ലാലേട്ടൻ്റെ തകർപ്പൻ പ്രകടനവുമായി ബ്രോ ഡാഡി ട്രൈലർ.. കാണാം..

താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ബ്രോ ഡാഡി. ഇതൊരു കംപ്ലീറ്റ് കോമഡി ഫാമിലി എന്റെർറ്റൈനർ ചിത്രമാണിത്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ഇത്തരത്തിലുള്ള ചിത്രങ്ങളിൽ വേഷമിടുന്നത് . യുവ നായകൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ താരവും ഒരു മികച്ച വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് മലയാളത്തിലെ കോമഡി ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായിരുന്നു നടൻ മോഹൻലാലിന്റെ സാന്നിധ്യം. എന്നാൽ കുറച്ചു കാലങ്ങളായി അദ്ദേഹം ഇത്തരം കോമഡി ചിത്രങ്ങളിൽ വേഷമിട്ടിട്ട്. താരത്തിന്റെ അത്തരം കോമഡി ചിത്രങ്ങളിൽ സന്തോഷം കണ്ടെത്തുന്ന പ്രേക്ഷകർക്കുള്ള സമ്മാനമായാണ് പൃഥ്വിരാജ് ഇങ്ങനൊരു ചിത്രം അണിയിച്ചൊരുക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധായ വേഷമണിഞ്ഞ ലൂസിഫർ എന്ന ച ചിത്രത്തിലും നായകവേഷത്തിൽ എത്തിയത് മോഹൻലാൽ തന്നെ ആയിരുന്നു. നൂറു കോടി കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമാണ് ലൂസിഫർ .


നേരത്തെ പുറത്തിറങ്ങിയ ബ്രോ ഡാഡി ടീസർ പ്രേക്ഷകർക്കിടയിൽ വൻ തരംഗമായിരുന്നു. ഹിറ്റായി മാറിയ ആ ടീസറിന് ശേഷം ഇപ്പോഴിതാ, ബ്രോ ഡാഡി ട്രൈലെർ ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. ഈ ചിത്രം ഒരു കിടിലൻ കോമഡി ചിത്രമാണിത് എന്ന് ട്രൈലറിൽ നിന്നും വ്യക്തമാണ്. ചിത്രത്തിൽ മോഹൻലാൽ ജോൺ കാറ്റാടി എന്ന പേരിലും പൃഥ്വിരാജ് ഈശോ ജോൺ കാറ്റാടി എന്ന പേരിലും എത്തുന്നു. ഈ ട്രൈലെർ കാണുമ്പോൾ ഇതൊരു കംപ്ലീറ്റ് മോഹൻലാൽ ഷോ ആണെന്നും കട്ടക്ക് കൂടെ പൃഥ്വിരാജും ഉണ്ടെന്ന് മനസിലാക്കാം. ഏതായാലും ഇന്ന് പുറത്തു വന്ന ഈ ട്രൈലെർ കിടിലൻ ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കല്യാണി പ്രിയദർശൻ, മീന, കനിഹ, ലാലു അലക്സ്, ഉണ്ണി മുകുന്ദൻ, മല്ലിക സുകുമാരൻ, ജഗദീഷ്, സൗബിൻ തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ജനുവരി ഇരുപത്തിയാറിനു ഓൺലൈൻ ഫ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറ്റിലൂടെയാണ് ഈ ചിത്രം പ്രേക്ഷക സദസ്സിൽ എത്തുന്നത്.

ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. രചന നിർവഹിച്ചിരിക്കുന്നത് നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ്. അഭിനന്ദം രാമാനുജൻ ആണ് ക്യാമറമാൻ. ദീപക് ദേവ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിട്ടുള്ളത്.

ലാലേട്ടൻ്റെ തകർപ്പൻ പ്രകടനവുമായി ബ്രോ ഡാഡി ട്രൈലർ.. കാണാം.. Read More »

ഹിന്ദിയിൽ ചുവടുറപ്പിക്കാൻ അമല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലെർ കാണാം..!

