നാഗ ചൈതന്യയും കൃതി ഷെട്ടിയും ഒന്നികുന്ന ബംഗാർരാജു..! ട്രൈലർ കാണാം..

കല്യാൺ കൃഷ്ണ കുരസ്‌ല സംവിധാനം ചെയ്ത് നാഗ ചൈതന്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുത്തൻ ചിത്രമാണ് ബംഗാർരാജു. കുരസ്‌ല തന്നെ സംവിധാനം നിർവഹിച്ച് നാഗാർജുന നായകനായി അഭിനയിച്ച ” സോഗ്ഗടെ ചിന്നി നയന” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ബംഗാർരാജു ഒരുക്കിയിട്ടുള്ളത്. ഈ ചിത്രത്തിലെ ബംഗാര എന്നാരാംഭിക്കുന്ന സോങ്ങ് ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ഒട്ടേറെ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ബംഗാര ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് നാഗ ചൈതന്യ – കൃതി ഷെട്ടി താര ജോഡികൾ ആണ്. ലെറിക്കൽ വീഡിയോ ആയാണ് ഈ ഗാനരംഗം പുറത്തിറങ്ങിയിട്ടുള്ളത്. ഈ സോങ് ടീസർ റീലീസ് ചെയ്തിരിക്കുന്നത് സീ മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് . ഇതിനോടകം തന്നെ നിരവധി കാഴ്ചക്കാരെയാണ് ഈ സോങ് ടീസർ സ്വന്തമാക്കിയത്. ഒട്ടേരെ ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്.

ചിത്രത്തിന്റെ രചന കൈകാര്യം ചെയ്തിരിക്കുന്നതും സംവിധായകൻ കല്യാൺ കൃഷ്ണ കുരസ്‌ല തന്നെയാണ്. ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ട നാഗചൈതന്യ, കൃതി ഷെട്ടി എന്നിവരെ കൂടാതെ നാഗാർജുന, രമ്യ കൃഷ്ണ, റാവൂ രമേഷ് , ബ്രഹ്മാജി, വെണ്ണില കിഷോർ, ഝാൻസി, അനിത ചൗദ്രി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സീ സ്റ്റുഡിയോസ് , അന്നപൂർണ്ണ സ്റ്റുഡിയോസ് എന്നീ പ്രൊഡക്ഷൻ കമ്പനികൾ ചേർന്ന് ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നടൻ നാഗാർജുനയാണ്. ഒരു ഡ്രാമ ചിത്രമായ ബംഗാർരാജുവിന്റെ തിരക്കഥ ഒരുക്കിയത് സത്യാനന്ദ് ആണ് . ചിത്രത്തിലെ സംഗീതം കൈകാര്യം ചെയ്യുന്നത് അനൂപ് റുബെൻസ് ആണ്. വിജയ് വരദൻ ആണ് ചിത്രത്തിലെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

നാഗ ചൈതന്യയും കൃതി ഷെട്ടിയും ഒന്നികുന്ന ബംഗാർരാജു..! ട്രൈലർ കാണാം.. Read More »

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! കല്യാണി കളവാണി ഡാൻസ് വീഡിയോ കാണാം..

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് നടി ശാലു മേനോൻ . അഭിനയം പോലെ തന്നെ താരം ഏറെ ശോഭിച്ച മേഖലയാണ് നൃത്തവും. അഭിനയ ലോകത്ത് നിന്ന് അപ്രത്യക്ഷമായ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സീരിയലുകളിലൂടെ ആയിരുന്നു. തന്റെ ജീവിതത്തിൽ ഒരു പാട് പ്രതിസന്ധികളാണ് താരം നേരിടേണ്ടിവന്നിട്ടുള്ളത്. രാഷ്ട്രീയ മേഖലയിൽ ശാലുവിന്റെ സാന്നിധ്യം ഉണ്ടായിരുന്നിലെങ്കിലും പലതരം ആരോപണങ്ങൾക്കും താരം വിധേയയായിരുന്നു .


