത്തുന്നത്.

ഹിന്ദുവായ നായകന്റെയും ക്രിസ്ത്യാനിയായ നായികയുടേയും പ്രണയവും അതേ തുടർന്ന് ഇരുവരുടേയും കുടുംബങ്ങളിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമെല്ലാമാണ് ഈ ടീസറിൽ കാണിക്കുന്നത്. നാനിയും നസ്രിയയും അതിഗംഭീര പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്.


നാനി, നസ്രിയ എന്നീ കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ നരേഷ് , രോഹിണി, നദിയ, എൻ. അളഗൻ പെരുമാൾ , വർഷവർദൻ, രാഹുൽ രാമകൃഷ്ണ , അരുണ ഭിക്ഷു , തൻവി റാം, ശ്രീകാന്ത് അയ്യങ്കാർ , വിന്നി, ഹരിക, നോമിന എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നു.

മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, രവിശങ്കർ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് വിവേക് സാഗർ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രവിതേജ ഗിരിജാല ആണ്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂൺ പത്തിനാണ് പ്രദർശനത്തിന് എത്തുന്നത്.

നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അന്റെ സുന്ദരനികി.. ട്രൈലർ കാണാം.. Read More »

സുരേഷ് ഗോപിയുടെ മാസ്സ് ആറ്റിട്ടുടിൽ ശ്രദ്ധ നേടി പാപ്പൻ ട്രൈലർ.. കാണാം..

മലയാളത്തിന്റെ ആക്ഷൻ ഹീറോ എന്ന വിശേഷണത്തിന് അർഹനായ സൂപ്പർ സ്റ്റാർ ആണ് നടൻ സുരേഷ് ഗോപി . അദ്ദേഹത്തെ നായകനായി മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. അടുത്ത മാസമാണ് ഈ ചിത്രം പ്രദർശനത്തിന് എത്താൻ ഒരുങ്ങുന്നത്. ഒരു മാസ്സ് ക്രൈം ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ആർ ജെ ഷാൻ ആണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ, മറ്റു പോസ്റ്ററുകൾ എന്നിവ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിന്റെ ട്രൈലെർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്.

ഇന്ന് വന്ന ട്രൈലറിൽ നിന്നും പാപ്പൻ എന്ന ചിത്രം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു കിടിലൻ മാസ്സ് ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകുന്നത്. ഈ ചിത്രത്തിൽ തീയേറ്ററുകളിൽ ആഹ്ലാദമുണർത്തുന്ന ആരാധകരെ ആവേശത്തിലാഴ്ത്തുന്ന തീപ്പൊരി ഡയലോഗുകളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ സീനുകളും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നും ഈ ട്രൈലെർ സൂചിപ്പിക്കുന്നു.

സുരേഷ് ഗോപി പാപ്പനിൽ അവതരിപ്പിക്കുന്നത് എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ്. അദ്ദേഹത്തെ കൂടാതെ ചിത്രത്തിൽ സണ്ണി വെയ്ൻ, നൈല ഉഷ, നീത പിള്ളൈ, ഗോകുൽ സുരേഷ് ഗോപി, ആശ ശരത്, കനിഹ, മാളവിക മേനോൻ, വിജയ രാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, മാല പാർവതി, സാധിക വേണുഗോപാൽ, അഭിഷേക് രവീന്ദ്രൻ, ചന്ദുനാഥ്, ഡയാന ഹമീദ്, ജുവൽ മേരി എന്നിവരും വേഷമിടുന്നുണ്ട്.

ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ആണ് ഒരുക്കിയിട്ടുള്ളത് . ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. എസിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം ശശിധരൻ ആണ് . ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളി ആണ് .

സുരേഷ് ഗോപിയുടെ മാസ്സ് ആറ്റിട്ടുടിൽ ശ്രദ്ധ നേടി പാപ്പൻ ട്രൈലർ.. കാണാം.. Read More »

റിലീസിന് മുൻപ് KGF ലെ തകർപ്പൻ വീഡിയോ സോങ്ങ്..! വീഡിയോ കാണാം.