തെന്നിന്ത്യൻ താരസുന്ദരി അമല പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷ ചിത്രങ്ങളിലും ഒപ്പം വെബ് സീരീസുകളിലും അഭിനയിച്ചു തന്റെ കഴിവ് തെളിയിച്ച ഈ താരം ഒരു വെബ് സീരീസിലൂടെയാണ് ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നത് . ര‍ഞ്ജിഷ് ഹി സഹി എന്നാണ് ഈ വെബ് സീരിസിന്റെ പേര്. ഇതിന്റെ ട്രൈലെർ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ഈ ട്രൈലെർ .

ഒരു സിനിമാ താരത്തിന്റെ വേഷമാണ് താരം ഈ സീരീസിൽ കൈകാര്യം ചെയ്യുന്നത്. 1970 കളിലെ ബോളിവുഡ് പശ്ചാത്തലമാക്കിയാണ് ഈ സീരിസ് ഒരുങ്ങുന്നത് . ഒറ്റിറ്റി ഫ്ലാറ്റ്‌ഫോമായ വൂട്ട് വഴിയാണ് ഈ വെബ് സീരിസ് സ്ട്രീം ചെയ്യാൻ പോകുന്നത്. പരാജിതനായ സിനിമാ സംവിധായകന്റെയും വിജയ കൊടി നാട്ടിയ ഒരു സൂപ്പർനായികയുടെയും പ്രണയമാണ് സീരീസിന്റെ പ്രമേയമെന്ന് ട്രൈലെറിലൂടെ ലഭിക്കുന്ന സൂചന.

സാക്ഷി ഭട്ട് ആണ് ഈ വെബ് സീരിസ് നിർമ്മിച്ചിരിക്കുന്നത് . വൂട്ട് സെലക്ട് പ്ലാറ്റ്ഫോമിലൂടെ ജനുവരി 13 മുതൽ ഈ വെബ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് വന്നിരിക്കുന്ന റിപ്പോർട്ടുകൾ . ഈ വെബ് സീരിസിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത് താഹിർ രാജ്, അമൃത പുരി എന്നിവരാണ്. ഈ വെബ് സീരിസ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് പുഷ്പദീപ് ഭരദ്വാജ് ആണ്. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളും വെബ് സീരീസുകളിലുമായി തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് താരം . സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമായ ഈ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാം വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്.

ഹിന്ദിയിൽ ചുവടുറപ്പിക്കാൻ അമല പോൾ.. ര‍ഞ്ജിഷ് ഹി സഹി ട്രൈലെർ കാണാം..! Read More »

റിലീസിങ്ന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ പുതിയ കിടിലൻ ടീസർ…! കാണാം..

ഗിരിഷ് എ.ഡി. രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം സൂപ്പർ ശരണ്യയുടെ ഒഫീഷ്യൻ ടീസർ ഇന്ന് പുറത്തുവിട്ടു. ആർട്ട് കോളേജിന്റെയും ഗേൾസ് ഹോസ്റ്റലിന്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അനശ്വര രാജൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ ,മമിത ബൈജു , നെസ്ലൻ, സജിൻ ചെറുകയിൽ , വിനീത് വിശ്വം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഈ ചിത്രത്തിന്റെ ട്രൈലറും രണ്ട് ഗാനങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗമുണ്ടാക്കിയവയാണ്. തരുണീമണികളായ അനശ്വരയും മമിതയും ഒപ്പം മറ്റ് സുഹൃത്തുകളെയും കാണിച്ചു കൊണ്ടുള്ള ഇപ്പോൾ പുറത്തിറങ്ങിയ ഒഫീഷ്യൽ ടീസറും ഏറെ ശ്രദ്ധേയമാകുകയാണ്.

വീഡിയോ പങ്കു വച്ച് മണിക്കൂറുകൾ പിന്നിടുമ്പോഴേക്കും ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ ടീസർ സ്വന്തമാക്കിയത്. ജനുവരി ഏഴിന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന സൂപ്പർ ശരണ്യയ്ക്കായി കാത്തിരിപ്പിലാണ് പ്രേക്ഷകർ .