നൃത്തത്തെ ജീവന് തുല്യം സ്നേഹിക്കുന്ന താരത്തിന് ഇപ്പോൾ സ്വന്തമായി എട്ട് അക്കാദമികൾ ഉണ്ട്. ഒരു നൃത്ത കുടുംബത്തിലാണ് ശാലു ജനിച്ചത്. പാരമ്പര്യമായി നൃത്തത്തെ പ്രോത്സാഹിപ്പിച്ചിരുന്ന കുടുംബം ആയതു കൊണ്ട് തന്നെ കുടുബത്തിന്റെ പിന്തുണയും എല്ലായ്പ്പോഴും താരത്തിനുണ്ട്.
സോളാർ വിവാദത്തിന്റെ പേരിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ശാലുവിന്. എന്നാൽ പോലും ജീവിതത്തിൽ തോറ്റുകൊടുക്കാൻ താരം തയ്യാറായിരുന്നില്ല. അതിന്റെ തെളിവായിരുന്നു ആ സമയത്ത് നടന്ന നടിയുടെ വിവാഹം.

സോളാർ പ്രശ്നം താരത്തെ വേട്ടയാടി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മിനിസ്‌ക്രീൻ നടനായാ സജി നായരുമായി താരം വിവാഹിതയാകുന്നത്. സൗഹൃദത്തിൽ ആരംഭിച്ച ഇരുവരുടേയും ബന്ധം പിന്നീട വിവാഹത്തിൽ അവസാനിക്കുകയായിരുന്നു. താരത്തിന്റെ വിവാഹജീവിതം പരാജയപ്പെട്ടെങ്കിലും ശാലു പിന്നീട് ഒരു വിവാഹത്തിന് മുതിർന്നിട്ടില്ല.
താരത്തിന്റെ യൂട്യൂബ് ചാനലിലൂടെ നിരവധി വീഡിയോകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഒട്ടേറെ ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിലും നിരവധി ഫോളോവേഴ്‌സ് ഉണ്ട് . ഡാൻസറായ താരത്തിന്റെ ശാലീനസൗന്ദര്യവും വടിവൊത്ത ശരീരവും താരത്തെ കൂടുതൽ പ്രിയങ്കരിയാക്കി മാറ്റുന്നു.


കല്യാണി കളവാണി എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന ശാലുവിന്റെ പുത്തൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരെ ആകർഷിക്കുന്നത്. കറുപ്പു കരയുള്ള സെറ്റ് മുണ്ടിൽ വീടിന്റെ അകത്തളത്തിലും പുറത്തും നൃത്തം ചെയ്യുന്ന താരത്തിന്റെ ഈ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

സാരിയിൽ മനോഹര നൃത്ത ചുവടുകളുമായി ശാലു മേനോൻ..! കല്യാണി കളവാണി ഡാൻസ് വീഡിയോ കാണാം.. Read More »

ക്യൂട്ട് ലുക്കിൽ ഗപ്പിയിലെ കൊച്ചു സുന്ദരി നന്ദന വർമ്മ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

2012 ൽ പുറത്തിറങ്ങിയ രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നന്ദന വർമ്മ . അയാളും ഞാനും തമ്മിൽ എന്ന ലാൽ ജോസ് ചിത്രത്തിലൂടെ താരം കൂടുതൽ ശ്രദ്ധ നേടി. ടോവിനോ നായകനായി എത്തിയ ഗപ്പി എന്ന ചിത്രത്തിൽ , നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടു.

ആകാശമിഠായി,സൺഡേ ഹോളിഡേ , മഴയത്ത്, വാങ്ക്, അഞ്ചാം പാതിര എന്നി ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് അവസരം ലഭിച്ചു. സൂപ്പർ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയുടെ ഭാഗമാകാൻ സാധിച്ചത് താരത്തിന്റെ കരിയറിലെ മികച്ച നേട്ടമായിരുന്നു . സായ് രാജ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ രാജുവാക്കു ചെക്ക് എന്ന ചിത്രത്തിലൂടെ നന്ദന തമിഴിലും അരങ്ങേറ്റം കുറിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ നിറസാന്നിധ്യമായ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവെച്ചത്. ചിത്രങ്ങൾ പകർത്തിയിട്ടുള്ളത് ആഷിക് റഹീം ആണ് . സോഷ്യൽ മീഡിയയിൽ തന്റെ ഒട്ടേറെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്യാറുള്ളത്. നിരവധി ആരാധകരുള്ള താരത്തിന്റെ ഈ ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗം വൈറലാവുകയും ചെയ്യും. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ യൂട്യൂബിൽ തരംഗമായി മാറുന്നത്. താരം നായികയായി എത്തുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.