നാളെ ആഗോള റിലീസ് ആയി എത്തുകയാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2 . പ്രശാന്ത് നീൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ കന്നഡ ചിത്രം നാളെ അഞ്ചു ഭാഷകളിൽ ആയാണ് പ്രദർശനത്തിന് എത്തുന്നത്. ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരിക്കുന്നത് ഇന്ത്യൻ സിനിമയിൽ ഈ ചിത്രം പുതിയ ബോക്സ് ഓഫീസ് ചരിത്രം ഉണ്ടാക്കുമെന്നാണ് .

നേരത്തെ തന്നെ റിലീസ് ചെയ്ത ഇതിന്റെ ടീസർ, രണ്ടു ഗാനങ്ങൾ, അതുപോലെ ഇതിന്റെ ബ്രഹ്മാണ്ഡ ട്രൈലെർ എന്നിവ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആണ് ട്രെൻഡിങ് ആയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ഗാനം പ്രേക്ഷകർക്കായി പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായി വീശിയടിച്ച് ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് മുന്നേറുകയാണ് സുൽത്താന എന്ന പുത്തൻ ഗാനം . ഈ ഗാനത്തിലൂടെ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് റോക്കി എന്ന നായകന്റെ ചരിത്രമാണ് .

ഇപ്പോൾ അഞ്ചു ഭാഷകളിൽ ആയി പുറത്തുവിട്ടിരിക്കുന്നത് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് . മധുരകവി രചന നിർവഹിച്ച ഈ ഗാനത്തിന് രവി ബസ്‌റൂർ ആണ് ഈണം പകർന്നിരിക്കുന്നത് . ഈ ഗാനം ആലപിച്ചിരിക്കുന്നത് ദീപക് ബ്ലൂ, ഗോവിന്ദ് പ്രസാദ്, യോഗി ശേഖർ, മോഹൻ കൃഷ്ണ, സന്തോഷ്, വെങ്കി, സച്ചിൻ ബസ്‌റൂർ, രവി ബസ്‌റൂർ, പുനീത് രുദ്രാങ്, മനീഷ് ദിനകർ എന്നിവർ ചേർന്നാണ് .

വിജയ് കിരാഗേന്ദുർ നിർമ്മിക്കുന്ന ഈ ചിത്രം ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്. സഞ്ജയ് ദത്, ശ്രീനിഥി ഷെട്ടി, രവീണ ടണ്ഠൻ, പ്രകാശ് രാജ്, അച്യുത് കുമാർ, റാവു രമേശ്, ഈശ്വരി റാവു, മാളവിക അവിനാശ്, അയ്യപ്പ പി ശർമ്മ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

റിലീസിന് മുൻപ് KGF ലെ തകർപ്പൻ വീഡിയോ സോങ്ങ്..! വീഡിയോ കാണാം. Read More »

വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിജയ്..! ശ്രദ്ധ നേടി ബിസ്റ്റ് പ്രോമോ വീഡിയോ കാണാം..

ഏപ്രിൽ പതിമൂന്നിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ ആണ്. സൺ പിക്ചേഴ്സ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് . ബീസ്റ്റ് എന്ന ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആണ്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രദർശനത്തിനോട് അനുബന്ധിച്ചു സൺ ടിവിയുടെ യൂട്യൂബ് ചാനൽ വഴി ഓരോ ദിവസവും ഈ ചിത്രത്തിന്റെ ഓരോ പ്രോമോ വീഡിയോ വെച്ച് റിലീസ് ചെയ്തുകൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് അതിലെ ഏറ്റവും പുതിയ പ്രമോ വീഡിയോ ആണ് . ഈ പ്രമോ വീഡിയോയുടെ ഹൈലൈറ്റ് ദളപതി വിജയ്‌യുടെ ഒരു കിടിലൻ സംഘട്ടന രംഗമാണ് എന്ന് തന്നെ പറയാം.