ഈ ചിത്രം നിർമ്മിക്കുന്നത് ഷെബിൻ ബേക്കറും സംവിധായകൻ ഗിരീഷ് എ.ഡി.യും ചേർന്നാണ്. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആകാശ് ജോസഫ് വർഗീസാണ്.

റിലീസിങ്ന് ഒരുങ്ങുന്ന സൂപ്പർ ശരണ്യയുടെ പുതിയ കിടിലൻ ടീസർ…! കാണാം.. Read More »

പിടികിട്ടാ കള്ളന്മാരായി സൗബിനും ഹരീഷ് കണാരനും..! കള്ളൻ ഡിസൂസ ട്രൈലർ കാണാം..

ജിത്തു കെ ജയന്റെ സംവിധാനത്തിലെ ആദ്യ ചുവടുവയ്പ്പാണ് “കള്ളൻ ഡിസൂസ “എന്ന പുത്തൻ ചിത്രം . ചാർലി ചിത്രത്തിലെ സൗബിൻ ചെയ്ത കഥാപത്രത്തിന്റെ പേരിൽ ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് സൗബിൻ തന്നെയാണ് . ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തുവിട്ടു. സൗബിന്റെ കള്ളൻ ഡിസൂസ കഥാപാത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുകയാണ്.

ചിത്രത്തിൽ സൗബിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭിലക്ഷ്മി, ഹരീഷ് കണാരൻ , വിജയരാഘവൻ ,ശ്രീജിത്ത് രവി, കൃഷ്ണകുമാർ അപർണ നായർ , സന്തോഷ് കീഴാറ്റൂർ, പ്രേംകുമാർ , വിനോദ് കോവൂർ, ഡോ. റോയ് ഡേവിസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. സജീർ ബാബ രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് റംഷി അഹമ്മദ് ആണ്.


സൗബിനും ഹരീഷ് കണാരനും കള്ളൻ വേഷത്തിൽ എത്തി ശ്രദ്ധ നേടുമ്പോൾ ദിലീഷ് പോത്തൻ പോലീസ് ഇൻസ്പെക്ടർ കഥാപാത്രമായാണ് വേഷമിടുന്നത്. നർമ്മരംഗങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടുള്ള ട്രൈലറാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്.

കള്ളൻ നായകന്റെ ഈ ചിത്രത്തിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ . കള്ളൻ ഡിസൂസ ഈ മാസം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അരുൺ ചാലിൽ ആണ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ റിസാൽ ജൈനി.

പിടികിട്ടാ കള്ളന്മാരായി സൗബിനും ഹരീഷ് കണാരനും..! കള്ളൻ ഡിസൂസ ട്രൈലർ കാണാം.. Read More »

അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം..

അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന നടിയാണ് അനു ഇമ്മാനുവൽ . വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ അനുവിനു സാധിച്ചു. അനു ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ ആണ് .

2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിൽ താരത്തിന്റെ മകളായി അഭിനയിച്ചു കൊണ്ടാണ് അനുവിന്റെ സിനിമലോകത്തേക്കുള്ള ചുവടുവയ്പ്പ്. എന്നാൽ ആദ്യ ചലചിത്രത്തിൽ അനു അത്രകണ്ട് ശ്രദ്ധിക്കപെട്ടിലെങ്കിലും അഞ്ചു വർഷത്തിനു ശേഷം തിയേറ്ററുകളിൽ എത്തിയ ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ താരത്തിന്റെ നായികയായി എത്തി അനു മലയാളികളുടെ ഹൃദയം കീഴടക്കി. ഈ ചിത്രത്തിലെ നായിക വേഷത്തിന് ശേഷം അന്യഭാഷ ചിത്രങ്ങളിൽ നിന്നും താരത്തെ തേടി ഒട്ടേറെ അവസരങ്ങൾ വന്നെത്തി.