ക്യൂട്ട് ലുക്കിൽ ഗപ്പിയിലെ കൊച്ചു സുന്ദരി നന്ദന വർമ്മ..! ഫോട്ടോഷൂട്ട് വീഡിയോ കാണാം.. Read More »

ബിന്ദു പണിക്കരുടെ മകൾ കല്യാണി പൊളിച്ചടുക്കി..! തർകപ്പൻ ഡാൻസുമായി മകൾ..

സിനിമാ താരങ്ങളുടെയും അവരുടെ മക്കളുടെയും വിശേഷങ്ങൾ അറിയാനും പങ്കുവയ്ക്കാനും ഏറെ താല്പര്യം ഉള്ളവരാണ് മലയാളി പ്രേക്ഷകർ . മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പർസ്റ്റാറുകളുടെ മക്കൾ മുതൽ സാധാരണ താരങ്ങളുടെ വരെ കുടുംബ വിശേഷങ്ങൾ എക്കാലത്തും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. മലയാള സിനിമയിൽ ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ബിന്ദു പണിക്കർ.ഏറ്റവും മികച്ച ഹാസ്യ നടി എന്നും വിശേഷിപ്പിക്കാം.


മലയാളികൾക്ക് എന്നും ഓർത്തിരുന്ന് ചിരിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളാണ് ബിന്ദു പണിക്കർ സമ്മാനിച്ചിട്ടുള്ളത്. ആദ്യ ഭർത്താവിന്റെ മരണം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടപ്പോൾ നടൻ സായ് കുമാറുമായി താരം വിവാഹിതയായി. ആദ്യ വിവാഹബന്ധത്തിൽ കല്യാണി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്.
അമ്മയേക്കാൾ അതി സുന്ദരിയും സുപ്പർ ഡാൻസറുമാണ് കല്യാണി. കല്യാണി സോഷ്യൽ മീഡിയയിൽ ആദ്യം ശ്രദ്ധനേടുന്നത് അമ്മ ബിന്ദുവിനും രണ്ടാനച്ഛൻ സായി കുമാറിനും ഒപ്പം ടിക് ടോക്, റീൽസ് വീഡിയോ ചെയ്താണ് .

പിന്നീട് അങ്ങോട്ട് താരത്തിന്റെ ഒറ്റയ്ക്കുള്ള വീഡിയോസും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. താരത്തിന്റെ വീഡിയോകൾ ഹിറ്റാവും തോറും ഒട്ടേറെ ആരാധകരും കൂടി. കല്യാണിയെ സിനിമയിൽ നായികയായി കാണണമെന്ന് ആഗ്രഹമുള്ളവരാണ് പ്രേക്ഷകർ.

നർത്തകിമാരായ കല്യാണിയും സുഹൃത്ത് അന്ന പ്രസാദും ചേർന്നുള്ള ഡാൻസ് വീഡിയോസും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് കല്യാണിയുടെ ഒരു റീൽസ് വീഡിയോ ആണ്. ബോളിവുഡിലെ ഹിറ്റ് ഗാനമായ ‘ചക്ക ചക്..’ എന്ന പാട്ടിന് സാരിയിൽ എത്തി അടിപൊളി പെർഫോമൻസ് ആണ് താരം കാഴ്ച വച്ചിരിക്കുന്നത്. ഡാൻസ് കണ്ട് ഇഷ്ടപ്പെട്ട പ്രേക്ഷകർ കല്യാണിയുടെ എനർജി വേറെ ലെവൽ എന്നാണ് കമന്റുകൾ രേഖപ്പെടുത്തിയത്.