ഈ വീഡിയോ എത്തിയതോ ദളപതി വിജയ് ആരാധകർ ഏറെ ആവേശത്തിലാണ്. ഈ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മൂന്നു ഗാനങ്ങളുടെ ലിറിക് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതുവരെ പുറത്തിറങ്ങിയത് അറബിക് കുത്ത്, ജോളിയാ ജിംഖാന, ബീസ്റ്റ് മോഡ് എന്ന തീം സോങ് എന്നിവയാണ്. ഇതിൽ ലോകം മുഴുവനും ട്രെൻഡിങ് ആയി മാറിയിരുന്നത് അറബിക് കുത്ത് എന്ന ഗാനമാണ് . ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ് . അറബിക് കുത്ത് ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹമാണ്.

ബീസ്റ്റിലെ നായികാ വേഷം ചെയ്തിരിക്കുന്നത് പൂജ ഹെഗ്‌ഡെയാണ് . ഈ ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവരും കൂടാതെ രാഘവൻ, പുകഴ്, യോഗി ബാബു, അങ്കുർ വികൽ തുടങ്ങി ഒട്ടേറെ താരങ്ങളും അഭിനയിച്ചിട്ടുണ്ട് . ആർ നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് .മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ക്യാമറമാൻ.

വെടിയുണ്ടകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന വിജയ്..! ശ്രദ്ധ നേടി ബിസ്റ്റ് പ്രോമോ വീഡിയോ കാണാം.. Read More »

ഉർവശി റൗട്ടെലാ തകർത്തു കളിച്ച ലെജൻഡ് ശരവണന്റെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം..

ജെ ഡി ആൻഡ് ജെറി എന്നീ സംവിധായകർ ചേർന്ന് ബിസിനസ്സ്മാൻ ലെജൻഡ് ശരവണനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ദി ലെജൻഡ് . പരസ്യങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായാണ് നായകനായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ആണ്. ഹാരിസ് ജയരാജ് സംഗീതം ഒരുക്കിയ മോസലോ മൊസല് എന്ന വീഡിയോ ഗാനമാണ് ഇപ്പോൾ ഹിറ്റ് ആയി മാറുന്നത്.

ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുള്ളത് ലെജൻഡ് ശരവണനും ഗ്ലാമർ നായികമാരും ചേർന്നുള്ള നൃത്തമാണ് . പാ വിജയ് വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് അർമാൻ മാലിക്, മുകേഷ് മുഹമ്മദ് എന്നിവർ ചേർന്നാണ്. തിങ്ക് മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം ഈ വീഡിയോ ഗാനം ഒന്നര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി.

ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് നായകനായ ലെജൻഡ് ശരവണൻ തന്നെയാണ്. പി വേൽരാജ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് കൈര്യം ചെയ്തിരിക്കുന്നത് റൂബൻ ആണ്. ഈ ഗാനത്തിന്റെ ഡാൻസ് കൊറിയോഗ്രഫി നിർമ്മിച്ചിരിക്കുന്നത് പ്രശസ്ത നൃത്ത സംവിധായകൻ ആയ രാജു സുന്ദരം ആണ് . ഇദഹത്തെ കൂടാതെ ബ്രിന്ദ മാസ്റ്റർ, ദിനേശ് മാസ്റ്റർ എന്നിവരും ഈ ചിത്രത്തിന് വേണ്ടി ഡാൻസ് കൊറിയോഗ്രഫി ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് പട്ടുകോട്ടൈ പ്രഭാകർ ആണ് . ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഉർവശി റൗട്ടല്ല ആണ് . കേന്ദ്ര കഥാപാത്രങ്ങളെ കൂടാതെ പ്രഭു, വിവേക്, നാസർ, വിജയകുമാർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ദി ലെജൻഡ് ഒരു സയൻസ് ഫിക്ഷൻ ചിത്രമായാണ് ഒരുക്കുന്നത് എന്നാണ് ലഭിച്ചിരിക്കുന്ന സൂചന.

ഉർവശി റൗട്ടെലാ തകർത്തു കളിച്ച ലെജൻഡ് ശരവണന്റെ തകർപ്പൻ വീഡിയോ സോങ്ങ് കാണാം.. Read More »

ആരാധകരെ ആകാംക്ഷയിലാക്കി ബീസ്റ്റിലെ പുതിയ വീഡിയോ സോങ്ങ് കാണാം..