അനു തെലുങ്കിൽ അവതരിപ്പിച്ച ആദ്യ ചിത്രമാണ് മഞ്ജു . തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേഷകരുടെ ആരാധന പാത്രമാകുവാനും താരത്തിന് അധികം സമയം വേണ്ടി വന്നില്ല. കിട്ടു ഉന്നട ജാഗ്രത, ഓക്സിജൻ എന്നീ തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചു. വളരെ കുറച്ചു സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അഭിനയിച്ച ചിത്രങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു.

അതിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാനും അനുവിന് കഴിഞ്ഞു.
ഇടയ്ക്ക് തന്റെ ഗ്ലാമർ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തിൽ ആരാധകർക്കായി പോസ്റ്റ് ചെയ്ത താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളാണ് നിമിഷ നേരം കൊണ്ട് വൈറലായത്.

അതീവ ഗ്ലാമറസായി അനു ഇമ്മാനുവേൽ..! ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

രശ്മികയും അല്ലും അർജുനും ഒന്നിച്ച പുഷ്പയിലെ റൊമാൻ്റിക് ഗാനം..! ശ്രീവല്ലി വീഡിയോ സോങ്ങ് കാണാം..

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. ഒപ്പം മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിലും വില്ലൻ വേഷത്തിൽ ചിത്രത്തിൽ എത്തിയിരുന്നു. 5 ഭാഷകളിലായി പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഓരോ ഗാനങ്ങളും പ്രേക്ഷകർ സൂപ്പർ ഹിറ്റാക്കിയിരുന്നു.

ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നത് ഈ ചിത്രത്തിലെ ശ്രീവല്ലി …. എന്ന റൊമാന്റിക് വീഡിയോ ഗാനമാണ്. ഈ ഗാനത്തിന്റെ വീഡിയോയിൽ അല്ലു അർജുന്റെ വേറിട്ട അഭിനയവും നായിക രശ്മികയുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ കൊണ്ടും ഈ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നു.

ഗാനരംഗത്തിൽ റൊമാൻസിനൊപ്പം ചിത്രത്തിലെ ചന്ദന കടത്തിന്റെ രംഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ ആകുമ്പോഴേക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്’.


ദേവീ ശ്രീപ്രസാദ് ഈണം നൽകിയ ഈ തെലുങ്ക് ഗാനം രചിച്ചിരിക്കുന്നത് ചന്ദ്രബോസ് ആണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാം ആണ്. തെലുങ്കിൽ മാത്രമല്ല ഈ ഗാനത്തിന്റെ തമിഴ്, മലയാളം, കന്നഡ പതിപ്പിലും സിദ് ശ്രീറാം തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് സുകുമാർ ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ ഈ ചിത്രം ഇപ്പോൾ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ്.

രശ്മികയും അല്ലും അർജുനും ഒന്നിച്ച പുഷ്പയിലെ റൊമാൻ്റിക് ഗാനം..! ശ്രീവല്ലി വീഡിയോ സോങ്ങ് കാണാം.. Read More »

മരക്കാറിലെ ക്ലൈമാക്സിൽ ഡിലീറ്റ് ചെയ്ത സീൻ..! എന്തിനാണ് ഈ രംഗം കളഞ്ഞതെന്ന് ആരാധകർ…

കോവിഡ് പ്രതിസന്ധി മാറി തിയറ്ററുകൾ തുറന്ന സമയത്ത് തിയററ്റുകളിലേക്ക് എത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’. ഇപ്പോൾ അണിയറപ്രവർത്തകർ ഈ ചിത്രത്തിലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പ്രേക്ഷകർക്കായി പുറത്തു വിടുകയാണ് . കുഞ്ഞാലിമരക്കാരെ പറങ്കികൾ പിടികൂടി തുറങ്കലി അടയ്ക്കുകയും അവിടെ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഈ സീനിന്റെ മേക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതെല്ലാം കണ്ടു കഴിഞ്ഞ ആരാധകർ ചോദിക്കുന്നു ” ഇത്രയും മനോഹരമായ രംഗം സിനിമയിൽ നിന്ന് എന്തിനാണ് വെട്ടിക്കളഞ്ഞതെന്ന് ” . മോഹൻലാൽ ഈ സീനിൽ അതിഗംഭീരമായാണ് അഭിനയിക്കുന്നതെന്നും ഈ ചിത്രത്തിലെ ഏറ്റവും വികാരനിർഭരമായ രംഗങ്ങളായിരുന്നു ഇതെന്നുമാണ് വീഡിയോ കണ്ട പ്രേക്ഷകരുടെ പ്രതികരണം.