ബിന്ദു പണിക്കരുടെ മകൾ കല്യാണി പൊളിച്ചടുക്കി..! തർകപ്പൻ ഡാൻസുമായി മകൾ.. Read More »

സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം..

അനൂപ് മേനോൻ നായകനായ 916 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ച താരമാണ് നടി മാളവിക മേനോൻ . ആ ചിത്രത്തിലെ മികച്ച പ്രകടനം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. അതിന് ശേഷം ഒട്ടേറെ അവസരങ്ങൾ താരത്തെ തേടി എത്തി.

നിദ്ര, ഹീറോ, ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയന്‍ 06 തുടങ്ങിയ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. 2013 ൽ പുറത്തിറങ്ങിയ ഇവൻ വേറെമാതിരി എന്ന ചിത്രത്തിലൂടെ താരം തമിഴ് സിനിമ മേഖലയിലും ചുവടുറപ്പിച്ചു. തുടർന്ന് മലയാളം ,തമിഴ് എന്നീ ഭാഷകളിലായി ഇരുപത്തി അഞ്ചോളം സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു.

കൂടുതലും സപ്പോർട്ടിംഗ് റോളുകൾ ചെയ്താണ് താരം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.
ആറാട്ട് എന്ന മോഹൻലാൽ ചിത്രമാണ് ഇനി മാളവികയുടേതായി പുറത്തിറങ്ങാനുള്ള പുത്തൻ സിനിമ. സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോകളും എല്ലാം ആരാധകരുമായി മിക്കപ്പോഴും പങ്ക് വെക്കാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് താരത്തിന്റെ സാരിയുടുത്തുള്ള പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രങ്ങൾ ഏറ്റെടുത്തു . താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനു ശങ്കറാണ്.

സാരിയിൽ സുന്ദരിയായി യുവ താരം മാളവിക മേനോൻ..! ചിത്രങ്ങൾ കാണാം.. Read More »

തെലുങ്കിൽ മറ്റോരു പ്രണയ ചിത്രവുമായി അനുപമ പരമേശ്വരൻ..! റൗഡി ബോയ് ട്രൈലർ കാണാം..

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ നടൻ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി അഭിനരംഗത്തേക്ക് കടന്നു വന്ന താരമാണ് അനുപമ പരമേശ്വരൻ . അരങ്ങേറ്റം മലയാളത്തിൽ ആയിരുന്നെങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക് ചിത്രങ്ങളിലായിരുന്നു. താരത്തിന്റെ പുത്തൻ തെലുങ്ക് ചിത്രമായ റൗഡി ബോയ്സ് പ്രദർശനത്തിന് ഒരുങ്ങുകയായി. ഈ ചിത്രത്തിന്റെ ട്രൈലർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

ആഷിഷ് – അനുപമ താര ജോഡികൾ ഒന്നിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ഹർഷ കൊനുഗന്തി ആണ്. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ. – റൊമാന്റിക് ചിത്രമാണിതെന്ന് ട്രൈലറിൽ നിന്നും മനസിലാക്കാം. ട്രൈലറിൽ നടി അനുപമയുടെ മനോഹര അഭിനയ മുഹൂർത്തങ്ങളും കാണിക്കുന്നുണ്ട്.

ചിത്രത്തിൽ സഹിദേവ് വിക്രം, കാർത്തിക് രത്നം , തേജ് കുരപതി , കോമാളിപ്രസാദ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദിൽ രാജു, ശ്രീരീഷ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേവീ ശ്രീപ്രസാദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്. എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ളത് മധു ആണ്. ഈ ചിത്രം ജനുവരി പതിനാലിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റൗഡി ബോയ്സിനായി.

തെലുങ്കിൽ മറ്റോരു പ്രണയ ചിത്രവുമായി അനുപമ പരമേശ്വരൻ..! റൗഡി ബോയ് ട്രൈലർ കാണാം.. Read More »

പുഷ്പയിലെ തകർപ്പൻ ഡാൻസിൻ്റെ റിഹേഴ്‌സൽ വീഡിയോ പങ്കുവച്ച് സാമന്ത..