തമിഴകത്തിന്റെ ഇളയ ദളപതി വിജയെ കേന്ദ്ര കഥാപാത്രമാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് ബീസ്റ്റ്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഈ ചിത്രം വരുന്ന ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ സ്റ്റൈലിഷ് മാസ്സ് ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ട്രെൻഡിങ് ആയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബീസ്റ്റ് മോഡ് എന്ന മൂന്നാമത്തെ ഗാനം കൂടി ഇന്ന് പുറത്തിറങ്ങിയിരിക്കുകയാണ്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിൽ പശ്ചാത്തല സംഗീതമായി ഒരുക്കിയ തീം സോങ് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ഇതിന്റെ ട്രൈലെർ കണ്ടപ്പോൾ തന്നെ ചിത്രം അതിഗംഭീരമാകും എന്ന സൂചന ഓരോ പ്രേക്ഷകനും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ വിശ്വാസം അരക്കിട്ട് ഉറപ്പിക്കും പോലെ ആണ് ഇതിലെ ഗാനങ്ങളുടെ നിലവാരം. ഈ പുതിയ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേകും ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ആണ്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് ഹിറ്റാക്കിയ കോലമാവ്‌ കോകില, ഡോക്ടർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ബീസ്റ്റ് എന്ന ചിത്രം സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചിരിക്കുന്നത് . ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ദളപതി വിജയ്‌യുടെ ആക്ഷൻ രംഗങ്ങൾ തന്നെ ആയിരിക്കും എന്നാണ് സൂചന.

പൂജ ഹെഗ്‌ഡെ നായികവേഷത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും വേഷമിടുന്നു. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മനോജ് പരമഹംസ ആണ്. ആർ നിർമ്മലും ആണ് ചിത്രത്തിന്റെ എഡിറ്റർ. ബീസ്റ്റിലെ നേരത്തെ റിലീസ് ചെയ്ത ഗാനങ്ങൾ അറബിക് കുത്തു, ജോളിയ ജിംഖാന എന്നിവയാണ്.

ആരാധകരെ ആകാംക്ഷയിലാക്കി ബീസ്റ്റിലെ പുതിയ വീഡിയോ സോങ്ങ് കാണാം.. Read More »

നിവിൻ പോളിയും – ആസിഫ് അലിയും അഭിനയിച്ച ഫാൻ്റാസി ത്രില്ലർ മഹാവീര്യർ.. ടീസർ കാണാം..

സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈന്റെ 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് മഹാവീര്യർ . നിവിൻ പോളി- ആസിഫ് അലി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിനായി മലയാള സിനിമ പ്രേമികൾ ഏറെനാളായി കാത്തിരിക്കുകയാണ്. കേരളത്തിന് പുറത്തു ഷൂട്ട് ചെയ്ത ഈ ചിത്രത്തിന്റെ അധികം സ്റ്റില്ലുകൾ പോലും പുറത്തു വിട്ടിട്ടില്ല. കുറേ നാൾ മുൻപ് പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. അതിന് കാരണം, നിവിൻ പോളി, ആസിഫ് അലി എന്നിവർ അത്രയ്ക്ക് വ്യത്യസ്തമായ, ഇതുവരെ നമ്മൾ കാണാത്ത ഒരു രൂപത്തിലും ഭാവത്തിലുമാണ് പുറത്തിറങ്ങിയ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.

ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തു വിട്ടിരിക്കുകയാണ്. പ്രേക്ഷകരിൽ ആവേശവും കൗതുകവും നിറച്ച ഫസ്റ്റ് ലുക്ക് പോസ്റ്റർ പോലെ തന്നെയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ടീസറും.
സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

നിവിൻ പോളി , ആസിഫ് അലി എന്നിവരെ കൂടാതെ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് . നിവിൻ പോളിയും ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിലും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിലും ആണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇഷാൻ ചാബ്ര ആണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രമോഹൻ സെൽവരാജും എഡിറ്റിങ്ങ് മനോജും കൈകാര്യം ചെയ്തിരിക്കുന്നു.