റിലീസിന് മുമ്പ് തന്നെ 100 കോടി ക്ലബിൽ ഇടം പിടിച്ച് ചരിത്രം സൃഷ്ടിച്ചിരുന്ന മരക്കാർ പ്രദർശനം ആരംഭിച്ചത് ഡിസംബർ രണ്ടാം തിയതി പുലർച്ചെ 12 മണിക്ക് ആയിരുന്നു. ലോകമെമ്പാടും ആയി നാലായിരത്തിൽ അധികം സ്ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിച്ചത്.

അഞ്ചു ഭാഷകളിൽ ആയി പുറത്തിറങ്ങാൻ ഒരുങ്ങിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയത് ശേഷമാണ് പ്രദർശനത്തിന് എത്തിയത്.

മരക്കാറിലെ ക്ലൈമാക്സിൽ ഡിലീറ്റ് ചെയ്ത സീൻ..! എന്തിനാണ് ഈ രംഗം കളഞ്ഞതെന്ന് ആരാധകർ… Read More »

റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി അനുപമ..! വീഡിയോ കാണാം..

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരസുന്ദരിയാണ് നടി അനുപമ പരമേശ്വരൻ . ആരംഭം മലയാളത്തിൽ ആയിരുന്നു എങ്കിലും കൂടുതലായും തെലുങ്ക് , തമിഴ് ഭാഷ ചിത്രങ്ങളിലാണ് അനുപമ ശ്രദ്ധിക്കപ്പെട്ടത്.

നായികയായി മാത്രമല്ല താര് അസിസ്റ്റൻ്റ് ഡയറക്ടർ ആയും സിനിമയിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ താരത്തിൻ്റെ ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

റൗഡി ബോയ്സ് എന്ന ചിത്രത്തിലെ ബ്രിന്ധാവനം എന്ന ഗാനം ആണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഈ പുത്തൻ ഗാനരംഗത്തിൽ അനുപമയുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ് നമുക്ക് കാണാനാകും. ഒട്ടേറെ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിച്ചത് അതിൽ കൂടുതലായും താരം ഇത്ര നന്നായി ഡാൻസ് ചെയ്യുമെന്ന് അറിയില്ലായിരുന്നു എന്ന കമൻ്റ്സ് ആയിരുന്നു. മങ്ലി ആണ് ഈ പുതിയ ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനത്തിൻ്റെ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ഈ വീഡിയോ ഗാനം റിലീസ് ചെയ്ത മണിക്കൂറുകൾകകം തന്നെ നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

റൗഡി ബോയ്സിൽ തകർപ്പൻ ഡാൻസുമായി അനുപമ..! വീഡിയോ കാണാം.. Read More »

അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം..

മലയാളികളുടെ ചോക്ലേറ്റ് ഹീറോ എന്നറിയപ്പെടുന്ന നടൻ കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തമിഴ് ചിത്രമാണ് രെണ്ടഗം. ചാക്കോച്ചന്റെ ആദ്യ തമിഴ് ചിത്രമാണിത്. വ്യത്യസ്തമാർന്ന ലുക്കിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

കുഞ്ചാക്കോ ബോബനെ കൂടാതെ നടൻ അരവിന്ദ് സ്വാമിയും മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ത്രില്ലർ ചിത്രമായ രെണ്ടഗം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്.

പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് തന്നെ ഒട്ടേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോ സ്വന്തമാക്കിയത്. നിരവധി പ്രേക്ഷകരാണ് ചാക്കോച്ചനെ സപ്പോർട്ട് ചെയ്ത് കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റെ തമിഴിലേക്കുള്ള വരവ് കാത്തിരിക്കുന്ന ഒട്ടേറെ ആരാധകരാണ് ഉള്ളത് .


ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായ കുഞ്ചാക്കോ ബോബനേയും അരവിന്ദ് സ്വാമിയേയും കൂടാതെ ജാക്കി ഷെറോഫ്, ഈഷ റെബ , ആടുകളം നരേൻ , ജീൻസ് ഭാസ്കർ, സിയാദ്, അനീഷ് ഗോപാൽ , ശ്രീകുമാർ മേനോൻ എന്നിവരും അഭിനയിക്കുന്നു. എസ്. സഞ്ജീവ് രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആര്യ , ഷാജി നടേശൻ എന്നിവർ ചേർന്നാണ്.

അരവിന്ദ് സ്വാമിയും ചാക്കോച്ചനും ഒന്നിക്കുന്ന മാസ്സ് ത്രില്ലർ ചിത്രം.. രെണ്ടഗം ടീസർ കാണാം.. Read More »

മെഗാസ്റ്റാർ ചിരഞ്ജീവിയും റജീന കസാൻഡ്രയും തകർത്ത് കളിച്ച ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം..

തെന്നിന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ചിരഞ്ജീവി പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് ആചാര്യ. സൂപ്പർ ഹിറ്റ് സംവിധായകൻ ആയ കൊരടാല ശിവ ഒരുക്കുന്ന ഈ ചിത്രം ഈ വർഷം തുടക്കത്തിലേ തന്നെ പ്രദർശനത്തിന് എത്തും. ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പ്രേക്ഷകർക്കായി ഈ ചിത്രത്തിലെ ഒരു വീഡിയോ സോങ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുകയാണ്. സാന കഷ്ടം എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്.

ലെറിക്ക്സിനൊപ്പം ചിത്രത്തിലെ ദൃശ്യങ്ങളും ഈ വീഡിയോ ഗാനത്തിൽ കാണിക്കുന്നുണ്ട് . ചിരഞ്ജീവിയുടെ കിടിലൻ നൃത്ത ചുവടുകൾക്കൊപ്പം റജീന കസാൻഡ്രയുടെ ത്രസിപ്പിക്കുന്ന ഗ്ലാമർ നൃത്തവും ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. റജീന ഈ ഗാനരംഗത്തിൽ വലിയ രീതിയിലുള്ള മേനി പ്രദർശനമാണ് നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ മറ്റൊരുകാര്യം.

ഈ ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം മകൻ രാം ചരണും പ്രധാന വേഷത്തിൽ എത്തുന്നു. ഇരുവരുടേയും നായികമാരായി വേഷമിടുന്നത് കാജൽ അഗർവാളും പൂജ ഹെഗ്‌ഡെയുമാണ്. ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകൻ കൊരടാല ശിവ തന്നെയാണ് . നിരഞ്ജൻ റെഡ്‌ഡി, അന്വേഷ റെഡ്‌ഡി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ക്യാമറമാൻ .

മണി ശർമ്മയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് . നവീൻ നൂലി ആണ് എഡിറ്റിംഗ്. ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ റിലീസ് ചെയ്യുകയും പ്രേക്ഷകർ അത് സൂപ്പർ ഹിറ്റാക്കി മാറ്റുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുന്ന ഗാനം ആലപിച്ചിരിക്കുന്നത് രേവന്ത്, ഗീത മാധുരി എന്നിവർ ചേർന്നാണ് . ഈ ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഭാസ്കര ബട്ല ആണ് .

മെഗാസ്റ്റാർ ചിരഞ്ജീവിയും റജീന കസാൻഡ്രയും തകർത്ത് കളിച്ച ആചാര്യയിലെ വീഡിയോ സോങ്ങ് കാണാം.. Read More »

Scroll to Top