അല്ലു അർജുൻ നായകനായ പുഷ്‌പ എന്ന തെല്ലുങ്ക് ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കുതിച്ചു പായുകയാണ്. തെലുങ്ക് ഉൾപ്പെടെ അഞ്ച് ഭാഷകളിലായി പുറത്തിറക്കിയ ഈ പാൻ ഇന്ത്യൻ ചിത്രം മുന്നൂറ് കോടിയിലേറെ കളക്ഷൻ നേടി. കൂടാതെ ഈ ചിത്രത്തിലെ താരസുന്ദരി സാമന്തയുടെ ഐറ്റം ഡാൻസും പ്രേക്ഷകരെ ഇളക്കി മറിച്ചു . പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഈ ഗാനം തീയറ്ററുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വൻ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു .

ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് ആ ഗാനത്തിന് വേണ്ടിയുള്ള നടി സാമന്തയുടെ റിഹേഴ്‌സൽ വീഡിയോ ആണ്. ഈ ഒരു ഗാനത്തിനായി സാമന്ത പ്രതിഫലം വാങ്ങിയത് ഒന്നരക്കോടിയാണ് എന്നാണ് റിപ്പോർട്ടുകൾ. വളരെ ബുദ്ധിമുട്ടി ഡാൻസ് പഠിച്ചെടുക്കുന്ന താരത്തെ നമുക്ക് ഈ വീഡിയോയിൽ കാണാനാകും. ചിലപ്പോൾ സ്റ്റെപ്പുകൾ തെറ്റുന്നുണ്ട് എങ്കിലും വളരെ ഉന്മേഷത്തോടെ വീണ്ടും നടി നൃത്തം വെക്കുന്നത് കാണാം. അവരാരും വിയർക്കുന്നില്ല.. ഞാൻ ആകട്ടെ ചാവാറായി.. എന്നെല്ലാം ഇതിനിടയിൽ ക്യാമറ നോക്കി താരം പറയുന്നുണ്ട്.
സാമന്തയുടെ കരിയറിലെ ആദ്യമായാണ് താരം ഒരു ഐറ്റം സോങ്ങിൽ പ്രത്യക്ഷപ്പെടുന്നത്.

ഈ ഗാനം റിലീസ് ചെയ്‌ത്‌ ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഗാനം യൂട്യൂബിൽ 100 വ്യൂസ് സ്വന്തമാക്കിയിരുന്നു. അല്ലു അർജുനും ഈ ഗാനത്തിൽ സാമന്തക്കൊപ്പം കിടിലൻ ഡാൻസ് പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്.
ഈ ചിത്രത്തിലെ വില്ലൻ വേഷത്തെ മനോഹരമാക്കിയത് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിൽ ആണ് . കേരളത്തിലും വൻ ആഘോഷമാക്കിയാണ് പ്രേക്ഷകർ പുഷ്പയെ വരവേറ്റത്. അല്ലു അർജുനൊപ്പം നായികയായി തിളങ്ങിയത് നടി രശ്മിക മന്ദാനയാണ്. രണ്ട് പാർട്ട് ആയി ഇറങ്ങുന്ന ഈ വമ്പൻ ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ‘പുഷ്പ: ദി റൈസ്’.

പുഷ്പയിലെ തകർപ്പൻ ഡാൻസിൻ്റെ റിഹേഴ്‌സൽ വീഡിയോ പങ്കുവച്ച് സാമന്ത.. Read More »

പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം..

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സുകുമാരൻ പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നടൻ , സംവിധായകൻ കൂടാതെ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഒരു ഗായകൻ കൂടിയാണ് താരം. സാധാരണ പൃഥ്വിരാജ് അഭിനയിച്ച ചിത്രങ്ങൾക്ക് വേണ്ടിയാണു താരം കൂടുതലായും പാടിയിട്ടുള്ളത് എങ്കിലും, ഇപ്പോൾ താരപുത്രൻ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ഹൃദയം എന്ന ചിത്രത്തിന് വേണ്ടി ഗാനമാലപിച്ചിരിക്കുകയാണ് പൃഥ്വിരാജ് . ചിത്രത്തിൽ പൃഥ്വിരാജ് ആലപിച്ച താതക തെയ്‌താരോ എന്ന് തുടങ്ങുന്ന ഈ ഗാനം റിലീസ് നിമിഷങ്ങൾകകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.