നിവിൻ പോളിയും – ആസിഫ് അലിയും അഭിനയിച്ച ഫാൻ്റാസി ത്രില്ലർ മഹാവീര്യർ.. ടീസർ കാണാം.. Read More »

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്..! ജിത്തു ജോസഫ് ഒരുക്കുന്ന ക്രൈം ത്രില്ലർ അന്താക്ഷരി ട്രൈലർ കാണാം..

അൽ ജസ്സാം അബ്‌ദുൾ ജബ്ബാർ നിർമിച്ച് സുൽത്താൻ ബ്രദർസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഒരുക്കിയ മുത്തുഗൗ എന്ന സിനിമക്ക് ശേഷം വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്താക്ഷരി. ഒറ്റിറ്റി പ്ലാറ്റ് ഫോമായ സോണി ലൈവിൽ നേരിട്ട് എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ പുറത്തു വിട്ടു.

ഇതിന്റെ ട്രൈലെർ നൽകുന്ന സൂചന പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു കിടിലൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ഈ ചിത്രം എന്നതാണ് . ഈ ചിത്രത്തിലെ നായകനായ പോലീസ് ഓഫീസർ ആയെത്തുന്നത് നടൻ സൈജു കുറുപ്പ് ആണ് . അദ്ദേഹത്തെ കൂടാതെ ശബരീഷ് വർമ്മ, സുധി കോപ്പ ,ബിനു പപ്പു, വിജയ് ബാബു, പ്രിയങ്ക നായർ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ബബ്‌ലു അജു ആണ് .

ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ജോൺകുട്ടി ആണ്. കല- സാബുമോഹൻ, സൗണ്ട് ഡിസൈൻ-അരുൺ എസ് മണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അൽ സജാം അബ്ദുൽ ജബ്ബാർ, പോജക്ട് ഡിസൈനർ- അൽ ജസീം അബ്‍ദുൾ ജബ്ബാർ, സ്റ്റിൽസ്-ഫിറോസ് കെ ജയേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-അഭിലാഷ് എം. യൂ, അസോസിയേറ്റ് ഡയറക്ടർ-രെജീവൻ.എ.

രണിത് രാജ്,ക്രിയേറ്റിവ് ഡയറക്ടർ-നിതീഷ് സഹദേവ്, അശ്വതി ജയകുമാർ വസ്ത്രാലങ്കാരവും സുധീർ സുരേന്ദ്രൻ മേക്കപ്പും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം ലാൽ, പ്രൊഡക്ഷൻ കോർഡിനേറ്റർ-ഹരിലാൽ, പരസ്യകല- അജിപ്പാൻ,നവീൻ കൃഷ്ണ.പി. പി,പി ആർ ഒ-ശബരി തുടങ്ങിയവരാണ് ഈ ചിത്രത്തിന് വേണ്ടി പ്രവർത്തിച്ച മറ്റ് പിന്നണി പ്രവർത്തകർ. ഈ ചിത്രം അവതരിപ്പിക്കുന്നത് സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ആണ് എന്ന പ്രത്യേകതയുമുണ്ട്. ഗോകുൽ സുരേഷ് ആയിരുന്നു വിപിൻ ദാസ് ഒരുക്കിയ ആദ്യ ചിത്രമായ മുത്തുഗൗ വിൽ നായകൻ.

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്..! ജിത്തു ജോസഫ് ഒരുക്കുന്ന ക്രൈം ത്രില്ലർ അന്താക്ഷരി ട്രൈലർ കാണാം.. Read More »

ശ്രദ്ധ നേടി ജയസൂര്യ നായകനായി എത്തുന്ന ഈശോ ടീസർ..! കാണാം..

നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഈശോ . ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങി.
അരുണ്‍ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുനീഷ് വാരനാട് ആണ്. ജയസൂര്യയെ കൂടാതെ ചിത്രത്തിൽ ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ ഒട്ടേറെ താരങ്ങളും അണിനിരക്കുന്നുണ്ട്. പ്രദര്‍ശനത്തിന് ഒരുങ്ങി നിൽക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത് മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബായ് എന്നിവിടങ്ങളിലായാണ്.


