വിക്രം നായകനായി എത്തുന്ന കോബ്ര..! അധീരാ വീഡിയോ സോങ്ങ് കാണാം..

തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി ആർ. അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഈ ചിത്രത്തിൽ ഒട്ടേറെ ഗെറ്റപ്പുകളിൽ ആണ് വിക്രം എത്തുന്നത്. സൂപ്പർഹിറ്റ് സിനിമകളായ ഇമൈകൾ നൊടികൾ, ഡിമാൻഡി കോളനി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മികച്ച സംവിധായകനാണ് ആർ. അജയ് ജ്ഞാനമുത്തു. ഈ ആക്ഷൻ ത്രില്ലർ ചിത്രവും അദ്ദേഹം ഒരു സൂപ്പർ ഹിറ്റാക്കി മാറ്റും. എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ഈ ചിത്രം സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ ആണ് ഒരുങ്ങുന്നത്. ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തിരിക്കുന്നത് പ്രേക്ഷകരെ ആവേശം കൊളളിച്ച ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ കെജിഎഫിലൂടെ ഇന്ത്യ മുഴുവൻ പോപ്പുലർ ആയ നടി ശ്രീനിധി ഷെട്ടിയാണ് .

ഈ ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ. ആർ. റഹ്മാൻ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്തിരിക്കുന്നത് . ഇപ്പോൾ ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്.

വാഗു മാസാന് ആണ് അധീര എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് . ലിറിക്കൽ വീഡിയോ ആയി പുറത്തിറങ്ങിയ ഈ ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് പാ വിജയ് ആണ് . ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഹരീഷ് കണ്ണൻ ആണ്. ഭുവൻ ശ്രീനിവാസനാണ് ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് . ഇതിലെ നേരത്തെ തന്നെ റിലീസ് ചെയ്ത തുമ്പി തുള്ളൽ എന്ന ആദ്യ ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിലെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത് സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ ആണ് . ആമസോൺ പ്രൈം റിലീസ് ആയെത്തിയ കാർത്തിക് സുബ്ബരാജ് സൂപ്പർ ഹിറ്റ് ചിത്രം മഹാന് ശേഷം എത്തുന്ന വിക്രം ചിത്രമാണ് കോബ്ര.

Scroll to Top