ഈ ചിത്രത്തിലെ നാല് ഗാനങ്ങളും ഇതിനോടകം റിലീസ് ചെയ്തു. ഈ ഗാനങ്ങൾ എല്ലാം തന്നെ വിനീത് ശ്രീനിവാസൻ ആണ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. നാല് ഗാനങ്ങളിൽ മൂന്നെണ്ണം മലയാള ഗാനങ്ങളും ഒരെണ്ണം തമിഴ് ഗാനവുമാണ്. അത് ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോൻ ആണ്. പതിനഞ്ചോളം ഗാനങ്ങൾ ആണ് ഈ ചിത്രത്തിൽ ഉള്ളതെന്നാണ് പറയുന്നത്. ഇതിൽ കേരളത്തിലെ ട്രെൻഡ് ആയി മാറിയ ഗാനമാണ് ദർശന എന്നത് .

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. വിശ്വജിത് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . എഡിറ്റിംഗ് നിരവഹിച്ചിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ അജു വർഗീസും വിജയ രാഘവനും തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രം മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ ജനുവരി ഇരുപത്തിയൊന്നിന് ആഗോള റിലീസ് ആയി എത്തും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

പൃഥ്വിരാജ് പാടിയ ഹൃദയത്തിലെ ഗാനം…! വീഡിയോ സോങ്ങ് കാണാം.. Read More »

രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം..

തെന്നിന്ത്യൻ താരസുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി രശ്മിക മന്ദന. താരത്തെ ദേശീയ ക്രഷ് എന്നാണ് തെലുങ്കിലും തമിഴിലും ഉള്ള താരത്തിന്റെ ആരാധകർ വിളിക്കുന്നത്. വിജയ് ദേവരാകൊണ്ട നായകനായി എത്തിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക പ്രിയങ്കരിയായി മാറുന്നത് .
അല്ലു അർജുൻ എന്ന സൂപ്പർ സ്റ്റാറും തെലുങ്ക് ചിത്രങ്ങളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ആര്യ, ഹാപ്പി, കൃഷ്ണ തുടങ്ങി.താരത്തിന്റെ ചിത്രങ്ങൾ റിമേക്ക് ചെയ്ത് ഇറക്കിയപ്പോൾ മലയാളി പ്രേക്ഷകർക്കും ഈ മുഖം സുപരിചിതമായി.


മലയാളി ആരാധകർ എന്നും സ്നേഹത്തോടെ താരത്തിന് മല്ലു അർജുൻ എന്ന പേര് ചാർത്തി. പല പ്രേഷകരും താരത്തെ ഒരു മലയാളി നടനായാണ് കരുതിയിട്ടുള്ളത്’ . താരത്തിന്റെ ആര്യ 2 മലയാളികൾക്കിടയിൽ വളരെയധികം തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു. താരസുന്ദരി കാജൽ അഗർവാൾ നായികയായ ഈ ചിത്രം പല റെക്കോർഡുകളും തകർത്തിരുന്നു . ചിത്രത്തിൽ കാജൽ അഗർവാളിനെ കൂടാതെ ശ്രദ്ധ ദാസും മികച്ചൊരു കഥാപാത്രം കൈ കാര്യം ചെയ്തിരുന്നു.
അല്ലു അർജുൻ – രശ്മിക മന്ദാന താരജോഡികൾ ഒന്നിച്ച് അഭിനയിച്ച പുത്തൻ ചിത്രമാണ് പുഷ്പ.

ഈ ചിത്രത്തിലെ ലിറിക്കൽ സോങ് ഇപ്പോൾ ആരാധകർക്കിടയിൽ കോളിളക്കം സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും 8 ലക്ഷത്തിൽ പരം കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. സ്വാമി സ്വാമി എന്നാരംഭിക്കുന്ന ഈ ലെറിക്കൽ സോങ് ആലപിച്ചിരിക്കുന്നത് രാജ ലക്ഷ്മി സെന്തി ഗണേഷ് ആണ് . വരികൾ രചിച്ചിരിക്കുന്നത് വിവേക് ആണ് . ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശ്രീ പ്രസാദാണ്.