ഈശോ എന്ന സിനിമയുടെ ചുറ്റിപ്പറ്റി ഏറെ വിവാദങ്ങളാണ് ഉണ്ടായത്. ചില ക്രിസ്തീയ സംഘടനകള്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ഈ ചിത്രത്തിന്റെ ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി എത്തിയിരുന്നു. സംഘടനകളുടെ വാദം ചിത്രത്തിന്റെ പേര് ക്രിസ്തീയ മതവിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തിലാണ് എന്നതാണ് . സംവിധായകൻ നാദിർഷയ്ക്ക് എതിരെ രൂക്ഷ ഭാഷയിൽ വിമർശനങ്ങൾ പി.സി ജോർജ് ഉൾപ്പടെയുള്ളവർ ഉന്നയിച്ചിരുന്നു.

സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് വിവിധ സംഘടനകള്‍ സെന്‍സര്‍ ബോര്‍ഡില്‍ കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഈ സിനിമയില്‍ മോശമായ ഒരു പരാമര്‍ശവും ഇല്ലെന്ന് അംഗീകരിച്ചു. മാത്രല്ല ഈ ചിത്രത്തിന് മറ്റൊരു പേര് നല്‍കാന്‍ കഴിയില്ലെന്നും സെന്‍സര്‍ബോര്‍ഡ് വിലയിരുത്തി.

ശ്രദ്ധ നേടി ജയസൂര്യ നായകനായി എത്തുന്ന ഈശോ ടീസർ..! കാണാം.. Read More »

തുപ്പാക്കിക്ക് ശേഷം വിജയിയുടെ ആറാട്ട്..! കിടിലൻ ആക്ഷൻ രംഗങ്ങളുമായി ബീസ്റ്റ് ട്രൈലർ കാണാം..

തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ് നായകനായി സംവിധായകൻ നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ ആകാംഷയോ കാത്തിരിക്കുന്ന ഈ ചിത്രം ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത് . ഇന്നിപ്പോൾ പുറത്തു വന്നിരിക്കുന്നത് ഒരു ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന സ്റ്റൈലിഷ് മാസ്സ് ചിത്രമായ ബീസ്റ്റിന്റെ ട്രൈലെർ ആണ് .

ഈ ട്രൈലറിനായി ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. ഈ ട്രൈലെർ അക്ഷരാർത്ഥത്തിൽ ഒരു കിടിലൻ മാസ്സ് ദൃശ്യാനുഭവം തന്നെയാണ് സമ്മാനിക്കുന്നത് . ഇതിന്റെ ട്രൈലറിൽ നിന്നും ചിത്രം അതിഗംഭീരമാകും എന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ഒരു ട്രൈലെർ കൊടുങ്കാറ്റു പോലെ പടർന്നു പിടിച്ചു കഴിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ . നിമിഷങ്ങൾക്കകം തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കിയത്. ബീസ്റ്റ് ട്രൈലെർ ആകും ഇനി സോഷ്യൽ മീഡിയ ഭരിക്കുന്നത് എന്ന് തന്നെ പറയാം.


കോലമാവ്‌ കോകില, ഡോക്ടർ എന്നീ മികച്ച ചിത്രങ്ങൾക്ക് ശേഷം നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ബീസ്റ്റ് സൺ പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത് . ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുന്ന കിടിലൻ ആക്ഷൻ രംഗങ്ങൾ ഇതിലുണ്ടെന്ന് ട്രൈലെറിൽ നിന്നും മനസിലാക്കാം. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തിൽ വിജയിയുടെ നായികയായി എത്തുന്നത്. ഇവരെ കൂടാതെ യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നു .

ഇതിനോടകം ഈ ചിത്രത്തിലെ രണ്ടു ഗാനങ്ങൾ പുറത്തു വരികയും അവ പ്രേക്ഷകർക്കിടയിൽ വൻ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിട്ടുള്ളത്. മനോജ് പരമഹംസയാണ് ക്യാമറമാൻ . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ നിർമ്മലും ആണ്.

തുപ്പാക്കിക്ക് ശേഷം വിജയിയുടെ ആറാട്ട്..! കിടിലൻ ആക്ഷൻ രംഗങ്ങളുമായി ബീസ്റ്റ് ട്രൈലർ കാണാം.. Read More »

Scroll to Top