News

  • ‘ചുരുളി’ വിവാദത്തിൽ നേർക്കുനേർ; ജോജുവിന്റെ ആരോപണങ്ങൾക്ക് ലിജോയുടെ ശക്തമായ മറുപടി, അടിയോ അടി!

    ‘ചുരുളി’ വിവാദത്തിൽ നേർക്കുനേർ; ജോജുവിന്റെ ആരോപണങ്ങൾക്ക് ലിജോയുടെ ശക്തമായ മറുപടി, അടിയോ അടി!

    സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നടൻ ജോജു ജോർജും തമ്മിൽ ‘ചുരുളി’ എന്ന ചിത്രത്തെച്ചൊല്ലിയുണ്ടായ തർക്കം പുതിയ വഴിത്തിരിവിലേക്ക്. സിനിമയിൽ തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്നും, റിലീസ് പതിപ്പിനെക്കുറിച്ച് തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ജോജുവിന്റെ ഗുരുതരമായ ആരോപണങ്ങൾക്കാണ് ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമായ മറുപടി നൽകി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ ഇരുവരുടെയും വാദപ്രതിവാദങ്ങൾ സിനിമാലോകത്തും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ജോജു ജോർജിന്റെ ആരോപണങ്ങൾ: ‘ചുരുളി’ എന്ന സിനിമയിലെ തന്റെ അഭിനയത്തെക്കുറിച്ചും ചിത്രത്തിന്റെ റിലീസിനെക്കുറിച്ചുമുള്ള പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളാണ് ജോജു…

  • നടൻ ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു, താരത്തിനും അമ്മയ്ക്കും പരിക്ക്

    നടൻ ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു, താരത്തിനും അമ്മയ്ക്കും പരിക്ക്

    മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഷൈനിന്റെ പിതാവ് ചാക്കോ മരണപ്പെട്ടു. ഷൈനിനും അമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. സാലം – ധർമപുരി ദേശീയപാതയിൽ വെച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്. ഈ വാർത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഷൈനിന്റെ അസിസ്റ്റന്റ് നൽകുന്ന വിവരമനുസരിച്ച്, അവർ സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ ഒരു ലോറി ട്രാക്ക് മാറ്റിയതാണ് അപകടത്തിന് കാരണമായത്. അപ്രതീക്ഷിതമായി ലോറി ട്രാക്ക് മാറ്റിയതിനെ തുടർന്ന് കാർ…

  • ‘കൂടുതൽ വിളയണ്ട, പെണ്ണാണ്, തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിന്  വധ ഭീഷണി

    ‘കൂടുതൽ വിളയണ്ട, പെണ്ണാണ്, തല്ലിക്കൊന്ന് കാട്ടിൽ കളയും’ സാന്ദ്ര തോമസിന് വധ ഭീഷണി

    ,

    മലയാള സിനിമയിൽ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പ്രമുഖ സിനിമാ നിർമ്മാതാവായ സാന്ദ്രാ തോമസിന് വധഭീഷണിയുണ്ടായതായി റിപ്പോർട്ട്. സിനിമാ മേഖലയിലെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ രീതികളെ വിമർശിച്ചതിന്റെ പേരിൽ ഒരു പ്രൊഡക്ഷൻ കൺട്രോളർക്കെതിരെയാണ് സാന്ദ്രാ തോമസ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ സംഭവം മലയാള സിനിമാ മേഖലയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് സാന്ദ്രാ തോമസ് നൽകിയ പരാതി പ്രകാരം, പ്രൊഡക്ഷൻ കൺട്രോളറായ റെനി ജോസഫ് ആണ് തനിക്ക് വധഭീഷണി മുഴക്കിയത്. സിനിമാ വ്യവസായത്തിലെ പ്രൊഡക്ഷൻ കൺട്രോളർമാരുടെ ആവശ്യകതയെക്കുറിച്ചും അവരുടെ…

  • ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മൂന്ന് മലയാള ചിത്രങ്ങൾ

    ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്ന മൂന്ന് മലയാള ചിത്രങ്ങൾ

    ,

    മോഹൻലാൽ, ശോഭന എന്നിവർ അഭിനയിച്ച ഫാമിലി ത്രില്ലർ ‘തുടരും’ മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. ടോം ആൻഡ് ജെറി കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച കോമഡി ഫാമിലി എന്റർടെയ്‌നർ ‘ജെറി’ സിംപ്ലിസൗത്തിൽ സ്ട്രീം ചെയ്യും, ഇന്ത്യയ്ക്ക് പുറത്തുള്ള പ്രേക്ഷകർക്ക് മാത്രം ലഭ്യമാണ്. ഡാൻസും മ്യൂസിക്കും പ്രാധാന്യമുള്ള ‘ഡാൻസ് പാർട്ടി’ മേയ് 30 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യാം.

  • കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

    കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി എറിഞ്ഞു , ഗായകൻ എം ജി ശ്രീകുമാറിന് പിഴ

    കൊച്ചി കായലിലേക്ക് മാലിന്യപ്പൊതി വലിച്ചെറിഞ്ഞ സംഭവത്തിൽ ഗായകൻ എം ജി ശ്രീകുമാറിന് പിഴ ഈടാക്കി പഞ്ചായത്ത് അധികൃതർ. എം ജി ശ്രീകുമാറിന്റെ മുളവുകാട് പഞ്ചായത്തിലുളള വീട്ടിൽ നന്ന് മാലിന്യപ്പൊതി വീഴുന്നത് മൊബൈൽ ഫോണിൽ പകർത്തിയ വിനോദ സഞ്ചാരിയുടെ വീഡിയോ പുറത്ത് വന്നതോടെയാണ് പണി കിട്ടിയത്.പിഴയായി 25,000 രൂപ അടയ്ക്കാനാണ് നോട്ടീസ്. ഗായകന്റെ വീട്ടിൽ നിന്നാണ് മാലിന്യം വലിച്ചെറിയുന്നതെന്ന് വിഡിയോയിൽ വ്യക്തമാണെങ്കിലും ആരാണ് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. നാലു ദിവസം മുൻപ് സോഷ്യൽ മീഡിയയിലൂടെ മന്ത്രി എം ബി രാജേഷിനെ…