സുകുമാർ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. അണിയറ പ്രവർത്തകർ പുറത്തുവിട്ട ഈ ഗാനം ആദിത്യ മ്യൂസിക്ക്കിന്റെ യൂ ട്യൂബ് ചാനൽ വഴി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിക്കുന്നത്. കാഴ്ചക്കാർക്കൊപ്പം നാലപ്പത്തി ഏഴാംയിരത്തിൽ പരം ലൈക്കും ഈ വീഡിയോ സ്വന്തമാക്കി. നിമിഷ നേരം കൊണ്ട് തന്നെ ഈ വീഡിയോ യൂ ട്യൂബിൽ ട്രെൻഡിംഗ് ലിസ്റ്റിൽ എത്തി കഴിഞ്ഞു. ആരാധകർ ഈ ഗാനത്തെ സൂപ്പർ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്.

രശ്മിക മന്ദന തകർത്ത് കളിച്ച പുഷ്പ്പയിൽ ഫുൾ വീഡിയോ ഗാനം കാണാം.. Read More »

തേച്ച കാമുകൻ്റെ കല്യാണത്തിന് പോയി ഒരു പണി കൊടുത്തു…! നാളെയാണ് മംഗളം വീഡിയോ സോങ്ങ് കാണാം..

വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ നെഞ്ചിലേറ്റിയ വീഡിയോ ഗാനമാണ് നാളെയാണ് മംഗലം . ഈ വീഡിയോ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഷാൻ റഹ്മാൻ ആണ്. ഗാനാലപനത്തിന് പിന്നിൽ ഒരു ഗായക കൂട്ടം തന്നെയുണ്ട്. വിനീത് ശ്രീനിവാസൻ ,അഫ്സൽ, പ്രദീപ് പള്ളുരുത്തി,അരവിന്ദ് വേണുഗോപാൽ, ശ്വേത അശോക്,നന്ധ ജെ ദേവൻ എന്നിങ്ങനെ അഞ്ചു ഗായകർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

ധനഞ്ജയ് ശങ്കർ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ മ്യൂസിക് വീഡിയോ പ്ലിഗോ മ്യൂസിക്ക് ആന്റ്ഡ് എന്റർടൈൻമെന്റ്സിന് വേണ്ടിയാണ് പുറത്തിറക്കിയിട്ടുള്ളത്. തന്നെ പ്രണയിച്ച് പറ്റിച്ച കാമുകനോടുള്ള റിവൻജ് ആണ് ഈ മ്യൂസിക് വീഡിയോയുടെ പശ്ചാത്തലം. തേച്ചിട്ട് പോയ കാമുകനെ കല്യാണതലേന്ന് അവന്റെ വീട്ടിൽ പോയി തല്ലി തിരിച്ചെത്തുന്ന നായിക. ഇത്തരത്തിൽ നർമ്മരംഗവും കോർത്തിണക്കിയ രസകരമായ വീഡിയോയാണ് നാളെയാണ് മംഗലം.

സംവിധായകനും നടനുമായ ബേസിൽ ജോസഫും ഈ മ്യൂസിക് വീഡിയോയുടെ ഭാഗമാകുന്നുണ്ട്. കാഴ്ചക്കാരെ ആകർഷിക്കുന്നതിൽ ഈ രംഗങ്ങളെല്ലാം ഗാനത്തിന് വളരെയധികം ഉപകാരപ്രധമായിട്ടുണ്ട്. ഷാനവാസ് മുഹമ്മദ് ആണ് ഈ മ്യൂസിക് വീഡിയോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

തേച്ച കാമുകൻ്റെ കല്യാണത്തിന് പോയി ഒരു പണി കൊടുത്തു…! നാളെയാണ് മംഗളം വീഡിയോ സോങ്ങ് കാണാം.. Read More »

Scroll to Top